പഞ്ചായത്തീരാജ് മന്ത്രാലയം
77-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പഞ്ചായത്ത് മേധാവികളെ ആദരിക്കാൻ പഞ്ചായത്തീരാജ് മന്ത്രാലയം; പഞ്ചം ചാറ്റ്ബോട്ട് മറ്റ് പ്രധാന സംരംഭങ്ങൾ എന്നിവയുടെ ആരംഭം
प्रविष्टि तिथि:
24 JAN 2026 2:40PM by PIB Thiruvananthpuram
2026 ജനുവരി 25 ന് ന്യൂഡൽഹിയിലെ കർത്തവ്യ പഥിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിന് സാക്ഷ്യം വഹിക്കാൻ പ്രത്യേക അതിഥികളായി ക്ഷണിക്കപ്പെട്ട തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് പ്രതിനിധികളെ ആദരിക്കുന്നതിനായി പഞ്ചായത്തിരാജ് മന്ത്രാലയം ഒരു അനുമോദന ചടങ്ങ് സംഘടിപ്പിക്കും. പഞ്ചായത്തി രാജ് മന്ത്രാലയ സെക്രട്ടറി ശ്രീ വിവേക് ഭരദ്വാജിൻ്റെയും മന്ത്രാലയത്തിലെ മറ്റ് മുതിർന്ന ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ കേന്ദ്ര പഞ്ചായത്തിരാജ് സഹമന്ത്രി പ്രൊഫ. എസ്.പി. സിംഗ് ബാഘേൽ ബഹുമതി നേടിയവരെ ആദരിക്കും.
മന്ത്രാലയത്തിന്റെ പ്രധാന സംരംഭങ്ങളുടെയും പ്രസിദ്ധീകരണങ്ങളുടെയും പ്രകാശനവും ചടങ്ങിൽ നടക്കും. യുണിസെഫുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത പഞ്ചം - പഞ്ചായത്തുമായി ബന്ധപ്പെട്ട ആശയ വിനിമയ ചാറ്റ്ബോട്ട്, ഗ്രാമോദയ് സങ്കൽപ്പ് മാസികയുടെ 17-ാമത് പതിപ്പ്, പഞ്ചായത്തിരാജ് സ്ഥാപനങ്ങളെക്കുറിച്ചുള്ള അടിസ്ഥാന സ്ഥിതിവിവരക്കണക്കുകളുടെ സമാഹാരം - 2025, പഞ്ചായത്ത് തലത്തിലെ സേവന വിതരണത്തെക്കുറിച്ചുള്ള വിദഗ്ദ്ധ സമിതി റിപ്പോർട്ട്, PESA - പ്രകടനം, നടപ്പാക്കൽ എന്നിവയുടെ റാങ്ക് സൂചിക എന്നിവ ഇതിൽ ഉൾപ്പെടുന്നു. 2025 ലെ ഭരണഘടനാ ദിനാചരണത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച നോ യുവർ കോൺസ്റ്റിട്യൂഷൻ ( നിങ്ങളുടെ ഭരണഘടനയെ അറിയുക ) ക്വിസ്, ഉപന്യാസ മത്സരങ്ങളുടെ വിജയികൾക്ക് സമ്മാനദാനവും സർട്ടിഫിക്കറ്റ് വിതരണവും നടത്തും.
കേന്ദ്ര സർക്കാരിൻ്റെ മുൻനിര പദ്ധതികളിൽ പൂർണ്ണത കൈവരിച്ച പഞ്ചായത്തുകളിൽ നിന്നുള്ള സർപഞ്ചുമാർ, മുഖ്യന്മാർ, ഗ്രാമപ്രധാന്മാർ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാർ എന്നിവർ ആദരിക്കപ്പെടുന്നവരിൽ ഉൾപ്പെടുന്നു. സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നും നാമനിർദ്ദേശം ചെയ്യപ്പെട്ട ഏകദേശം 240 പഞ്ചായത്ത് മേധാവികളെ അവരുടെ താഴെത്തട്ടിലുള്ള പ്രവർത്തനങ്ങൾക്കും, വികസിത ഭാരതം എന്ന ദർശനം മുന്നോട്ട് കൊണ്ടുപോകുന്നതിൽ അവർ വഹിച്ച പങ്കിനും അംഗീകാരം നൽകുന്നു. റിപ്പബ്ലിക് ദിന പരേഡിനായി, PRI / RLB മേധാവികളെയും അവരുടെ ഭാര്യ/ ഭർത്താവ് എന്നിവർ ഉൾപ്പടെ 450 ഓളം പ്രത്യേക അതിഥികൾക്ക് മന്ത്രാലയം ആതിഥേയത്വം വഹിക്കുന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ നേതൃത്വപരവും ഭരണപരവുമായ യാത്ര അനുഭവിച്ചറിയുന്നതിനുമായി പ്രത്യേക ക്ഷണിതാക്കൾ 2026 ജനുവരി 25 ന് പ്രധാനമന്ത്രി സംഗ്രഹാലയം സന്ദർശിക്കുകയും 'സ്വമിത്വ' പദ്ധതി: "ആത്മനിർഭർ പഞ്ചായത്തിൽ നിന്നും സമൃദ്ധവും ആത്മനിർഭരവുമായ ഭാരതം" എന്ന പ്രമേയത്തിലുള്ള പഞ്ചായത്തി രാജ് മന്ത്രാലയത്തിന്റെ ടാബ്ലോ പരേഡിനിടെ വീക്ഷിക്കുകയും ചെയ്യും.


****
(रिलीज़ आईडी: 2218211)
आगंतुक पटल : 9