പ്രധാനമന്ത്രിയുടെ ഓഫീസ്
ഉത്തർപ്രദേശ് സംസ്ഥാന രൂപീകരണ ദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി
प्रविष्टि तिथि:
24 JAN 2026 8:50AM by PIB Thiruvananthpuram
ഉത്തർപ്രദേശ് സ്ഥാപക ദിനത്തിൽ സംസ്ഥാനത്തെ എല്ലാ ജനങ്ങൾക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി ഊഷ്മളമായ ആശംസകൾ നേർന്നു. ഇന്ത്യയുടെ സംസ്‌കാരത്തെയും പൈതൃകത്തെയും സമ്പന്നമാക്കുന്നതിൽ ഉത്തർപ്രദേശിലെ ജനങ്ങൾ നൽകുന്ന വിലമതിക്കാനാവാത്ത സംഭാവനകളെ അദ്ദേഹം പ്രശംസിച്ചു.
ഇരട്ട എഞ്ചിൻ ഗവണ്മെന്റിന്റെ പ്രവർത്തനത്തിലൂടെയും വികസനത്തിനായി പ്രതിജ്ഞാബദ്ധരായ ജനങ്ങളുടെ സജീവ പങ്കാളിത്തത്തിലൂടെയും, കഴിഞ്ഞ ഒൻപത് വർഷത്തിനിടെ ഉത്തർപ്രദേശ് ഒരു ‘ബിമാരു’ (BIMARU) സംസ്ഥാനമെന്ന നിലയിൽ നിന്നും മാതൃകാപരമായ സംസ്ഥാനമായി മാറിയെന്ന് പ്രധാനമന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന്റെ ഭാവിയിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച പ്രധാനമന്ത്രി, രാജ്യത്തിന്റെ പുരോഗതി ചലനാത്മകമായി നിലനിർത്തുന്നതിൽ ഉത്തർപ്രദേശിന്റെ വൻ സാധ്യതകൾ നിർണ്ണായക പങ്കുവഹിക്കുമെന്നും കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു;
“भारतीय संस्कृति और विरासत की समृद्धि में अमूल्य योगदान देने वाले उत्तर प्रदेश के अपने सभी परिवारजनों को राज्य के स्थापना दिवस की बहुत-बहुत बधाई। डबल इंजन सरकार और विकास को समर्पित यहां के लोगों की सहभागिता से हमारे इस राज्य ने बीते नौ वर्षों में बीमारू से बेमिसाल प्रदेश बनने का सफर तय किया है। मेरा दृढ़ विश्वास है कि देश की प्रगति को गतिशील बनाए रखने में उत्तर प्रदेश का सामर्थ्य बहुत काम आने वाला है।”
*****
-SK-
(रिलीज़ आईडी: 2218012)
आगंतुक पटल : 7