വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം
azadi ka amrit mahotsav

വാഷിംഗ്ടണ്‍ ഡിസി ആസ്ഥാനമായ പോര്‍ട്ടുലന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് തയ്യാറാക്കിയ 2025-ലെ 'നെറ്റ്‍വര്‍ക്ക് റെഡിനസ് സൂചിക' റിപ്പോര്‍ട്ടില്‍ ഇന്ത്യയ്ക്ക് തിളക്കമാര്‍ന്ന നേട്ടം

പോസ്റ്റഡ് ഓണ്‍: 09 FEB 2026 3:51PM by PIB Thiruvananthpuram

2026 ഫെബ്രുവരി 4-ന് പുറത്തിറക്കിയ 2025 -ലെ ഇന്റര്‍നെറ്റ് ശൃംഖലാ സജ്ജതയുടെ സൂചിക സംബന്ധിച്ച റിപ്പോര്‍ട്ടില്‍ നാല് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഇന്ത്യ 45-ാം റാങ്കിലെത്തി. സാങ്കേതികവിദ്യ, ജനങ്ങള്‍, ഭരണനിര്‍വഹണം, സ്വാധീനം എന്നീ നാല് പ്രധാന സ്തംഭങ്ങളിലായി 53 സൂചകങ്ങളെ അടിസ്ഥാനമാക്കി 127 സമ്പദ്വ്യവസ്ഥകളുടെ ഇന്റര്‍നെറ്റ് ശൃംഖലാ സജ്ജതയാണ് റിപ്പോര്‍ട്ട് വിലയിരുത്തുന്നത്. വാഷിംഗ്ടണ്‍ ഡിസി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര - ലാഭരഹിത ഗവേഷണ-വിദ്യാഭ്യാസ സ്ഥാപനമായ പോര്‍ട്ടുലന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

റാങ്കിങ് നില മെച്ചപ്പെടുത്തിയതിന് പുറമെ 2024-ലെ 100-ല്‍ 53.63 എന്ന സ്‌കോറില്‍ നിന്ന് ഇന്ത്യ 2025-ല്‍ 54.43 എന്ന സ്‌കോറിലേക്ക് ഉയരുകയും ചെയ്തു. പല സൂചകങ്ങളിലും ഇന്ത്യ മുന്നിട്ടുനില്‍ക്കുന്നുവെന്നതും ശ്രദ്ധേയമാണ്. റിപ്പോര്‍ട്ട് പ്രകാരം ''ടെലികമ്യൂണിക്കേഷന്‍ സേവനങ്ങളിലെ വാര്‍ഷിക നിക്ഷേപം'', ''എഐ ശാസ്ത്ര പ്രസിദ്ധീകരണങ്ങള്‍'', ''ഐസിടി സേവന കയറ്റുമതി'', ''ഇ-കൊമേഴ്സ് നിയമനിര്‍മാണം'' എന്നീ സൂചകങ്ങളില്‍ ഇന്ത്യ ഒന്നാം സ്ഥാനം സ്വന്തമാക്കി. കൂടാതെ ''എഫ്ടിടിഎച്ച്/കെട്ടിടങ്ങളിലെ ഇന്റര്‍നെറ്റ് കണക്ഷനുകള്‍'', ''രാജ്യത്തിനകത്തെ മൊബൈല്‍ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് ഉപയോഗം'', ''അന്താരാഷ്ട്ര ഇന്റര്‍നെറ്റ് ബാന്‍ഡ് വിഡ്ത്ത്'' എന്നിവയില്‍ രണ്ടാം സ്ഥാനവും ''ആഭ്യന്തര വിപണിയുടെ വ്യാപ്തി'', ''വരുമാന അസമത്വം'' എന്നീ സൂചകങ്ങളില്‍ മൂന്നാം സ്ഥാനവും ഇന്ത്യ നേടി.

ഇന്ത്യയുടെ വരുമാന നിലവാരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതീക്ഷിക്കുന്നതിലും മികച്ച 'നെറ്റ്വര്‍ക്ക് റെഡിനെസ്' രാജ്യത്തുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. താഴ്ന്ന ഇടത്തരം വരുമാനമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്താണ്.

***


( റിലീസ് ഐ.ഡി: 2225527) സന്ദര്‍ശക കൗണ്ടര്‍ : 9
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Marathi