ധനകാര്യ മന്ത്രാലയം
കസ്റ്റംസ് ബ്രോക്കേഴ്സ് ലൈസൻസിങ് പരീക്ഷ 2026 മാര്‍ച്ച് 17-ന്
प्रविष्टि तिथि:
23 JAN 2026 1:05PM by PIB Thiruvananthpuram
2026-ലെ കസ്റ്റംസ് ബ്രോക്കേഴ്സ് ലൈസൻസിങ് പരീക്ഷയുടെ ഓൺലൈൻ എഴുത്തുപരീക്ഷ സംബന്ധിച്ച് 2025 ഓഗസ്റ്റ് 25-ലെ പരസ്യം ശ്രദ്ധിക്കുക. ഈ പരീക്ഷ 2026 മാര്‍ച്ച് 17-ന് നടത്താൻ നിശ്ചയിച്ചിട്ടുണ്ട്. എഴുത്ത്, അഭിമുഖ പരീക്ഷകളുടെ ഘടന താഴെ നല്‍കിയ പ്രകാരമായിരിക്കും:
മൾട്ടിപ്പ്ള്‍ ചോയ്‌സ് ചോദ്യങ്ങൾ ഉൾക്കൊള്ളുന്ന കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയായിരിക്കും എഴുത്തുപരീക്ഷ. ചോദ്യങ്ങൾ ഇംഗ്ലീഷിലും ഹിന്ദിയിലും നല്‍കും. ഉദ്യോഗാർത്ഥികൾക്ക് ഇംഗ്ലീഷിലോ ഹിന്ദിയിലോ ഉത്തരങ്ങൾ നൽകാം. മറ്റ് വിവരങ്ങൾ താഴെ:
|
ചോദ്യങ്ങളുടെ എണ്ണം
|
:
|
150
|
|
അനുവദിച്ച സമയം
|
:
|
രണ്ടര മണിക്കൂര്‍ (10:30 മുതല്‍ 13:00 വരെ)
|
|
മാര്‍ക്ക് നല്‍കുന്ന രീതി
|
:
|
ഓരോ ശരിയുത്തരത്തിനും +3 മാര്‍ക്ക്
|
|
തെറ്റായ ഓരോ ഉത്തരത്തിനും -1 മാര്‍ക്ക്
|
|
പരമാവധി മാര്‍ക്ക്
|
:
|
450
|
|
യോഗ്യതാ മാർക്ക്
|
:
|
270 (60%)
|
എഴുത്തുപരീക്ഷയിൽ യോഗ്യത നേടുന്നവർ 2018-ലെ കസ്റ്റംസ് ബ്രോക്കേഴ്സ് ലൈസൻസിങ് ചട്ടങ്ങളിലെ (ഭേദഗതി വരുത്തിയത് പ്രകാരം) 6-ാം റെഗുലേഷന്‍ പ്രകാരം അഭിമുഖത്തിന് ഹാജരാകേണ്ടതുണ്ട്. അഭിമുഖത്തിൽ യോഗ്യത നേടാന്‍ 60% മാർക്ക് ആവശ്യമാണ്.
സംശയങ്ങള്‍ക്ക് www.cbic.gov.in എന്ന വെബ്സൈറ്റും www.nacin.gov.in എന്ന വെബ്സൈറ്റും സന്ദര്‍ശിക്കാം. സമീപത്തെ കസ്റ്റംസ് കമ്മീഷണറേറ്റുമായോ പാലസമുദ്രം NACIN കേന്ദ്രവുമായോ ബന്ധപ്പെടുകയും ചെയ്യാം. ഇമെയിൽ ഐഡി: cblr-nacinpsm[at]gov[dot]in
***
(रिलीज़ आईडी: 2217667)
आगंतुक पटल : 11