രാഷ്ട്രപതിയുടെ കാര്യാലയം
രാഷ്‌ട്രപതി റിപ്പബ്ലിക് ദിനത്തലേന്ന്, നാളെ രാഷ്ട്രത്തെ അഭിസംബോധന ചെയ്യും
प्रविष्टि तिथि:
24 JAN 2026 5:06PM by PIB Thiruvananthpuram
രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു റിപ്പബ്ലിക് ദിനത്തിന്റെ പൂർവ ദിനമായ നാളെ (ജനുവരി 25, 2026) രാഷ്ട്രത്തെ അഭിസംബോധന ചെയ്യും.
ആകാശവാണിയുടെ ദേശീയ ശൃംഖലയിലുടനീളവും ദൂരദർശന്റെ എല്ലാ ചാനലുകളിലും വൈകിട്ട് 7 (19.00) മണി മുതൽ ഹിന്ദിയിലും തുടർന്ന് ഇംഗ്ലീഷിലും രാഷ്ട്രപതിയുടെ അഭിസംബോധന സംപ്രേഷണം ചെയ്യും. ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള സംപ്രേഷണം കഴിഞ്ഞ് ദൂരദർശന്റെ പ്രാദേശിക ചാനലുകൾ പ്രസംഗത്തിന്റെ പ്രാദേശിക ഭാഷകളിലുള്ള പതിപ്പ് സംപ്രേഷണം ചെയ്യും. ആകാശവാണി, രാഷ്ട്രപതിയുടെ അഭിസംബോധനയുടെ പ്രാദേശിക ഭാഷാ പതിപ്പുകൾ രാത്രി 9.30 (21.30) മുതൽ അതത് പ്രാദേശിക ശൃംഖലകളിലൂടെ പ്രക്ഷേപണം ചെയ്യും.
****
(रिलीज़ आईडी: 2218249)
आगंतुक पटल : 8