പഞ്ചായത്തീരാജ് മന്ത്രാലയം
azadi ka amrit mahotsav

2026-ലെ റിപ്പബ്ലിക് ദിന പരേഡിൽ ഗ്രാമീണ ശാക്തീകരണം വിളിച്ചോതി സ്വാമിത്വ (SVAMITVA) ടാബ്ലോ; മൈഗവ് (MyGov) വോട്ടെടുപ്പിലൂടെ ഇഷ്ടപ്പെട്ട ടാബ്ലോ തിരഞ്ഞെടുക്കാൻ പൊതുജനങ്ങൾക്ക് അവസരം.

प्रविष्टि तिथि: 26 JAN 2026 6:50PM by PIB Thiruvananthpuram
ന്യൂഡൽഹിയിലെ കർത്തവ്യ പഥിൽ ഇന്ന് നടന്ന 77-ാമത് റിപ്പബ്ലിക് ദിന പരേഡിൽ, പഞ്ചായത്തീരാജ് സ്ഥാപനങ്ങളിലേയും ഗ്രാമീണ തദ്ദേശ സ്ഥാപനങ്ങളിലേയും തിരഞ്ഞെടുക്കപ്പെട്ട 450- ഓളം പ്രതിനിധികൾ പ്രത്യേക അതിഥികളായി പങ്കെടുത്തു. താഴെത്തട്ടിലുള്ള ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിനും ജനപങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനും കേന്ദ്ര സർക്കാർ നല്കുന്ന പ്രാധാന്യത്തെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. കർത്തവ്യ പഥിലൂടെ നീങ്ങിയ 30 നിശ്ചലദൃശ്യങ്ങളിൽ, "സ്വാമിത്വ പദ്ധതി: ആത്മനിർഭർ പഞ്ചായത്തിലൂടെ സമൃദ്ധവും ആത്മനിർഭരവുമായ ഭാരതം" എന്ന പ്രമേയത്തിലുള്ള പഞ്ചായത്തീരാജ് മന്ത്രാലയത്തിൻ്റെ നിശ്ചലദൃശ്യവും ഉണ്ടായിരുന്നു. ഗ്രാമീണ പാർപ്പിട സ്വത്തുക്കളുടെ നിയമപരമായ ഉടമസ്ഥാവകാശം പൗരന്മാരെ എങ്ങനെ ശാക്തീകരിക്കുന്നുവെന്നും പഞ്ചായത്തുകളെ എങ്ങനെ ശക്തിപ്പെടുത്തുന്നുവെന്നും ഇത് എടുത്തുകാണിച്ചു. സ്വാമിത്വ പദ്ധതിയിലൂടെ 1.84 ലക്ഷത്തിലധികം ഗ്രാമങ്ങളിലായി ഏകദേശം മൂന്ന് കോടി പ്രോപ്പർട്ടി കാർഡുകൾ ഇതുവരെ വിതരണം ചെയ്തിട്ടുണ്ട്. ഇത് ഭൂമി തർക്കങ്ങൾ കുറയ്ക്കുന്നതിനും ആസൂത്രിതമായ ഗ്രാമീണ വികസനത്തെ പിന്തുണയ്ക്കുന്നതിനും സഹായിച്ചു.
 
റിപ്പബ്ലിക് ദിന ടാബ്ലോകൾക്കായുള്ള മൈഗവ് (MyGov) പൊതു വോട്ടെടുപ്പിൽ പങ്കുചേരാൻ പൊതുജനങ്ങളെ ക്ഷണിക്കുന്നു. പഞ്ചായത്തീരാജ് മന്ത്രാലയത്തിൻ്റെ "സ്വാമിത്വ" ടാബ്ലോയെ പിന്തുണയ്ക്കുന്നതിന്, 2026 ജനുവരി 26 രാത്രി 11:45 (IST) വരെ മൈഗവ് വെബ്സൈറ്റിൽ വോട്ട് ചെയ്യാവുന്നതാണ്. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന് "MYGOVPOLL 365936,6" എന്ന് എസ്എംഎസ് അയച്ചും വോട്ട് രേഖപ്പെടുത്താവുന്നതാണ്..
 
ഇവിടെ വോട്ട് ചെയ്യുക: https://www.mygov.in/group-poll/vote-your-favourite-tableau-and-marching-contingent-republic-day-parade-2026/
 
***

(रिलीज़ आईडी: 2218892) आगंतुक पटल : 6
इस विज्ञप्ति को इन भाषाओं में पढ़ें: Tamil , English , Urdu , हिन्दी