രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

റിപ്പബ്ലിക് ദിനം 2026: സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും 17 നിശ്ചലദൃശ്യങ്ങളും മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും 13 നിശ്ചലദൃശ്യങ്ങളും കർത്തവ്യപഥിൽ അണിനിരക്കും

प्रविष्टि तिथि: 22 JAN 2026 4:39PM by PIB Thiruvananthpuram

2026 ജനുവരി 26-ന് ന്യൂഡൽഹിയിലെ കർത്തവ്യ പഥിൽ നടക്കുന്ന 77-ാമത് റിപ്പബ്ലിക് ദിന പരേഡിൽ ആകെ 30 നിശ്ചലദൃശ്യങ്ങൾ  അണിനിരക്കും. ഇതിൽ 17 എണ്ണം വിവിധ സംസ്ഥാനങ്ങളുടെയും  കേന്ദ്രഭരണ പ്രദേശങ്ങളുടേതുമാണ്.  13 നിശ്ചലദൃശ്യങ്ങള്‍ വിവിധ മന്ത്രാലയങ്ങളുടെയും  വകുപ്പുകളുടെയും  സേവന വിഭാഗങ്ങളുടേതുമാണ്.  

'സ്വാതന്ത്ര്യത്തിന്റെ മന്ത്രം: വന്ദേമാതരം', 'സമൃദ്ധിയുടെ മന്ത്രം: ആത്മനിർഭർ ഭാരത്' എന്നീ പ്രധാന പ്രമേയങ്ങള്‍ മുൻനിർത്തിയാണ്  നിശ്ചലദൃശ്യങ്ങൾ ഒരുക്കിയിരിക്കുന്നത്. ദേശീയ ഗീതമായ വന്ദേമാതരത്തിന്റെ 150 വർഷങ്ങള്‍, വിവിധ മേഖലകളിൽ രാജ്യം കൈവരിച്ചുകൊണ്ടിരിക്കുന്ന അതിവേഗ പുരോഗതിയും സ്വയംപര്യാപ്തതയും എന്നിവ സമ്പന്നവും ഊർജസ്വലവുമായ രാജ്യത്തിന്റെ സാംസ്കാരിക വൈവിധ്യത്തിനൊപ്പം കോര്‍ത്തിണക്കി പരേഡില്‍  പ്രദർശിപ്പിക്കും. 

‌പരേഡിൽ പങ്കെടുക്കുന്ന നിശ്ചലദൃശ്യങ്ങളുടെ പട്ടിക താഴെ:

 

ക്രമ നമ്പര്‍ 

സംസ്ഥാനം/കേന്ദ്രഭരണ പ്രദേശം & മന്ത്രാലയം/വകുപ്പ് 

 

പ്രമേയം 

  1.  

 

അസം 

 

അഷരിക്കാന്ദി- അസമിലെ ടെറാക്കോട്ട കരകൗശല ഗ്രാമം  

  1.  

ഛത്തീസ്ഗഡ്

സ്വാതന്ത്ര്യത്തിന്റെ മന്ത്രം - വന്ദേമാതരം

  1.  

ഗുജറാത്ത് 

സ്വദേശി മന്ത്രം - സ്വയംപര്യാപ്തത - സ്വാതന്ത്ര്യം: വന്ദേമാതരം

  1.  

ഹിമാചല്‍ പ്രദേശ്  

ദേവഭൂമി, വീരഭൂമി

  1.  

ജമ്മുകശ്മീര്‍ 

ജമ്മുകശ്മീരിലെ കരകൗശല വിദ്യകളും നാടോടി നൃത്തങ്ങളും

  1.  

കേരളം 

വാട്ടർ മെട്രോയും 100% ഡിജിറ്റൽ സാക്ഷരതയും: ആത്മനിര്‍ഭര്‍ ഭാരതത്തിന് സ്വയംപര്യാപ്ത കേരളം

  1.  

മഹാരാഷ്ട്ര 

ഗണേശോത്സവം: സ്വയംപര്യാപ്തതയുടെ പ്രതീകം

  1.  

മണിപ്പൂര്‍ 

സമൃദ്ധിയിലേക്ക്: കൃഷിയിടങ്ങളിൽ നിന്ന് അന്താരാഷ്ട്ര വിപണികളിലേക്ക്

  1.  

നാഗാലാന്‍‍ഡ്

ഹോൺബിൽ ഉത്സവം - സംസ്കാരത്തിന്റെയും വിനോദസഞ്ചാരത്തിന്റെയും സ്വയംപര്യാപ്തതയുടെയും ആഘോഷം 

  1.  

ഒഡീഷ

മണ്ണിൽ നിന്ന് സിലിക്കണിലേക്ക്: പാരമ്പര്യത്തിലൂന്നി നൂതനാശയങ്ങള്‍ക്കൊപ്പം  വളർച്ച 

  1.  

പുതുച്ചേരി 

കരകൗശല-സാംസ്കാരിക പൈതൃകവും ഓറോവിൽ  ദർശനവും 

  1.  

രാജസ്ഥാന്‍ 

മരുഭൂമിയിലെ സുവർണ സ്പർശം: ബിക്കാനീർ ഗോൾഡ് ആർട്ട് (ഉസ്ത കല) 

  1.  

തമിഴ്നാട് 

സമൃദ്ധിയുടെ മന്ത്രം: സ്വയംപര്യാപ്ത ഇന്ത്യ

  1.  

ഉത്തര്‍പ്രദേശ് 

ബുന്ദേൽഖണ്ഡിന്റെ സംസ്കാരം

  1.  

പശ്ചിമബംഗാള്‍ 

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ബംഗാൾ

  1.  

മധ്യപ്രദേശ് 

പുണ്യശ്ലോക ലോക്മാതാ ദേവി അഹല്യഭായ് ഹോൾക്കർ

  1.  

പഞ്ചാബ് 

ശ്രീ ഗുരു തേജ് ബഹാദൂർ സാഹിബ് ജിയുടെ 350-ാം രക്തസാക്ഷിത്വ വർഷം

  1.  

വ്യോമസേന ആസ്ഥാനം 

വിമുക്ത ഭടന്മാരുടെ നിശ്ചലദൃശ്യം - യുദ്ധത്തിലൂടെ രാഷ്ട്രനിർമാണം 

  1.  

നാവികസേന ആസ്ഥാനം

സമുദ്രത്തിൽ നിന്ന് സമൃദ്ധി 

  1.  

സൈനികകാര്യ വകുപ്പ് 

സംയുക്ത സേനാ നിശ്ചലദൃശ്യം - ഓപ്പറേഷൻ സിന്ദൂർ, ഏകോപനത്തിലൂടെ സ്വന്തമാക്കിയ വിജയം 

  1.  

സാംസ്കാരിക മന്ത്രാലയം

വന്ദേമാതരം - ഒരു രാഷ്ട്രത്തിന്റെ ഹൃദയത്തുടിപ്പ്

  1.  

സ്കൂള്‍ വിദ്യാഭ്യാസ സാക്ഷരത വകുപ്പ് 

ദേശീയ വിദ്യാഭ്യാസ നയം 2020: വികസിത ഭാരതത്തിലേക്കുള്ള പാതയിൽ ഇന്ത്യൻ സ്കൂൾ വിദ്യാഭ്യാസത്തിന്റെ കുതിപ്പ്

  1.  

ആയുഷ് മന്ത്രാലയം 

ആയുഷിന്റെ തന്ത്രം, ആരോഗ്യത്തിന്റെ മന്ത്രം

  1.  

ആഭ്യന്തര മന്ത്രാലയം 

(ദേശീയ ദുരന്ത നിവാരണ അതോറിറ്റി &  ദേശീയ ദുരന്ത പ്രതികരണ സേന)

ഭുജ് ഭൂകമ്പം: 25 വർഷങ്ങളുടെ അതിജീവനം

  1.  

ആഭ്യന്തര മന്ത്രാലയം 

(പൊലീസ് ഗവേഷണ വികസന ബ്യൂറോ)

ജനകേന്ദ്രീകൃത നീതിന്യായ വ്യവസ്ഥ - മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളുടെ നിർവഹണം 

  1.  

പാര്‍പ്പിട നഗരകാര്യ മന്ത്രാലയം  (കേന്ദ്ര പൊതുമരാമത്ത് വകുപ്പ്)

വന്ദേമാതരം - 150-ാം വാർഷികാഘോഷം

  1.  

വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം 

ഭാരത കഥ: ശ്രുതി, കൃതി, ദൃഷ്ടി

  1.  

പഞ്ചായത്തീരാജ് മന്ത്രാലയം

സ്വാമിത്വ പദ്ധതി - സ്വയംപര്യാപ്ത പഞ്ചായത്തിലൂടെ സമൃദ്ധവും സ്വയംപര്യാപ്തവുമായ ഭാരതം

  1.  

ഊര്‍ജ മന്ത്രാലയം 

പ്രകാശ് ഗംഗ: സ്വയംപര്യാപ്തവും വികസിതവുമായ ഭാരതത്തിന് കരുത്തേകുന്നു 

  1.  

നൈപുണ്യവികസന സംരംഭകത്വ മന്ത്രാലയം 

നൈപുണ്യത്തിലൂടെ ശാക്തീകരണം: സ്വയംപര്യാപ്തവും ഭാവി സജ്ജവുമായ ഇന്ത്യയുടെ നിർമിതി 

***

 


(रिलीज़ आईडी: 2217428) आगंतुक पटल : 13
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Bengali , Tamil