യുവജനകാര്യ, കായിക മന്ത്രാലയം
azadi ka amrit mahotsav

2026 ദേശീയ വോട്ടർ ദിനാഘോഷത്തിന്റെ ഭാഗമായി, മൈ ഭാരത്, രാജ്യവ്യാപകമായി ‘ദേശീയ വോട്ടർ ദിന പദയാത്ര' / 'സണ്ടേസ് ഓൺ സൈക്കിൾ 2026’ സംഘടിപ്പിക്കും

प्रविष्टि तिथि: 24 JAN 2026 4:13PM by PIB Thiruvananthpuram

കേന്ദ്ര യുവജനകാര്യ–കായിക മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ മേരാ യുവ ഭാരത്, 2026 ലെ ദേശീയ വോട്ടർ ദിനാചരണത്തിന്റെ  ഭാഗമായി, ജനുവരി 25-ന് രാജ്യവ്യാപകമായി ദേശീയ വോട്ടർ ദിന പദയാത്ര / 'സണ്ടേസ് ഓൺ സൈക്കിൾ' പരിപാടി സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി എല്ലാ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും തലസ്ഥാനങ്ങളിലും  ജില്ലാ ആസ്ഥാനങ്ങളിലും  വിവിധ പരിപാടികൾ  സംഘടിപ്പിക്കും .

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്ഥാപക ദിനത്തിന്റെ സ്മരണയ്ക്കായി വർഷം തോറും ആചരിക്കുന്ന ദേശീയ വോട്ടർ ദിനത്തിലൂടെ യുവാക്കളെയും ആദ്യവോട്ടർമാരെയും  കേന്ദ്രീകരിച്ച്, അറിവുള്ളതും നേരായതുമായ സജീവ തിരഞ്ഞെടുപ്പ് പങ്കാളിത്തം പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത് . ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ രാഷ്ട്രനിർമാണത്തിലെ ജൻ ഭാഗിദാരി എന്ന കാഴ്ചപ്പാടുമായി പൊരുത്തപ്പെടുന്ന ഈ സംരംഭം, ഇന്ത്യൻ ജനാധിപത്യ പ്രക്രിയയുടെ ഹൃദയഭാഗത്ത് യുവതയെ  പ്രതിഷ്ഠിക്കുന്നതിന്  പ്രാധാന്യം നൽകുന്നു.

വോട്ടർ ബോധവത്കരണവും ശാരീരിക ക്ഷമതയും സാമൂഹിക പങ്കാളിത്തവും ഒരുമിപ്പിക്കുന്നതാണ് ഈ പരിപാടി. സാധ്യമായിടങ്ങളിലെല്ലാം ഖേലോ ഇന്ത്യ / സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ സണ്ടേസ് ഓൺ സൈക്കിൾ സംരംഭവുമായി ഇത് സംയോജിപ്പിക്കും. പദയാത്രകളും സൈക്ലിംഗ് പ്രവർത്തനങ്ങളും വഴി മൈ ഭാരത്  സന്നദ്ധ പ്രവർത്തകർ സമൂഹങ്ങളുമായി ഇടപഴകുകയും, വോട്ടർ രജിസ്ട്രേഷനും പങ്കാളിത്തവും പ്രോത്സാഹിപ്പിക്കുകയും, സമഗ്രവും പങ്കാളിത്തപരവുമായ രീതിയിൽ ജനാധിപത്യ മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

36 സംസ്ഥാന/കേന്ദ്രഭരണ പ്രദേശ തലസ്ഥാനങ്ങളിൽ ഏകദേശം ആയിരം മൈ ഭാരത്  സന്നദ്ധ പ്രവർത്തകർ പരിപാടികളിൽ പങ്കെടുക്കും. ഭരണഘടനാ പദവിയിലുള്ളവരുടെ ഫ്ലാഗ്-ഓഫ് ചടങ്ങുകൾ, ആദ്യമായി വോട്ട് ചെയ്യുന്നവരെ ആദരിക്കൽ, വോട്ടർ ബോധവത്കരണ സംവാദങ്ങൾ, പ്രതിജ്ഞ ചൊല്ലൽ, സമാപന- പൊതുപരിപാടികൾ  എന്നിവ ഇതിൽ ഉൾപ്പെടും. അതേസമയം, 763 ജില്ലകളിലുടനീളം ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാർ, പ്രാദേശിക ഭരണകൂടം, ജനപ്രതിനിധികൾ എന്നിവരുടെ പങ്കാളിത്തത്തോടെ ഓരോ ജില്ലയിലും ഏകദേശം 500 സന്നദ്ധ പ്രവർത്തകരെ ഉൾപ്പെടുത്തി സമാനമായ പരിപാടികൾ സംഘടിപ്പിക്കും. പ്രാദേശിക സാഹചര്യങ്ങൾക്കനുസരിച്ച് പ്രവർത്തനങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തും.

ഈ രാജ്യവ്യാപക പ്രചാരണത്തിലൂടെ ,യുവജനങ്ങളിൽ ജനാധിപത്യ ബോധം ശക്തിപ്പെടുത്തുകയും ദേശീയ വോട്ടർ ദിനം 2026 രാജ്യത്തുടനീളം ഏകീകൃതമായും ശ്രദ്ധേയമായും ആചരിക്കപ്പെടുന്നത് ഉറപ്പാക്കുകയും ചെയ്യുന്നതിനാണ് മൈ ഭാരത് ലക്ഷ്യമിടുന്നത്. ഈ പരിപാടിയെക്കുറിച്ച് മാധ്യമങ്ങളെ അറിയിക്കുന്നതിനായി ജില്ലാതല പത്രസമ്മേളനവും സംഘടിപ്പിക്കും.

 

****

 

(रिलीज़ आईडी: 2218246) आगंतुक पटल : 11
इस विज्ञप्ति को इन भाषाओं में पढ़ें: Marathi , English , Urdu , हिन्दी , Gujarati , Tamil , Kannada