പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ടെലിഫോൺ സംഭാഷണം നടത്തി ബ്രസീൽ പ്രസിഡന്റ്


ഇന്ത്യ-ബ്രസീൽ തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിജ്ഞാബദ്ധത ഇരുനേതാക്കളും ആവർത്തിച്ചു

വ്യാപാരം, നിക്ഷേപം, സാങ്കേതികവിദ്യ, പ്രതിരോധം, ഊർജം, ആരോഗ്യം, കൃഷി, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയിലുണ്ടായ ഗണ്യമായ പുരോഗതി ഇരുനേതാക്കളും വിലയിരുത്തി

പരസ്പര താൽപ്പര്യമുള്ള പ്രാദേശികവും ആഗോളവുമായ വിഷയങ്ങളിൽ നേതാക്കൾ കാഴ്ചപ്പാടുകൾ പങ്കുവെച്ചു

പ്രസിഡന്റ് ലുലയെ എത്രയും വേഗം ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യാൻ ആഗ്രഹിക്കുന്നുവെന്ന് പ്രധാനമന്ത്രി അറിയിച്ചു

प्रविष्टि तिथि: 22 JAN 2026 9:44PM by PIB Thiruvananthpuram

ഫെഡറേറ്റീവ് റിപ്പബ്ലിക് ഓഫ് ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി ടെലിഫോൺ സംഭാഷണം നടത്തി.

ഇന്ത്യ-ബ്രസീൽ തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും വരുംവർഷത്തിൽ അതിനെ കൂടുതൽ ഉയരങ്ങളിലെത്തിക്കുന്നതിനുമുള്ള പ്രതിജ്ഞാബദ്ധത ഇരുനേതാക്കളും ആവർത്തിച്ചു.

കഴിഞ്ഞ വർഷം ബ്രസീലിയയിലും ദക്ഷിണാഫ്രിക്കയിലും നടന്ന കൂടിക്കാഴ്ചകൾ അനുസ്മരിച്ചുകൊണ്ട് വ്യാപാരവും നിക്ഷേപവും, സാങ്കേതികവിദ്യ, പ്രതിരോധം, ഊർജം, ആരോഗ്യം, കൃഷി, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയുൾപ്പെടെ ഉഭയകക്ഷി സഹകരണത്തിന്റെ വിവിധ മേഖലകളിൽ കൈവരിച്ച സുപ്രധാന പുരോഗതിയിൽ ഇരുനേതാക്കളും സംതൃപ്തി രേഖപ്പെടുത്തി.

പരസ്പര താൽപ്പര്യമുള്ള പ്രാദേശികവും ആഗോളവുമായ വിഷയങ്ങളിലും നേതാക്കൾ കാഴ്ചപ്പാടുകൾ പങ്കുവെച്ചു. പൊതുവായ വെല്ലുവിളികളെ നേരിടുന്നതിൽ പരിഷ്കരിച്ച ബഹുരാഷ്ട്രവാദത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അവർ ഊന്നിപ്പറഞ്ഞു.

പ്രസിഡന്റ് ലുലയെ എത്രയും വേഗം ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യാൻ താൻ ആഗ്രഹിക്കുന്നുവെന്ന് പ്രധാനമന്ത്രി മോദി അറിയിച്ചു.

***

SK


(रिलीज़ आईडी: 2217646) आगंतुक पटल : 4
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Bengali , Gujarati , Tamil , Telugu