ഡിജിറ്റല്‍ സുരക്ഷയും ഡാറ്റാ സംരക്ഷണവും കൂടുതല്‍ ശക്തമാക്കുന്നതിനായി, എന്‍.എച്ച്.എ.ഐയുടെ പ്രൊമോട്ടര്‍ കമ്പനിയായ ഇന്ത്യന്‍ ഹൈവേസ് മാനേജ്‌മെന്റ് കമ്പനി ലിമിറ്റഡ് (IHMCL), ദേശീയ പ്രാധാന്യമുള്ള കേന്ദ്ര സ്ഥാപനമായ, ഗുജറാത്തിലെ ഗാന്ധിനഗര്‍ ആസ്ഥാനമായ നാഷണല്‍ ഫോറന്‍സിക് സയന്‍സസ് യൂണിവേഴ്‌സിറ്റിയുമായി (NFSU) ധാരണാപത്രം ഒപ്പിട്ടു. സൈബര്‍ ഫോറന്‍സിക്‌സ്, ഡിജിറ്റല്‍ തെളിവുകളുടെ സുരക്ഷ, ദേശീയപാത പരിപാലനവുമായി ബന്ധപ്പെട്ട അത്യാധുനിക സാങ്കേതിക വിദ്യകള്‍ എന്നിവയില്‍ ഗവേഷണം, പരിശീലനം, കണ്‍സള്‍ട്ടന്‍സി എന്നിവയ്ക്കായി ഇരുസ്ഥാപനങ്ങളും സഹകരിക്കും. ഐ.എച്ച്.എം.സി.എല്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ശ്രീ എ.ആര്‍. ചിത്രാന്‍ഷിയും, എന്‍.എഫ്.എസ്.യു ഗാന്ധിനഗര്‍ ക്യാമ്പസ് ഡയറക്ടര്‍ ഡോ. എസ്.ഒ. ജുനാരെയും ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. എന്‍എച്ച്എഐ ചെയര്‍മാന്‍ ശ്രീ സന്തോഷ് കുമാര്‍ യാദവ്; ഐഎച്ച്എംസിഎല്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ശ്രീ. വിശാല്‍ ചൗഹാന്‍, എന്‍എച്ച്എഐ, ഐഎച്ച്എംസിഎല്‍, എന്‍എഫ്എസ്‌യു എന്നിവയിലെ മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
അറിവ് വര്‍ദ്ധിപ്പിക്കല്‍, സാങ്കേതിക കരുത്ത് കൈവരിക്കല്‍, സ്ഥാപനങ്ങളുടെ ശേഷി വികസനം എന്നിവയില്‍ പരസ്പര പ്രയോജനകരമായ അക്കാദമികവും ഗവേഷണപരവുമായ സഹകരണം ലക്ഷ്യമിട്ടാണ് ഇരു ഗവണ്മെന്റ് സ്ഥാപനങ്ങളും തമ്മിലുള്ള ഈ ധാരണാപത്രം . ദേശീയപാത പ്രവര്‍ത്തനങ്ങളിലും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലും സൈബര്‍ സുരക്ഷാ ചട്ടക്കൂടുകളും ഫോറന്‍സിക് വിശ്വാസ്യതയും ഉറപ്പാക്കാന്‍ ഇത് സഹായിക്കും.
ധാരണാപത്രം അനുസരിച്ച്, ഐഎച്ച്എംസിഎല്ലിന് സിസിടിവി, മള്‍ട്ടിമീഡിയ വിശകലനം , ഓഡിയോ-വീഡിയോ വിശകലനം, സൈബര്‍ ഫോറന്‍സിക് ലാബുകള്‍ എന്നിവയുള്‍പ്പെടെയുള്ള അത്യാധുനിക സാങ്കേതിക സൗകര്യങ്ങളുള്ള ലബോറട്ടറികള്‍ വികസിപ്പിക്കുന്നതിന് എന്‍.എഫ്.എസ്.യു സാങ്കേതിക മാര്‍ഗനിര്‍ദ്ദേശവും പിന്തുണയും നല്‍കും. കൂടാതെ, സൈബര്‍ & ഡിജിറ്റല്‍ ഫോറന്‍സിക്‌സ്, മള്‍ട്ടിമീഡിയ വിശകലനം, അനുബന്ധ മേഖലകള്‍ എന്നിവയില്‍ പ്രത്യേക പരിശീലനം നല്‍കിക്കൊണ്ട് സൈബര്‍ പ്രതിരോധശേഷിയും തെളിവുകളുടെ സമഗ്രതയും ശക്തിപ്പെടുത്തുന്നതിന് സര്‍വകലാശാല ഐഎച്ച്എംസിഎല്ലിനെ പിന്തുണയ്ക്കും.
മള്‍ട്ടിലെയ്ന്‍ ഫ്രീ ഫ്‌ളോ (MLFF), അഡ്വാന്‍സ്ഡ് ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റംസ് (ATMS), ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റെക്കഗ്‌നിഷന്‍ (ANPR), ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റംസ് (TMS), വെയ്ഇന്‍മോഷന്‍ (WIM) എന്നീ മേഖലകളിലായിരിക്കും പ്രധാനമായും സഹകരണം ഉറപ്പാക്കുക. കൂടാതെ, സുരക്ഷിതമായ ക്യാമറ അധിഷ്ഠിത ഇമേജിംഗ് സംവിധാനം, എന്‍ക്രിപ്റ്റ് ചെയ്ത ഡാറ്റാ സംഭരണം, നിര്‍ണായക ആപ്ലിക്കേഷനുകളിലെ സൈബര്‍ സുരക്ഷാ അവലോകനങ്ങള്‍, തെളിവുകളുടെ സമഗ്രതയും ഫോറന്‍സിക് വിശ്വാസ്യതയും, ഇമേജിംഗ് കൃത്യതയുടെ ശാസ്ത്രീയ മെച്ചപ്പെടുത്തല്‍, സെക്യൂരിറ്റി ഓപ്പറേഷന്‍സ് സെന്റര്‍ (SOC) സേവനങ്ങള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.
ഇരു സ്ഥാപനങ്ങളും സംയുക്തമായി പരസ്പര താല്പര്യമുള്ള മേഖലകളില്‍ ഗവേഷണ വികസന പദ്ധതികള്‍, കണ്‍സള്‍ട്ടന്‍സി പ്രോജക്ടുകള്‍ എന്നിവ ഏറ്റെടുക്കും. പദ്ധതികളുടെ പുരോഗതി വിലയിരുത്താന്‍ ഓരോ സ്ഥാപനവും കോര്‍ഡിനേറ്റര്‍മാരെ നാമനിര്‍ദ്ദേശം ചെയ്യും. മൂന്ന് വര്‍ഷത്തേക്കാണ് ധാരണാപത്രത്തിന്റെ കാലാവധി. രാജ്യത്ത് അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ദേശീയപാത അടിസ്ഥാന സൗകര്യങ്ങള്‍ക്ക് കരുത്തുറ്റതും സുരക്ഷിതവുമായ ഡിജിറ്റല്‍ സംവിധാനം ഒരുക്കാനുള്ള എന്‍.എച്ച്.എ.ഐയുടെ ശ്രമങ്ങളെ ഈ സഹകരണം പ്രതിഫലിപ്പിക്കുന്നു.
***