പ്രധാനമന്ത്രിയുടെ ഓഫീസ്
പട്‌ന പക്ഷിസങ്കേതത്തെയും ഛാരി-ധണ്ഡിനെയും പുതിയ റാംസർ സൈറ്റുകളായി പ്രഖ്യാപിച്ചതിനെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു.
प्रविष्टि तिथि:
31 JAN 2026 10:52AM by PIB Thiruvananthpuram
ഉത്തർപ്രദേശിലെ ഏത്തയിലുള്ള പാട്‌ന പക്ഷിസങ്കേതത്തെയും ഗുജറാത്തിലെ കച്ചിലുള്ള ഛാരി-ധണ്ഡിനെയും റാംസർ സൈറ്റുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയതിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സ്വാഗതം ചെയ്തു. തദ്ദേശവാസികളെയും തണ്ണീർത്തട സംരക്ഷണത്തിൽ താല്പര്യമുള്ള ഏവരേയും അഭിനന്ദിച്ച പ്രധാനമന്ത്രി, ജൈവവൈവിധ്യം നിലനിർത്തുന്നതിനും സുപ്രധാന ആവാസവ്യവസ്ഥകളെ സംരക്ഷിക്കുന്നതിനുമുള്ള നമ്മുടെ പ്രതിബദ്ധതയെ ഈ അംഗീകാരങ്ങൾ ആവർത്തിച്ചുറപ്പിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കേന്ദ്രമന്ത്രി ശ്രീ ഭൂപേന്ദർ യാദവിന്റെ പോസ്റ്റിന് മറുപടിയായി പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു:
"ഏത്തയിലെ (ഉത്തർപ്രദേശ്) പാട്‌ന പക്ഷിസങ്കേതവും കച്ചിലെ (ഗുജറാത്ത്) ഛാരി-ധണ്ഡും റാംസർ സൈറ്റുകളായി അംഗീകരിക്കപ്പെട്ടതിൽ ഏറെ സന്തോഷമുണ്ട്. അവിടുത്തെ തദ്ദേശവാസികൾക്കും തണ്ണീർത്തട സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന ഏവർക്കും അഭിനന്ദനങ്ങൾ. ജൈവവൈവിധ്യം കാത്തുസൂക്ഷിക്കുന്നതിനും സുപ്രധാന ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നതിനുമുള്ള നമ്മുടെ പ്രതിബദ്ധതയെ ഈ അംഗീകാരങ്ങൾ ആവർത്തിച്ചുറപ്പിക്കുന്നു. എണ്ണമറ്റ ദേശാടന പക്ഷികൾക്കും പ്രാദേശിക ജീവജാലങ്ങൾക്കും സുരക്ഷിതമായ ആവാസകേന്ദ്രങ്ങളായി ഈ തണ്ണീർത്തടങ്ങൾ എന്നും നിലനിൽക്കട്ടെ."
Delighted that the Patna Bird Sanctuary in Etah (Uttar Pradesh) and Chhari-Dhand in Kutch (Gujarat) are Ramsar sites. Congratulations to the local population there as well as all those passionate about wetland conservation. These recognitions reaffirm our commitment to preserving… https://t.co/0O3R5TBqbJ
— Narendra Modi (@narendramodi) January 31, 2026
****
NK
(रिलीज़ आईडी: 2221151)
आगंतुक पटल : 9