പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ജപ്പാൻ ജനപ്രതിനിധിസഭാ തിരഞ്ഞെടുപ്പിലെ നിർണ്ണായക വിജയത്തിൽ സനെയ് തകൈച്ചിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പോസ്റ്റഡ് ഓണ്‍: 08 FEB 2026 9:34PM by PIB Thiruvananthpuram

ജപ്പാൻ ജനപ്രതിനിധിസഭയിലേക്കുള്ള തിരഞ്ഞെടുപ്പിലെ നിർണ്ണായക വിജയത്തിൽ സനെയ് തകൈച്ചിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ഇന്ത്യയും ജപ്പാനും തമ്മിലുള്ള സവിശേഷ തന്ത്രപരമായ ആഗോള പങ്കാളിത്തം ആഗോള സമാധാനവും സ്ഥിരതയും സമൃദ്ധിയും വർദ്ധിപ്പിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.

തകൈച്ചിയുടെ കഴിവുറ്റ നേതൃത്വത്തിൽ ഇന്ത്യ-ജപ്പാൻ സൗഹൃദം പുതിയ ഉയരങ്ങളിൽ എത്തുന്നത് തുടരുമെന്ന് പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

പ്രധാനമന്ത്രി എക്സിൽ കുറിച്ചു:

"ജനപ്രതിനിധിസഭയിലേക്കുള്ള തിരഞ്ഞെടുപ്പിലെ നിർണ്ണായക വിജയത്തിൽ സനെയ് തകൈച്ചിക്ക് അഭിനന്ദനങ്ങൾ!

നമ്മുടെ സവിശേഷ തന്ത്രപരമായ ആഗോള പങ്കാളിത്തം ആഗോള സമാധാനവും സ്ഥിരതയും സമൃദ്ധിയും വർദ്ധിപ്പിക്കുന്നതിൽ സുപ്രധാന പങ്കുവഹിക്കുന്നു.

നിങ്ങളുടെ കഴിവുറ്റ നേതൃത്വത്തിൽ ഇന്ത്യ-ജപ്പാൻ സൗഹൃദം കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കുന്നത് തുടരാൻ നമുക്ക് കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്. @takaichi_sanae"

***

SK


( റിലീസ് ഐ.ഡി: 2225270) സന്ദര്‍ശക കൗണ്ടര്‍ : 3
ഈ റിലീസ് വായിക്കുക: English , Urdu , Marathi , हिन्दी , Bengali , Assamese , Manipuri , Gujarati