വിദ്യാഭ്യാസ മന്ത്രാലയം
azadi ka amrit mahotsav

ദേശീയ സ്കൂൾ ബാൻഡ് മത്സരം, അച്ചടക്കം, ടീം സംഘ ശക്തി, നേതൃത്വം എന്നിവയെ ശക്തിപ്പെടുത്തുന്നു - ശ്രീ സഞ്ജയ് കുമാർ

കേരളത്തിൽ നിന്നും പി എം ശ്രീ ജവഹർ നവോദയ വിദ്യാലയം, പെരിയ, കാസർകോട്, പ്രൊവിഡൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, കോഴിക്കോട് എന്നീ 2 സ്‌കൂളുകൾ ഗ്രാൻഡ് ഫിനാലെ പട്ടികയിൽ

प्रविष्टि तिथि: 24 JAN 2026 3:20PM by PIB Thiruvananthpuram

2026 ലെ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ദേശീയ സ്കൂൾ ബാൻഡ് മത്സരത്തിന്റെ (എൻ‌എസ്‌ബി‌സി) 7, 2025–26 ഗ്രാൻഡ് ഫിനാലെ ഇന്ന് ന്യൂഡൽഹിയിലെ നാഷണൽ ബാൽ ഭവനിൽ സ്കൂൾ വിദ്യാഭ്യാസ സാക്ഷരത വകുപ്പ് സെക്രട്ടറി ശ്രീ സഞ്ജയ് കുമാറും പ്രതിരോധ മന്ത്രാലയം സെക്രട്ടറി ശ്രീ രാജേഷ് കുമാർ സിങ്ങും സംയുക്തമായി ഉദ്ഘാടനം ചെയ്തു. രാജ്യത്തുടനീളമുള്ള സ്കൂൾ വിദ്യാർത്ഥികളിൽ അച്ചടക്കം, സംഘ ശക്തി, സംഗീത മികവ് എന്നിവ പ്രോത്സാഹിപ്പിക്കുന്നതിൽ ഈ പരിപാടി ഒരു സുപ്രധാന നാഴികക്കല്ലാണ്.

 

റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ദേശീയ വേദിയിൽ കഴിവുകൾ പ്രദർശിപ്പിക്കുന്നതിന് അവസരം നൽകിക്കൊണ്ട് രാജ്യത്തുടനീളമുള്ള 18 സ്കൂൾ ബാൻഡുകൾ 2025–26 ലെ ദേശീയ സ്കൂൾ ബാൻഡ് മത്സരത്തിൽ ഒരുമിച്ച് ചേരുന്നു. യുവാക്കളിൽ ഐക്യം, അച്ചടക്കം, സാംസ്കാരിക അഭിമാനം എന്നിവ വളർത്തുന്നതിനുള്ള ഒരു സവിശേഷ വേദിയായി ഇത് തുടരുന്നു. ഈ വർഷം, 11 സംസ്ഥാനങ്ങളിൽ നിന്നുള്ള 18 ബാൻഡ് ടീമുകളെ സംസ്ഥാന, മേഖലാ തല മത്സരങ്ങളിലൂടെ ഫിനാലെയ്ക്കായി തെരഞ്ഞെടുത്തു (പട്ടിക ചേർത്തിരിക്കുന്നു). സംസ്ഥാനതല മത്സരങ്ങളിൽ 18,013 കുട്ടികൾ ഉൾപ്പെടുന്ന 763 ടീമുകൾ പങ്കെടുത്തു. മേഖലാ തലത്തിൽ 94 ടീമുകളെ പട്ടികയിൽപ്പെടുത്തിയിരുന്നു.

 

 

വിദ്യാർത്ഥികൾക്കിടയിൽ നേതൃത്വം, അച്ചടക്കം, സംഘ ശക്തി,സമഗ്ര വികസനം എന്നിവ വളർത്തിയെടുക്കുന്നതിൽ ദേശീയ സ്കൂൾ ബാൻഡ് മത്സരം പോലുള്ള സഹ-പാഠ്യ പരിപാടികളുടെ പ്രാധാന്യം സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട് ശ്രീ സഞ്ജയ് കുമാർ ഊന്നിപ്പറഞ്ഞു. 2020 ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (NEP) ദർശനത്തിനും ലക്ഷ്യങ്ങൾക്കും അനുസൃതമായി, ക്ലാസ് മുറിക്ക് പുറത്ത് വ്യത്യസ്തമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സുസ്ഥിരമായ പ്രതിജ്ഞാബദ്ധത അദ്ദേഹം ആവർത്തിച്ചു.

 സായുധ സേനയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് രൂപപ്പെട്ടതാണ് സ്കൂൾ ബാൻഡുകളുടെ പാരമ്പര്യമെന്നും, ചരിത്രപരമായി സംഗീതം ധീരതയുടെയും ഐക്യത്തിന്റെയും മനോവീര്യത്തിന്റെയും ശക്തമായ പ്രതീകമായി വർത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏറ്റവും വെല്ലുവിളി നിറഞ്ഞ യുദ്ധകാല സാഹചര്യങ്ങളിൽ പോലും, സൈനികരെ പ്രചോദിപ്പിക്കുന്നതിലും സൗഹൃദത്തിന്റെയും കൂട്ടായ മനോഭാവത്തിന്റെയും ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിലും സൈനിക ബാൻഡുകൾ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. ദേശീയ തലത്തിൽ പങ്കെടുക്കാൻ സാധിച്ചത് തന്നെ ഒരു സുപ്രധാന നാഴികക്കല്ലാണെന്നും, വിദ്യാർത്ഥികളുടെ മാസങ്ങളോളം നീണ്ടുനിൽക്കുന്ന കഠിന പരിശീലനവും സമർപ്പണവും ആണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി മത്സരം സംഘടിപ്പിക്കുന്നതിൽ പ്രതിരോധ, വിദ്യാഭ്യാസ മന്ത്രാലയങ്ങൾ തമ്മിലുണ്ടായ സഹകരണത്തെ ശ്രീ രാജേഷ് കുമാർ സിംഗ് അഭിനന്ദിച്ചു. വിദ്യാർത്ഥികളുടെ സമർപ്പണം, കൃത്യത, സംഗീത മികവ് എന്നിവയെ അദ്ദേഹം പ്രകീർത്തിച്ചു. അത്തരം സംരംഭങ്ങൾ യുവാക്കളിൽ ദേശസ്‌നേഹത്തിന്റെയും ദേശീയ സേവനത്തിന്റെയും അവബോധം വളർത്തുന്നുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

 

 

DoSEL ജോയിന്റ് സെക്രട്ടറി ഡോ. അമർപ്രീത് ദുഗ്ഗൽ കൃതജ്ഞത രേഖപ്പെടുത്തി. പരിപാടി വിജയകരമാക്കാൻ പരിശ്രമിച്ച എല്ലാ വിശിഷ്ട വ്യക്തികൾക്കും, പങ്കെടുത്ത സ്കൂളുകൾക്കും, മെന്റർമാർക്കും, സംഘാടകർക്കും അവർ നന്ദി അറിയിച്ചു.

 

ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുക്കുന്ന ടീമുകളുടെ പട്ടിക:

Sl. No.

 സംസ്ഥാനം/കേന്ദ്രഭരണ പ്രദേശം

സ്കൂളുകളുടെ എണ്ണം

സ്കൂളിന്റെ പേരും വിലാസവും

വിഭാഗം

ബാൻഡ്

ആൺകുട്ടികൾ / പെൺകുട്ടികൾ

  1.  

ഛത്തീസ്ഗഢ്

1

ദി ഗ്രേറ്റ് ഇന്ത്യ സൈനിക് സ്കൂൾ, ഗോധി മന്ദിർ ഹസൗദ്, ബൻസോജ് റോഡ്, നവഗാവ്, റായ്പൂർ.

പൈപ്പ് ബാൻഡ്

ആൺകുട്ടികൾ

  1.  

ഡൽഹി

1

 

ഗവ. സർവോദയ കന്യ വിദ്യാലയം, രാജ് നഗർ - II എക്സ്റ്റൻഷൻ, പാലം കോളനി, ന്യൂഡൽഹി.

പൈപ്പ് ബാൻഡ്

പെൺകുട്ടികൾ

1

ഗവ. ബോയ്‌സ് സീനിയർ സെക്കൻഡറി സ്കൂൾ ബദ്‌ലി.

പൈപ്പ് ബാൻഡ്

ആൺകുട്ടികൾ

  1.  

ഗുജറാത്ത്

1

ശ്രീ സ്വാമി നാരായൺ ഗുരുകുൽ കുമാർ വിദ്യാലയം, ഗിർ സോമനാഥ്.

പൈപ്പ് ബാൻഡ്

ആൺകുട്ടികൾ

  1.  

ജാർഖണ്ഡ്

3

സെൻ്റ് സേവ്യേഴ്‌സ് ഹൈസ്‌കൂൾ ലുപുൻഗുട്ടു, ചൈബാസ, വെസ്റ്റ് സിംഗ്ഭൂം.

ബ്രാസ് ബാൻഡ്

ആൺകുട്ടികൾ

കൈരളി സ്കൂൾ സെക്ഷൻ-2, എച്ച്ഇസി ടൗൺഷിപ്പ്, ധുർവ, റാഞ്ചി.

പൈപ്പ് ബാൻഡ്

ആൺകുട്ടികൾ

കസ്തൂർബാ ഗാന്ധി ബാലിക വിദ്യാലയം, കാങ്കെ, റാഞ്ചി.

പൈപ്പ് ബാൻഡ്

പെൺകുട്ടികൾ

  1.  

കർണാടക

1

PM ശ്രീ കേന്ദ്രീയ വിദ്യാലയ ASC സെൻ്റർ, ബാംഗ്ലൂർ.

പൈപ്പ് ബാൻഡ്

പെൺകുട്ടികൾ

 

 

1

ശ്രീമതി പിഎസ് ശിവശങ്കരപ്പ ഇഎം റസിഡൻഷ്യൽ സ്കൂൾ, ദാവൻഗെരെ

പൈപ്പ് ബാൻഡ്

ആൺകുട്ടികൾ

  1.  

കേരളം

1

പി എംശ്രീ ജവഹർ നവോദയ വിദ്യാലയം, പെരിയ, കാസർകോട്.

ബ്രാസ് ബാൻഡ്

ആൺകുട്ടികൾ

1

പ്രൊവിഡൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, കോഴിക്കോട്.

ബ്രാസ് ബാൻഡ്

പെൺകുട്ടികൾ

  1.  

മഹാരാഷ്ട്ര

1

സഞ്ജിവിനി സൈനിക് സ്കൂൾ & ജൂനിയർ കോളേജ്, കോപ്പർഗാവ്, ജില്ല. അഹല്യനഗർ.

ബ്രാസ് ബാൻഡ്

ആൺകുട്ടികൾ

1

ഡോൺ ബോസ്കോ ഹൈസ്കൂൾ & ജൂനിയർ കോളേജ്, ടാഗോർ നഗർ, വിഘ്റോളി   ഈസ്റ്റ്, മുംബൈ.i.

ബ്രാസ് ബാൻഡ്

പെൺകുട്ടികൾ

  1.  

രാജസ്ഥാൻ

 

1

 

PM ശ്രീ ജവഹർ നവോദയ വിദ്യാലയം, സൂറത്ത്ഗഡ്, ശ്രീഗംഗ നഗർ.

പൈപ്പ് ബാൻഡ്

പെൺകുട്ടികൾ

  1.  

ത്രിപുര

1

ഹോളി ക്രോസ് ഹൈസ്കൂൾ, കാർബുക്ക്, ഗോമതി.

ബ്രാസ് ബാൻഡ്

പെൺകുട്ടികൾ

  1.  

ഉത്തർപ്രദേശ്

1

സെൻ്റ് ജോസഫ് കോളേജ്, രുചി, ഖണ്ഡ്-1, ശാരദനഗർ, ആഷിയാന, ലഖ്‌നൗ.

ബ്രാസ് ബാൻഡ്

പെൺകുട്ടികൾ

1

സിറ്റി മോണ്ടിസോറി സ്കൂൾ കാൺപൂർ റോഡ്, LDA, ലഖ്നൗ.

ബ്രാസ് ബാൻഡ്

ആൺകുട്ടികൾ

11.

ആന്ധ്രാപ്രദേശ്

1

മോണ്ടസ്സോറി

  ഇൻഡസ് റെസിഡൻഷ്യൽ സ്കൂൾ

ബ്രാസ് ബാൻഡ്

ആൺകുട്ടികൾ

Total

11  സംസ്ഥാനം/കേന്ദ്രഭരണ പ്രദേശം

18

 

 

 

***

 


(रिलीज़ आईडी: 2218237) आगंतुक पटल : 8
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Tamil