പ്രധാനമന്ത്രിയുടെ ഓഫീസ്
ഹിമാചൽ പ്രദേശ് സംസ്ഥാന രൂപീകരണ ദിനത്തിൽ ജനങ്ങൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി
प्रविष्टि तिथि:
25 JAN 2026 8:54AM by PIB Thiruvananthpuram
ഹിമാചൽ പ്രദേശ് സംസ്ഥാന രൂപീകരണ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സംസ്ഥാനത്തെ ജനങ്ങൾക്ക് ഊഷ്മളമായ ആശംസകൾ നേർന്നു.
പ്രകൃതിയുടെയും സംസ്കാരത്തിന്റെയും അതുല്യമായ സംഗമസ്ഥാനമാണ് ഹിമാചൽ പ്രദേശെന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചു. സംസ്ഥാനത്തെ ജനങ്ങളുടെ അസാധാരണമായ കഴിവിനെയും വീര്യത്തെയും അദ്ദേഹം അഭിനന്ദിച്ചു. അവർ എന്നും ഭാരതാംബയുടെ സേവനത്തിനായി സ്വയം സമർപ്പിച്ചവരാണെന്നും അദ്ദേഹം കുറിച്ചു.
ഹിമാചൽ പ്രദേശിലെ ജനങ്ങൾക്ക് ഉജ്ജ്വലമായ ഭാവി ആശംസിച്ച പ്രധാനമന്ത്രി, ദേവഭൂമിയുടെ തുടർച്ചയായ അഭിവൃദ്ധിക്കായി പ്രാർത്ഥിക്കുകയും ചെയ്തു.
പ്രധാനമന്ത്രി എക്സിൽ കുറിച്ചു:
“प्रकृति और संस्कृति की संगमस्थली हिमाचल प्रदेश के अपने सभी परिवारजनों को पूर्ण राज्यत्व दिवस की अनेकानेक शुभकामनाएं। अपनी अद्भुत प्रतिभा और पराक्रम से वे सदैव मां भारती की सेवा करते आए हैं। मैं उनके सुनहरे भविष्य के साथ-साथ इस देवभूमि की समृद्धि की कामना करता हूं।”
-SK-
(रिलीज़ आईडी: 2218372)
आगंतुक पटल : 5