രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

2026 റിപ്പബ്ലിക് ദിനം: ന്യൂഡൽഹിയിൽ നടന്ന ദേശീയ സ്കൂൾ ബാൻഡ് മത്സരത്തിന്റെ ഗ്രാൻഡ് ഫിനാലെ വിജയികൾ

പെൺകുട്ടികളുടെ ബ്രാസ് ബാൻഡ് വിഭാഗത്തിൽ കോഴിക്കോട് പ്രൊവിഡൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ഒന്നാമതെത്തി

प्रविष्टि तिथि: 24 JAN 2026 6:33PM by PIB Thiruvananthpuram

77-ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ദേശീയ സ്കൂൾ ബാൻഡ് മത്സരത്തിന്റെ ഗ്രാൻഡ് ഫിനാലെ 2026 ജനുവരി 24-ന് ന്യൂഡൽഹിയിലെ നാഷണൽ ബാൽ ഭവനിൽ നടന്നു. ഓരോ മേഖലയിൽ നിന്നായി (കിഴക്ക്, പടിഞ്ഞാറ്, വടക്ക്, തെക്ക്) ആകെ പതിനെട്ട് (18) ടീമുകൾ ബ്രാസ് ബാൻഡ് ആൺകുട്ടികൾ , ബ്രാസ് ബാൻഡ് പെൺകുട്ടികൾ , പൈപ്പ് ബാൻഡ് ആൺകുട്ടികൾ , പൈപ്പ് ബാൻഡ് പെൺകുട്ടികൾ എന്നീ വിഭാഗങ്ങളിൽ മത്സരിച്ചു. രക്ഷാ രാജ്യ മന്ത്രി ശ്രീ സഞ്ജയ് സേത്ത് സമ്മാനങ്ങൾ വിതരണം ചെയ്തു. ഓരോ വിഭാഗത്തിലെയും ടീമുകൾക്ക് ക്യാഷ് പ്രൈസ് (ഒന്നാം സ്ഥാനം - 51,000/- രൂപ, രണ്ടാം സ്ഥാനം - 31,000/- രൂപ, മൂന്നാം സ്ഥാനം - 21,000/- രൂപ), ട്രോഫി, സർട്ടിഫിക്കറ്റുകൾ എന്നിവ നൽകി. ഓരോ വിഭാഗത്തിലെയും ശേഷിക്കുന്ന ടീമുകൾക്ക് 11,000/- രൂപ സമാശ്വാസ സമ്മാനം  ക്യാഷ് പ്രൈസ് നൽകി. സായുധ സേനയിലെ ഓരോ വിഭാഗത്തിലെയും (കരസേന, നാവികസേന, വ്യോമസേന) അംഗങ്ങൾ ഉൾപ്പെടുന്ന, പ്രതിരോധ മന്ത്രാലയം നിയോഗിച്ച ജൂറിയാണ് വിദ്യാർത്ഥികളുടെ പ്രകടനങ്ങൾ വിലയിരുത്തിയത്.

 ഫിനാലെയുടെ ഫലങ്ങൾ ഇപ്രകാരമാണ്:

സമ്മാനം 

സ്‌കൂൾ 

സംസ്ഥാനം/യുടി

ബ്രാസ് ബാൻഡ് ആൺകുട്ടികൾ 

1st

(Rs 51,000/-)

സഞ്ജിവിനി സൈനിക് സ്കൂൾ & ജൂനിയർ കോളേജ്, കോപ്പർഗാവ്, ജില്ല-അഹല്യനഗർ

മഹാരാഷ്ട്ര

2nd

(Rs 31,000/-)

സിറ്റി മോണ്ടിസോറി സ്കൂൾ, കാൺപൂർ റോഡ് എൽഡിഎ, ലഖ്‌നൗ

ഉത്തർപ്രദേശ്

3rd

(Rs 21,000/-)

സെൻറ്‌ സേവ്യേഴ്സ് ഹൈസ്കൂൾ, ലുപുൻഗുട്ടു, ചൈബാസ, വെസ്റ്റ് സിംഗ്ഭും

 ജാർഖണ്ഡ്

സമാശ്വാസ സമ്മാനം – 1

(Rs 11,000/-)

മോണ്ടിസോറി ഇൻഡസ് റെസിഡൻഷ്യൽ സ്കൂൾ

ആന്ധ്രാപ്രദേശ്

സമാശ്വാസ സമ്മാനം– 2

(Rs 11,000/-)

പിഎം ശ്രീ ജവഹർ നവോദയ വിദ്യാലയം, പെരിയ, കാസർകോട്

കേരളം

ബ്രാസ് ബാൻഡ്  പെൺകുട്ടികൾ 

1st

(Rs 51,000/-)

പ്രൊവിഡൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, കോഴിക്കോട്

കേരളം

2nd

(Rs 31,000/-)

സെൻ്റ് ജോസഫ് കോളേജ്, രുചി ഖണ്ഡ്-1, ശാരദനഗർ, ആഷിയാന, ലഖ്‌നൗ

ഉത്തർപ്രദേശ്

3rd

(Rs 21,000/-)

ഡോൺ ബോസ്കോ ഹൈസ്കൂൾ & ജൂനിയർ കോളേജ്, ടാഗോർ നഗർ, വൈഖ്രോളി   ഈസ്റ്റ്, മുംബൈ

മഹാരാഷ്ട്ര

സമാശ്വാസ സമ്മാനം

(Rs 11,000/-)

ഹോളി ക്രോസ് ഹൈസ്കൂൾ, കാർബുക്ക്, ഗോമതി

ത്രിപുര

പൈപ്പ് ബാൻഡ് ആൺകുട്ടികൾ  

1st

(Rs 51,000/-)

കൈരളി സ്കൂൾ, സെക്ഷൻ-2, എച്ച്ഇസി ടൗൺഷിപ്പ്, റാഞ്ചി

ജാർഖണ്ഡ്

2nd

(Rs 31,000/-)

ഗവൺമെന്റ് ബോയ്‌സ് സീനിയർ സെക്കൻഡറി സ്‌കൂൾ, ബദ്‌ലി

ഡൽഹി 

3rd (Rs 21,000/-)

ദി ഗ്രേറ്റ് ഇന്ത്യ സൈനിക് സ്കൂൾ, ഗോധി മന്ദിർ ഹസൗദ്, ഭാൻസോജ് റോഡ്, നവാഗാവ്, റായ്പൂർ

ഛത്തീസ്ഗഢ്

സമാശ്വാസ സമ്മാനം– 1

(Rs 11,000/-)

ശ്രീ സ്വാമിനാരായൺ ഗുരുകുൽ കുമാർ വിദ്യാലയം ഗിർ സോമനാഥ്

ഗുജറാത്ത്  

സമാശ്വാസ സമ്മാനം– 2

(Rs 11,000/-)

ശ്രീമതി പിഎസ് ശിവശങ്കരപ്പ ഇഎം റെസ്. സ്കൂൾ

 കർണാടക

പൈപ്പ് ബാൻഡ് പെൺകുട്ടികൾ  

1st

(Rs 51,000/-)

കസ്തൂർബാ ഗാന്ധി ബാലിക വിദ്യാലയം, കാങ്കെ, റാഞ്ചി

ജാർഖണ്ഡ്

2nd

(Rs 31,000/-)

പിഎംശ്രീ ജവഹർ നവോദയ വിദ്യാലയം, സൂറത്ത്ഗഡ്, ശ്രീഗംഗ നഗർ

രാജസ്ഥാൻ

3rd

(Rs 21,000/-)

ഗവൺമെൻ്റ് സർവോദയ കന്യാ വിദ്യാലയം, രാജ് നഗർ ഭാഗം-II എക്സ്റ്റൻ, പാലം കോളനി

ഡൽഹി

സമാശ്വാസ സമ്മാനം 

(Rs 11,000/-)

പി എം ശ്രീ കേന്ദ്രീയ വിദ്യാലയം, ASC സെൻ്റർ, ബാംഗ്ലൂർ

കർണാടക

 

ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡിൽ, കോയമ്പത്തൂരിലെ വെങ്കിടപുരത്തുള്ള ആവില കോൺവെന്റ് മെട്രിക്കുലേഷൻ ഹയർ സെക്കൻഡറി സ്കൂൾ, കർതവ്യപഥിൽ അഭിവാദ്യം സ്വീകരിക്കുന്ന വേദിക്ക് മുന്നിൽ ഒരു പ്രത്യേക പ്രകടനം നടത്തും.

 

വിജയികളുടെ പ്രകടനത്തെ രക്ഷാ രാജ്യ മന്ത്രി അഭിനന്ദിച്ചു. 2047 ഓടെ വികസിത ഭാരതം ആകാനുള്ള യാത്രയിലെ പ്രധാന ചാലകശക്തികളാണ് യുവാക്കൾ എന്ന് അദ്ദേഹം വിശേഷിപ്പിച്ചു. എല്ലാ വർഷവും ദേശീയ ബാലികാ ദിനമായി ആചരിക്കുന്ന ജനുവരി 24 ന് ഈ മത്സരം നടന്നത് ആകസ്മികമാണെന്ന് പറഞ്ഞ അദ്ദേഹം ഓപ്പറേഷൻ സിന്ദൂറിൽ വനിതാ ഉദ്യോഗസ്ഥരുടെ പങ്കിനെ പ്രകീർത്തിച്ചു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ വികസിത ഭാരതം എന്ന ദർശനത്തെ രാജ്യത്തിന്റെ നാരീശക്തി സാക്ഷാത്കരിക്കുന്നുവെന്ന് അദ്ദേഹം പ്രസ്താവിച്ചു.

 

 റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി മത്സരം സംഘടിപ്പിക്കുന്നതിൽ പ്രതിരോധ മന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയവും തമ്മിലുണ്ടായ സഹകരണത്തെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത പ്രതിരോധ സെക്രട്ടറി ശ്രീ രാജേഷ് കുമാർ സിംഗ് അഭിനന്ദിച്ചു. സമർപ്പണം, കൃത്യത, സംഗീത മികവ് എന്നിവയ്ക്ക് അദ്ദേഹം വിദ്യാർത്ഥികളെ പ്രശംസിച്ചു. അത്തരം സംരംഭങ്ങൾ യുവാക്കളിൽ ആഴത്തിലുള്ള ദേശസ്‌നേഹവും ദേശീയ ബോധവും വളർത്തുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

 

 വിദ്യാർത്ഥികളിൽ നേതൃത്വം, അച്ചടക്കം, സംഘശക്തി, സമഗ്ര വികസനം എന്നിവ വളർത്തുന്നതിൽ ദേശീയ സ്കൂൾ ബാൻഡ് മത്സരം പോലുള്ള സഹ-പാഠ്യ പരിപാടികളുടെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്കൂൾ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പ് സെക്രട്ടറി ശ്രീ സഞ്ജയ് കുമാർ ഊന്നിപ്പറഞ്ഞു. 2020 ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ദർശനത്തിനും ലക്ഷ്യങ്ങൾക്കും അനുസൃതമായി, ക്ലാസ് മുറിക്കപ്പുറം വൈവിധ്യമാർന്ന പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സുസ്ഥിരമായ പ്രതിജ്ഞാബദ്ധത അദ്ദേഹം ആവർത്തിച്ചു.

 

പ്രതിരോധ മന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയവും സംയുക്തമായാണ് മത്സരം നടത്തിയത്. സിബിഎസ്ഇ, ഐസിഎസ്ഇ, കെവിഎസ്, എൻവിഎസ്, കസ്തൂർബ ഗാന്ധി ബാലിക വിദ്യാലയം, നേതാജി സുഭാഷ് ചന്ദ്രബോസ് ആവാസിയ വിദ്യാലയം, പിഎം-ശ്രീ, സൈനിക് സ്കൂളുകൾ തുടങ്ങിയ സ്കൂളുകൾ ഉൾപ്പെടെ എല്ലാ സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിൽ (യുടി) ആദ്യ ആദ്യഘട്ട മത്സരങ്ങൾ നടത്തി.

 

 ഓരോ സംസ്ഥാനത്തു നിന്നും ഓരോ വിഭാഗത്തിലും വിജയികളായ നാല് ബാൻഡ് ഗ്രൂപ്പുകൾ മേഖലാതല മത്സരത്തിൽ പങ്കെടുത്തു. കഴിഞ്ഞ വർഷത്തെ മത്സര വിജയത്തിന്റെ അടിസ്ഥാനത്തിൽ, ഈ വർഷം പങ്കാളിത്തത്തിലും ഗുണനിലവാരത്തിലും ആവേശകരമായ വർദ്ധനയുണ്ടായി. സംസ്ഥാന തലത്തിൽ 763 സ്കൂൾ ബാൻഡ് ടീമുകൾ പങ്കെടുത്തു, അതിൽ 94 സ്കൂൾ ബാൻഡ് ടീമുകളെ മേഖല തലത്തിലേക്ക് തിരഞ്ഞെടുത്തു. മേഖല തല മത്സരത്തിൽ, 30 സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമായി 2,217 കുട്ടികൾ ഉൾപ്പെടുന്ന 80 സ്കൂൾ ബാൻഡ് ടീമുകൾ പങ്കെടുത്തു.

 

****


(रिलीज़ आईडी: 2218336) आगंतुक पटल : 14
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Tamil