പ്രധാനമന്ത്രിയുടെ ഓഫീസ്
കാനഡയിലുണ്ടായ വെടിവെപ്പിൽ ജീവൻ നഷ്ടപ്പെട്ടവരിൽ പ്രധാനമന്ത്രി അനുശോചിച്ചു
പോസ്റ്റഡ് ഓണ്‍:
11 FEB 2026 3:43PM by PIB Thiruvananthpuram
കാനഡയിലുണ്ടായ വെടിവെപ്പിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തന്റെ ഹൃദയംഗമമായ അനുശോചനം അറിയിച്ചു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. "ഈ കടുത്ത ദുഖത്തിന്റെ നിമിഷത്തിൽ ഇന്ത്യ കാനഡയിലെ ജനങ്ങളോടൊപ്പം നിൽക്കുന്നു," ശ്രീ മോദി പ്രസ്താവിച്ചു.
ശ്രീ മോദി 'എക്സ്' ൽ കുറിച്ചു :
"കാനഡയിലുണ്ടായ ഭയാനകമായ വെടിവെപ്പിൽ അങ്ങേയറ്റം നടുക്കം രേഖപ്പെടുത്തുന്നു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളെ എന്റെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു. ഈ ആഴത്തിലുള്ള ദുഖത്തിന്റെ വേളയിൽ ഇന്ത്യ കാനഡയിലെ ജനങ്ങളോടൊപ്പം ഐക്യദാർഢ്യത്തോടെ നിലകൊള്ളുന്നു." @MarkJCarney
***
NK
( റിലീസ് ഐ.ഡി: 2226757)
സന്ദര്‍ശക കൗണ്ടര്‍ : 4
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada