പഞ്ചായത്തീരാജ് മന്ത്രാലയം
മാതൃക യൂത്ത് ഗ്രാമസഭയ്ക്കുള്ള ദേശീയ പുരസ്‌കാരങ്ങൾ നാളെ ന്യൂഡൽഹിയിൽ വിതരണം ചെയ്യും.
प्रविष्टि तिथि:
27 JAN 2026 5:45PM by PIB Thiruvananthpuram
മാതൃകാ യൂത്ത് ഗ്രാമസഭ (എം വൈ ജിഎസ്) പദ്ധതിയിലെ വിജയികളെ ആദരിക്കുന്നതിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന ദേശീയ പുരസ്‌കാര ദാനം ചടങ്ങ് 2026 ജനുവരി 28ന് ന്യൂഡൽഹിയിൽ നടക്കും. പഞ്ചായത്തീരാജ് മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം (സ്കൂൾ വിദ്യാഭ്യാസ- സാക്ഷരതാ വകുപ്പ്) ഗോത്രകാര്യ മന്ത്രാലയം എന്നിവ സംയുക്തമായാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. കേന്ദ്ര പഞ്ചായത്തീരാജ് സഹമന്ത്രി പ്രൊഫ. എസ്. പി. സിംഗ് ബാഗേൽ, കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ഡോ. സുകാന്ത മജുംദാർ എന്നിവർ ചടങ്ങിൽ സംബന്ധിക്കും.
ചടങ്ങിനോടനുബന്ധിച്ച്, മോഡൽ യൂത്ത് ഗ്രാമസഭാ പദ്ധതിയുടെ പരിവർത്തനാത്മക യാത്ര രേഖപ്പെടുത്തുന്ന സമഗ്ര സമാഹാരവും (കമ്പെൻഡിയം) പ്രകാശനം ചെയ്യും. പഞ്ചായത്തീരാജ് മന്ത്രാലയം, സ്കൂൾ വിദ്യാഭ്യാസ- സാക്ഷരതാ വകുപ്പ്, നവോദയ വിദ്യാലയ സമിതി, ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂൾ എന്നിവടങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുക്കും.
രാജ്യത്തുടനീളം സാങ്കേതികമായി സംഘടിപ്പിച്ച ഗ്രാമസഭകളിലും ഗ്രാമപഞ്ചായത്ത് നടപടിക്രമങ്ങളിലും പങ്കെടുത്ത 619 ജവഹർ നവോദയ വിദ്യാലയങ്ങൾ, 200 ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂളുകൾ എന്നിവിടങ്ങളിൽ നിന്നുള്ള 28,000-ത്തിലധികം വിദ്യാർത്ഥികളുടെ നേട്ടങ്ങൾ ചടങ്ങിൽ ആഘോഷിക്കും. വിജയിച്ച സ്കൂളുകളിലെ വിദ്യാർത്ഥികളും അധ്യാപകരും,പഞ്ചായത്തീരാജ് സ്ഥാപനങ്ങളിലെ (PRI) ജനപ്രതിനിധികളും MYGS പദ്ധതിയുമായി ബന്ധപ്പെട്ട പ്രധാന പങ്കാളികളും ഉൾപ്പെടെ ഏകദേശം 900 പേർ പരിപാടിയിൽ പങ്കെടുക്കും.
രാവിലെ 11 മുതൽ ഉച്ചക്ക് ഒരു മണി വരെ നടക്കുന്ന ഉദ്ഘാടന സെഷനിൽ ഹിമാചൽ പ്രദേശിലെ ഉനയിലെ ജവഹർ നവോദയ വിദ്യാലയവും ഛത്തീസ്ഗഢിലെ കോസംബുഡയിലെ ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂളും തത്സമയ മാതൃകാ ഗ്രാമസഭാ അവതരണങ്ങൾ നടത്തും. ജനാധിപത്യ പ്രക്രിയകളിലെ അനുഭവ പാഠം ഇവർ മുഖ്യമായി അവതരിപ്പിക്കും.
ഉച്ചകഴിഞ്ഞ് 2.30ന് ആരംഭിക്കുന്ന പുരസ്‌കാരദാനച്ചടങ്ങിൽ, ഭരണഘടനയുടെ 73-ാം ഭേദഗതി പ്രകാരം ആവിഷ്‌കരിച്ച ത്രിതല പഞ്ചായത്തീരാജ് സംവിധാനത്തെക്കുറിച്ച് മികച്ച പ്രകടനം കാഴ്ചവച്ച സ്കൂളുകളെയും വിദ്യാർത്ഥികളെയും ചടങ്ങിൻ ആദരിക്കും.
MYGS-നെക്കുറിച്ചുള്ള പശ്ചാത്തല വിവരണം: https://www.pib.gov.in/PressReleasePage.aspx?PRID=2184163®=3&lang=2
MYGS പദ്ധതിയുടെ സമാരംഭത്തെക്കുറിച്ചുള്ള പിആർ: https://www.pib.gov.in/PressReleasePage.aspx?PRID=2184325®=3&lang=2

***
(रिलीज़ आईडी: 2219319)
आगंतुक पटल : 8