പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി റോൾസ്-റോയ്‌സ് സിഇഒ

പോസ്റ്റഡ് ഓണ്‍: 11 FEB 2026 10:24PM by PIB Thiruvananthpuram

റോൾസ്-റോയ്‌സ് സിഇഒ തൂഫാൻ എർജിൻബിൽജിക് ഇന്ന് ന്യൂഡൽഹിയിൽ വെച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. "ഇന്ത്യയിലെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാനും നമ്മുടെ നവീനവും ചലനാത്മകവുമായ യുവത്വവുമായി പങ്കാളിത്തത്തിലേർപ്പെടാനുമുള്ള റോൾസ്-റോയ്‌സിന്റെ ഉത്സാഹത്തെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു," ശ്രീ മോദി പറഞ്ഞു.

പ്രധാനമന്ത്രി എക്സിൽ കുറിച്ചു: 

"റോൾസ്-റോയ്‌സ് സിഇഒ ‌തൂഫാൻ എർജിൻബിൽജികുമായുള്ള ഇന്നത്തെ കൂടിക്കാഴ്ച മികച്ചതായിരുന്നു. ഇന്ത്യയിലെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാനും നമ്മുടെ നവീനവും ചലനാത്മകവുമായ യുവത്വവുമായി പങ്കാളിത്തത്തിലേർപ്പെടാനുമുള്ള റോൾസ്-റോയ്‌സിന്റെ ഉത്സാഹത്തെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു."

***

SK


( റിലീസ് ഐ.ഡി: 2226760) സന്ദര്‍ശക കൗണ്ടര്‍ : 9