ആഭ്യന്തരകാര്യ മന്ത്രാലയം
കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി അമിത് ഷാ എല്ലാ പൗരന്മാർക്കും ‘ദേശീയ വോട്ടർ ദിന’ ആശംസകൾ നേർന്നു
प्रविष्टि तिथि:
25 JAN 2026 10:26AM by PIB Thiruvananthpuram
കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി അമിത് ഷാ എല്ലാ പൗരന്മാർക്കും ‘ദേശീയ വോട്ടർ ദിന’ ആശംസകൾ നേർന്നു.
എക്‌സ് പ്ലാറ്റ്‌ഫോമിലെ തൻ്റെ പോസ്റ്റിലൂടെ അദ്ദേഹം ഇപ്രകാരം പറഞ്ഞു: “എല്ലാ പൗരന്മാർക്കും ‘ദേശീയ വോട്ടർ ദിന’ത്തിൻ്റെ ഊഷ്മളമായ ആശംസകൾ. നമ്മുടെ ഭരണഘടന ഓരോ വോട്ടർക്കും തുല്യ അധികാരം നൽകിയിട്ടുണ്ടെന്നും, ശരിയായ വോട്ട് നമ്മുടെ രാജ്യത്തിന് ശരിയായ ദിശ കാണിച്ചുകൊടുക്കുമെന്നും ഈ ദിനം നമ്മെ ഓർമ്മിപ്പിക്കുന്നു. നമ്മുടെ വോട്ടെടുപ്പ് സമ്പ്രദായം സംരക്ഷിക്കുക എന്നതും ഒരു ബാഹ്യശക്തിക്കും അതിനെ മലിനമാക്കാൻ കഴിയില്ലെന്ന് ഉറപ്പാക്കുക എന്നതും നമ്മുടെ ധാർമ്മിക ഉത്തരവാദിത്തമാണ്. വികസിതവും ശക്തവുമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കുന്നതിനായി നമ്മുടെ വോട്ടിൻ്റെ കരുത്ത് പ്രയോജനപ്പെടുത്തുമെന്ന് ഈ ദിനത്തിൽ നമുക്ക് വീണ്ടും പ്രതിജ്ഞ ചെയ്യാം.”
****
(रिलीज़ आईडी: 2218445)
आगंतुक पटल : 3