ആഭ്യന്തരകാര്യ മന്ത്രാലയം
കേന്ദ്ര ആഭ്യന്തര മന്ത്രിയും സഹകരണ മന്ത്രിയുമായ ശ്രീ അമിത് ഷാ ഉത്തർപ്രദേശ് സ്ഥാപക ദിനത്തിൽ സംസ്ഥാനത്തെ എല്ലാ സഹോദരങ്ങൾക്കും ഹൃദയം നിറഞ്ഞ ആശംസകൾ നേർന്നു
प्रविष्टि तिथि:
24 JAN 2026 11:09AM by PIB Thiruvananthpuram
എക്‌സ് (X) പ്ലാറ്റ്‌ഫോമിലെ ഒരു കുറിപ്പിലൂടെയാണ് അദ്ദേഹം തന്റെ ആശംസകൾ അറിയിച്ചത്. സനാതന സംസ്‌കാരത്തിന്റെയും ഗംഗാ-യമുനാ നദികളുടെയും അമൂല്യമായ പൈതൃകത്താൽ പോഷിപ്പിക്കപ്പെട്ട പുണ്യഭൂമിയാണ് ഉത്തർപ്രദേശെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. സംസ്കാരം, ആത്മീയത, ശക്തി, ദൃഢനിശ്ചയം എന്നിവയുടെ പാതയിൽ രാജ്യത്തെ എപ്പോഴും നയിച്ച മണ്ണാണിതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന്, 'ഡബിൾ എഞ്ചിൻ' സർക്കാരിന് കീഴിൽ ഉത്തർപ്രദേശ് വികസനത്തിലും ലോകോത്തര അടിസ്ഥാന സൗകര്യങ്ങളിലും പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കുകയാണെന്നും, സംസ്ഥാനം എപ്പോഴും പുരോഗതിയുടെ പാതയിൽ തുടരട്ടെയെന്ന് താൻ ആഗ്രഹിക്കുന്നുവെന്നും ശ്രീ അമിത് ഷാ കൂട്ടിചേർത്തു.
****
(रिलीज़ आईडी: 2218342)
आगंतुक पटल : 7