ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണന്‍ സീഷെല്‍സ് പ്രസിഡന്റുമായി ന്യൂഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി

പോസ്റ്റഡ് ഓണ്‍: 09 FEB 2026 6:13PM by PIB Thiruvananthpuram

സീഷെല്‍സ് റിപ്പബ്ലിക് പ്രസിഡന്റ് ഡോ. പാട്രിക് ഹെര്‍മിനിയുമായി  ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണന്‍ ഇന്ന് ന്യൂഡല്‍ഹിയില്‍  കൂടിക്കാഴ്ച നടത്തി.

ഇന്ത്യ–സീഷെല്‍സ് ഉഭയകക്ഷി ബന്ധത്തിന്റെ വിവിധ  വശങ്ങളെക്കുറിച്ച് ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ സുവര്‍ണജൂബിലി ആഘോഷിക്കുന്ന വേളയില്‍ സമുദ്ര സുരക്ഷ, പുനരുപയോഗ ഊര്‍ജ്ജം, ആരോഗ്യം, ഉന്നത വിദ്യാഭ്യാസം, ഹോസ്പിറ്റാലിറ്റി, ഡിജിറ്റലൈസേഷന്‍ എന്നിവയുള്‍പ്പെടെ വിവിധ മേഖലകളിലെ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള  മാര്‍ഗങ്ങള്‍ ഇരുനേതാക്കളും അവലോകനം ചെയ്തു.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ സീഷെല്‍സില്‍  പ്രസിഡന്റ് ഹെര്‍മിനിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്ത അനുഭവം ഉപരാഷ്ട്രപതി സ്‌നേഹപൂര്‍വ്വം പങ്കിട്ടു.

ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവ ഉറപ്പാക്കാനുള്ള തങ്ങളുടെ പരസ്പര ദര്‍ശനം ഇരു നേതാക്കളും അടിവരയിട്ടു.

****


( റിലീസ് ഐ.ഡി: 2225590) സന്ദര്‍ശക കൗണ്ടര്‍ : 6
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Gujarati