ആഭ്യന്തരകാര്യ മന്ത്രാലയം
azadi ka amrit mahotsav

2025-ലെ ജീവൻ രക്ഷാ പഥക് പരമ്പരയിലെ പുരസ്‌കാരങ്ങള്‍ക്ക് രാഷ്ട്രപതിയുടെ അംഗീകാരം

प्रविष्टि तिथि: 25 JAN 2026 7:07PM by PIB Thiruvananthpuram

2025-ലെ ജീവൻ രക്ഷാ പഥക് പരമ്പരയിലെ പുരസ്‌കാരങ്ങൾ 30 പേർക്ക് സമ്മാനിക്കുന്നതിന് രാഷ്ട്രപതി അംഗീകാരം നൽകി. 6 പേർക്ക് സർവോത്തം ജീവൻ രക്ഷാ പഥക്, 6 പേർക്ക് ഉത്തം ജീവൻ രക്ഷാ പഥക്, 18 പേർക്ക് ജീവൻ രക്ഷാ പഥക് എന്നിവ ഇതിലുള്‍പ്പെടുന്നു. ആറുപേർക്ക് മരണാനന്തര ബഹുമതിയായാണ്  പുരസ്കാരം. പുരസ്‌കാരങ്ങളുടെ വിശദാംശങ്ങള്‍: 

 

സർവോത്തം ജീവൻ രക്ഷാ പഥക്

ശ്രീ മനോഹർ സിങ് ചൗഹാൻ (മരണാനന്തര ബഹുമതി), മധ്യപ്രദേശ്

ശ്രീ രാജേന്ദ്ര പ്രസാദ് മിശ്ര, മധ്യപ്രദേശ്

3

ശ്രീ പി എസ് ഗൗരിശങ്കർ രാജ (മരണാനന്തര ബഹുമതി), തമിഴ്നാട്

4

നായിക് അഷുതോഷ് ബിശ്വാസ് (മരണാനന്തര ബഹുമതി), പ്രതിരോധ മന്ത്രാലയം

5

ശ്രീ ദീപക് കുമാർ (മരണാനന്തര ബഹുമതി), പ്രതിരോധ മന്ത്രാലയം

6

നായിബ് സുബേദാർ മൻജീത് (മരണാനന്തര ബഹുമതി), പ്രതിരോധ മന്ത്രാലയം

 

ഉത്തം ജീവൻ രക്ഷാ പഥക്

1

ശ്രീ സുമിത് യാദവ്, എൻസിടി ഡൽഹി

2

ശ്രീ വസീം അഹമദ് ഗാനി, ജമ്മുകശ്മീർ

3

ശ്രീ മുഹമ്മദ് ഷാമിൽ സി, കേരള

4

ശ്രീ ജോസഫ് ലാൽനുൻമാവിയ, മിസോറാം

5

ശ്രീ സൗമ്യരഞ്ജൻ ബെഹ്‌റ, പ്രതിരോധ മന്ത്രാലയം

6

സെപോയ് ഷ്വൻസിൻലോ സെമ്പ് (മരണാനന്തര ബഹുമതി), പ്രതിരോധ മന്ത്രാലയം

 

ജീവൻ രക്ഷാ പഥക്

1

ശ്രീ കെ. ഉമർ ഫാറൂഖ്, ആൻഡമാൻ ആൻഡ് നിക്കോബാർ ദ്വീപുകൾ

2

ശ്രീ നെതാല മധു, ആന്ധ്രാപ്രദേശ്

3

ശ്രീ പോട്ലൂരി കൃഷ്ണാൻജനേയുലു, ആന്ധ്രാപ്രദേശ്

4

ശ്രീ ധരൻ പ്രീത് സിങ്, ജമ്മു കശ്മീർ

5

ശ്രീ പവൻ സിങ്, ജമ്മു കശ്മീർ

6

ശ്രീ രാഹുൽ സൈനി, ജമ്മു കശ്മീർ

7

ശ്രീ ജയേഷ് ടി. ജെ, കേരളം

8

മാസ്റ്റർ ആകാശ് കെ. പി, കേരളം

9

മാസ്റ്റർ ഹർഷിക് മോഹൻ, കേരളം

10

മാസ്റ്റർ ഋതുനന്ദ് സി, കേരളം

11

മാസ്റ്റർ വൈശാഖ് കെ, കേരളം

12

മാസ്റ്റർ യദുനന്ദ് സി, കേരളം

13

ശ്രീ മുഹമ്മദ് ബതീഷ പി. എൻ, ലക്ഷദ്വീപ്

14

ശ്രീമതി രൂപാലി പ്രതാപ്റാവു കദം, മഹാരാഷ്ട്ര

15

കുമാരി ലാൽദിങ്കിമി, മിസോറാം

16

ശ്രീ ഇന്ദർജീത് സിങ്, പഞ്ചാബ്

17

ശ്രീ കാഡു റാം മീന, ബോർഡർ റോഡ് ഓർഗനൈസേഷൻ (ബിആര്‍ഒ)

18

മേജർ വിശ്വദീപ് സിങ് അത്രി, പ്രതിരോധ മന്ത്രാലയം

 

ഒരാളുടെ ജീവൻ രക്ഷിക്കുന്നതിനായി നടത്തുന്ന സ്തുത്യർഹവും മനുഷ്യത്വപരവുമായ പ്രവർത്തനങ്ങൾക്കാണ് ജീവൻ രക്ഷാ പഥക് പരമ്പരയിലെ പുരസ്‌കാരങ്ങൾ നൽകുന്നത്. സർവോത്തം ജീവൻ രക്ഷാ പഥക്, ഉത്തം ജീവൻ രക്ഷാ പഥക്, ജീവൻ രക്ഷാ പഥക് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് പുരസ്‌കാരങ്ങള്‍.  സമൂഹത്തിൻ്റെ നാനാതലങ്ങളിലെയും വ്യക്തികൾ ഈ പുരസ്‌കാരങ്ങൾക്ക് അർഹരാണ്. മരണാനന്തര ബഹുമതിയായും ഈ പുരസ്‌കാരം നൽകുന്നു.  

 

മെഡലും കേന്ദ്ര ആഭ്യന്തര മന്ത്രി ഒപ്പുവെച്ച സാക്ഷ്യപത്രവും നിശ്ചിത ഉപഹാരത്തുകയും അടങ്ങുന്നതാണ് പുരസ്‌കാരം. പുരസ്‌കാര ജേതാവ് ഉൾപ്പെടുന്ന ബന്ധപ്പെട്ട കേന്ദ്ര മന്ത്രാലയങ്ങളോ സംഘടനകളോ സംസ്ഥാന സർക്കാരുകളോ ജേതാക്കൾക്ക് പുരസ്‌കാരം കൈമാറും. 

 

****


(रिलीज़ आईडी: 2218598) आगंतुक पटल : 10
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Gujarati , Tamil