ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യ AI ഇംപാക്ട് ഉച്ചകോടി 2026-ലേക്കുള്ള മാധ്യമ രജിസ്ട്രേഷൻ പുനരാരംഭിച്ചു; അപേക്ഷിക്കാനുള്ള അവസാന അവസരം

പോസ്റ്റഡ് ഓണ്‍: 11 FEB 2026 4:08PM by PIB Thiruvananthpuram
ഇന്ത്യ AI ഉച്ചകോടിക്കായുള്ള മാധ്യമ അക്രഡിറ്റേഷൻ വിൻഡോ 2025 ഡിസംബർ 29-ന് ആരംഭിക്കുകയും 2026 ഫെബ്രുവരി 8-ന് പുതിയ രജിസ്ട്രേഷനുകൾക്കായി അവസാനിക്കുകയും ചെയ്തു. ഇതിനെ തുടർന്ന്, മുൻപ് രജിസ്റ്റർ ചെയ്യാൻ സാധിക്കാത്തവരിൽ നിന്ന് രജിസ്ട്രേഷൻ വീണ്ടും ആരംഭിക്കണമെന്നാവശ്യപ്പെട്ട് നിരവധി അപേക്ഷകൾ ലഭിച്ചിട്ടുണ്ട്.
 
ഈ സാഹചര്യത്തിൽ, ഇന്ത്യ AI  ഇംപാക്ട് ഉച്ചകോടി 2026-നായുള്ള മാധ്യമ രജിസ്ട്രേഷൻ അവസാനമായി ഒരു തവണ കൂടി വീണ്ടും ആരംഭിച്ചിരിക്കുകയാണ്, മാധ്യമ പ്രതിനിധികൾക്ക് ഉച്ചകോടിയുടെ കവറേജിനായി രജിസ്റ്റർ ചെയ്യുന്നതിനുള്ള അവസാന അവസരം കൂടിയാണിത്. 2026 ഫെബ്രുവരി 13 വെള്ളിയാഴ്ച, ഇന്ത്യൻ സമയം വൈകുന്നേരം 4 മണിക്ക് അവസാനിക്കുന്ന ഈ വിൻഡോ 48 മണിക്കൂർ നേരത്തേക്ക് മാത്രമേ ലഭ്യമാകൂ.
രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക്: https://impact.indiaai.gov.in/media-accreditation
 
രജിസ്ട്രേഷൻ നടപടികൾ വിജയകരമായി പൂർത്തിയായി എന്ന് ഉറപ്പാക്കാൻ, അപേക്ഷാ ഫോമുകൾ സമർപ്പിക്കുന്നതിന് മുമ്പ് എല്ലാ വിശദാംശങ്ങളും അപേക്ഷകർ ശ്രദ്ധാപൂർവ്വം വായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. മതിയായ രേഖകളോ വിശദാംശങ്ങളോ ഇല്ലാത്ത അപേക്ഷകൾ നിരസിക്കപ്പെടാൻ സാധ്യതയുണ്ട്.
 
മുൻപ് അപേക്ഷ സമർപ്പിച്ച മാധ്യമ പ്രതിനിധികൾ വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതില്ല.
 
ഈ സമയപരിധി കഴിഞ്ഞാൽ മാധ്യമ അക്രഡിറ്റേഷനായുള്ള യാതൊരുവിധ അപേക്ഷകളും പിന്നീട് പരിഗണിക്കുന്നതല്ല എന്ന് പ്രത്യേകം ശ്രദ്ധിക്കുക.
***

( റിലീസ് ഐ.ഡി: 2226535) സന്ദര്‍ശക കൗണ്ടര്‍ : 12
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Gujarati , Telugu , Kannada