|
രാജ്യരക്ഷാ മന്ത്രാലയം
റിപ്പബ്ലിക് ദിനം 2026: ദേശീയ സ്കൂൾ ബാൻഡ് മത്സരം സോണൽ തലത്തിൽ പൂർത്തിയായി
കാസർകോട് പി.എം. ശ്രീ ജവഹർ നവോദയ വിദ്യാലയവും കോഴിക്കോട് പ്രൊവിഡൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളും ഷോർട്ട്‌ലിസ്റ്റ് ചെയ്ത ബാൻഡുകളിൽ ഉൾപ്പെടുന്നു.
प्रविष्टि तिथि:
21 JAN 2026 12:08PM by PIB Thiruvananthpuram
2026-ലെ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായുള്ള ദേശീയ സ്കൂൾ ബാൻഡ് മത്സരം സോണൽ തലത്തിൽ പൂർത്തിയായി. 2026 ജനുവരി 24-ന് ന്യൂഡൽഹിയിലെ നാഷണൽ ബാൽ ഭവനിൽ നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ പ്രകടനം നടത്താൻ 16 ടീമുകളെ ഷോർട്ട്‌ലിസ്റ്റ് ചെയ്തു. രാജ്യത്തുടനീളമുള്ള സ്കൂൾ കുട്ടികളിൽ ദേശസ്നേഹത്തിൻ്റേയും ഐക്യത്തിൻ്റേയും ചൈതന്യം പുനരുജ്ജീവിപ്പിക്കുന്നതിനും ഉണർത്തുന്നതിനുമായി സംഘടിപ്പിക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ, ബ്രാസ് ബാൻഡ് ബോയ്സ്, ബ്രാസ് ബാൻഡ് ഗേൾസ്, പൈപ്പ് ബാൻഡ് ബോയ്സ്, പൈപ്പ് ബാൻഡ് ഗേൾസ് എന്നീ വിഭാഗങ്ങളിലായി ഓരോ സോണിൽ നിന്നും (ഈസ്റ്റ്, വെസ്റ്റ്, നോർത്ത്, സൗത്ത്) നാല് വീതം മൊത്തം 16 ടീമുകൾ മത്സരിക്കും. ഫൈനലിസ്റ്റുകളായി ഷോർട്ട്‌ലിസ്റ്റ് ചെയ്ത 16 ടീമുകളുടെ പട്ടിക താഴെ കൊടുക്കുന്നു:
|
ക്രമ നമ്പർ
|
സ്കൂളുകൾ
|
സംസ്ഥാനം/കേന്ദ്രഭരണ പ്രദേശം
|
സോൺ
|
|
ബ്രാസ് ബാൻഡ് ബോയ്സ്
|
|
1
|
സെൻ്റ് സേവ്യേഴ്സ് ഹൈസ്കൂൾ, ലുപുൻഗുട്ടു, ചൈബാസ, വെസ്റ്റ് സിംഗ്ഭൂം
|
ജാർഖണ്ഡ്
|
ഈസ്റ്റ്
|
|
2
|
സഞ്ജീവനി സൈനിക് സ്കൂൾ & ജൂനിയർ കോളേജ്, കോപ്പർഗാവ്, അഹല്യനഗർ ജില്ല
|
മഹാരാഷ്ട്ര
|
വെസ്റ്റ്
|
|
3
|
സിറ്റി മോണ്ടിസോറി സ്കൂൾ, കാൺപൂർ റോഡ് എൽ.ഡി.എ, ലഖ്നൗ
|
ഉത്തർപ്രദേശ്
|
നോർത്ത്
|
|
4
|
പി.എം. ശ്രീ ജവഹർ നവോദയ വിദ്യാലയം, പെരിയ, കാസർകോട്
|
കേരളം
|
സൗത്ത്
|
|
ബ്രാസ് ബാൻഡ് ഗേൾസ്
|
|
1
|
ഹോളി ക്രോസ് ഹൈസ്കൂൾ, കർബുക്ക്,ഗോമതി
|
ത്രിപുര
|
ഈസ്റ്റ്
|
|
2
|
ഡോൺ ബോസ്കോ ഹൈസ്കൂൾ & ജൂനിയർ കോളേജ്, ടാഗോർ നഗർ, വിക്രോളി ഈസ്റ്റ്,
|
മുംബൈ
|
മഹാരാഷ്ട്ര വെസ്റ്റ്
|
|
3
|
സെൻ്റ് ജോസഫ് കോളേജ്, രുചി ഖണ്ഡ്-1, ശാരദാനഗർ, ആഷിയാന, ലഖ്നൗ
|
ഉത്തർപ്രദേശ്
|
നോർത്ത്
|
|
4
|
പ്രൊവിഡൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, കോഴിക്കോട്
|
കേരളം
|
സൗത്ത്
|
|
പൈപ്പ് ബാൻഡ് ബോയ്സ്
|
|
1.
|
കൈരളി സ്കൂൾ, സെക്ഷൻ-2, എച്ച്ഇസി ടൗൺഷിപ്പ്, റാഞ്ചി
|
ജാർഖണ്ഡ്
|
ഈസ്റ്റ്
|
|
2.
|
പി.എം. ശ്രീ ജവഹർ നവോദയ വിദ്യാലയം, സൂറത്ത്ഗഡ്, ശ്രീഗംഗാനഗർ
|
രാജസ്ഥാൻ
|
വെസ്റ്റ്
|
|
3.
|
ഗവൺമെൻ്റ് സർവോദയ കന്യാ വിദ്യാലയം, രാജ് നഗർ പാർട്ട്-II എക്സ്റ്റൻഷൻ, പാലം കോളനി
|
ഡൽഹി
|
നോർത്ത്
|
|
4.
|
പി.എം. ശ്രീ കേന്ദ്രീയ വിദ്യാലയം, എ.എസ്.സി സെൻ്റർ, ബാംഗ്ലൂർ
|
കർണാടക
|
സൗത്ത്
|
|
പൈപ്പ് ബാൻഡ് ഗേൾസ്
|
|
1
|
കസ്തൂർബാ ഗാന്ധി ബാലിക വിദ്യാലയം, കാങ്കെ, റാഞ്ചി
|
ജാർഖണ്ഡ്
|
ഈസ്റ്റ്
|
|
2
|
പി.എം. ശ്രീ ജവഹർ നവോദയ വിദ്യാലയം, സൂറത്ത്ഗഡ്, ശ്രീഗംഗാനഗർ
|
രാജസ്ഥാൻ
|
വെസ്റ്റ്
|
|
3
|
ഗവൺമെൻ്റ് സർവോദയ കന്യാ വിദ്യാലയം, രാജ് നഗർ പാർട്ട്-II എക്സ്റ്റൻഷൻ, പാലം കോളനി
|
ഡൽഹി
|
നോർത്ത്
|
|
4
|
പി.എം. ശ്രീ കേന്ദ്രീയ വിദ്യാലയം, എ.എസ്.സി സെൻ്റർ, ബാംഗ്ലൂർ
|
കർണാടക
|
സൗത്ത്
|
ഓരോ വിഭാഗത്തിലേയും ആദ്യ മൂന്ന് സ്ഥാനക്കാർക്ക് ക്യാഷ് പ്രൈസും (ഒന്നാം സ്ഥാനം - 51,000/- രൂപ, രണ്ടാം സ്ഥാനം - 31,000/- രൂപ, മൂന്നാം സ്ഥാനം - 21,000/- രൂപ), ട്രോഫിയും സർട്ടിഫിക്കറ്റുകളും നല്കും. ഓരോ വിഭാഗത്തിലേയും ശേഷിക്കുന്ന ടീമിന് 11,000/- രൂപ വീതം പ്രോത്സാഹന സമ്മാനമായി നല്കും. സായുധ സേനയുടെ ഓരോ വിഭാഗത്തിൽ (കരസേന, നാവികസേന, വ്യോമസേന) നിന്നുള്ള അംഗങ്ങൾ ഉൾപ്പെടെ പ്രതിരോധ മന്ത്രാലയം നിയമിച്ച ജൂറിയായിരിക്കും ഇവരുടെ പ്രകടനങ്ങൾ വിലയിരുത്തുന്നത്.
പ്രതിരോധ മന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയവും സംയുക്തമായാണ് ഈ മത്സരം സംഘടിപ്പിക്കുന്നത്. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, കെ.വി.എസ്, എൻ.വി.എസ്, കസ്തൂർബ ഗാന്ധി ബാലിക വിദ്യാലയം, നേതാജി സുഭാഷ് ചന്ദ്രബോസ് ആവാസീയ വിദ്യാലയം, പി.എം-ശ്രീ, സൈനിക് സ്കൂളുകൾ തുടങ്ങിയവ ഉൾപ്പെടെയുള്ള സ്കൂളുകളെ ഉൾപ്പെടുത്തി എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ചേർന്നാണ് ഒന്നാം ഘട്ട മത്സരം നടത്തിയത്.
ഓരോ വിഭാഗത്തിലും ഓരോ സംസ്ഥാനത്തു നിന്നുമുള്ള വിജയികളായ നാല് ബാൻഡ് ഗ്രൂപ്പുകൾ വീതം സോണൽ തല മത്സരത്തിൽ പങ്കെടുത്തു. കഴിഞ്ഞ വർഷത്തെ മത്സരത്തിലെ വിജയത്തിൻ്റെ അടിസ്ഥാനത്തിൽ, ഈ വർഷം പങ്കാളിത്തത്തിൻ്റെ ആവേശവും നിലവാരവും ഗണ്യമായി വർദ്ധിച്ചു. സംസ്ഥാന തലത്തിൽ 763 സ്കൂൾ ബാൻഡ് ടീമുകൾ പങ്കെടുത്തു, അതിൽ നിന്ന് 94 ടീമുകളെ സോണൽ തലത്തിലേക്ക് ഷോർട്ട്‌ലിസ്റ്റ് ചെയ്തു. സോണൽ തല മത്സരത്തിൽ 30 സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നായി 2,217 കുട്ടികൾ ഉൾപ്പെടുന്ന 80 സ്കൂൾ ബാൻഡ് ടീമുകൾ പങ്കെടുത്തു.
***
(रिलीज़ आईडी: 2216865)
|