രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു, ഗുരു രവിദാസ് ജിയുടെ ജന്മവാർഷികത്തിൽ ആശംസകൾ നേർന്നു

प्रविष्टि तिथि: 31 JAN 2026 4:58PM by PIB Thiruvananthpuram
ഗുരു രവിദാസ് ജിയുടെ ജന്മവാർഷികത്തിൽ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു രാജ്യത്തെ ജനങ്ങൾക്ക് ആശംസകൾ നേർന്നു.
 
ഒരു സന്ദേശത്തിൽ, രാഷ്ട്രപതി ഇങ്ങനെ കുറിച്ചു: “ഗുരു രവിദാസ് ജിയുടെ ജന്മദിനത്തോടനുബന്ധിച്ച്, രാജ്യത്തെ എല്ലാ പൗരന്മാർക്കും ഞാൻ ഊഷ്മളമായ ആശംസകൾ നേരുന്നു. സമത്വം, സാമൂഹ്യനീതി, സ്നേഹം എന്നീ മൂല്യങ്ങളുടെ സന്ദേശമാണ് അദ്ദേഹം തൻ്റെ ഉപദേശങ്ങളിലൂടെ നൽകിയത്. ലാളിത്യത്തിൻ്റെയും ധാർമ്മികമൂല്യങ്ങളുടെയും പാത പിന്തുടർന്ന്, ജാതിയുടെയും മതത്തിൻ്റെയും അടിസ്ഥാനത്തിലുള്ള വിവേചനം ഇല്ലാതാക്കാൻ അദ്ദേഹം അക്ഷീണം പ്രവർത്തിച്ചു. ഗുരു രവിദാസ് ജിയുടെ ചിന്തകൾ എക്കാലത്തും പ്രസക്തമാണ്, മാനുഷിക മൂല്യങ്ങളെ സ്വാംശീകരിച്ച് മുന്നോട്ട് പോകാൻ അവ ജനങ്ങൾക്ക് മാർഗനിർദേശകമാകും".
 
ഗുരു രവിദാസ് ജിയുടെ ഉപദേശങ്ങൾ ജീവിതത്തിൽ ഉൾക്കൊണ്ട് രാഷ്ട്രനിർമാണത്തിൽ സജീവ പങ്കാളികളാകാൻ രാഷ്ട്രപതി രാജ്യത്തെ ജനങ്ങളോട് ആഹ്വാനം ചെയ്തു.
 
രാഷ്ട്രപതിയുടെ സന്ദേശം വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക.
 
****

(रिलीज़ आईडी: 2221316) आगंतुक पटल : 9
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Gujarati , Tamil