രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

റിപ്പബ്ലിക് ദിനം 2026: കര്‍ത്തവ്യ പഥിലെ പരേഡ് വീക്ഷിക്കാന്‍ പതിനായിരത്തോളം വിശിഷ്ടാതിഥികള്‍ക്ക് ക്ഷണം

प्रविष्टि तिथि: 19 JAN 2026 2:30PM by PIB Thiruvananthpuram

2026 ജനുവരി 26ന് ന്യൂഡല്‍ഹി കര്‍ത്തവ്യ പഥിലെ 77-ാമത് റിപ്പബ്ലിക് ദിന പരേഡ് വീക്ഷിക്കാന്‍ സമൂഹത്തിന്റെ നാനാതുറകളില്‍നിന്ന്  പതിനായിരത്തോളം വിശിഷ്ടാതിഥികള്‍ക്ക് ക്ഷണം.  വരുമാന വര്‍ധന, തൊഴില്‍ സൃഷ്ടി എന്നീ മേഖലകളില്‍ മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവെച്ചവര്‍, മികച്ച നൂതനാശയങ്ങള്‍ അവതരിപ്പിച്ചവര്‍, ഗവേഷകര്‍, സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍, സ്വയംസഹായ സംഘങ്ങള്‍, പ്രധാന സര്‍ക്കാര്‍ പദ്ധതികളില്‍ മികച്ച പ്രകടനം കാഴ്ചവെച്ചവര്‍ തുടങ്ങിയവര്‍ അതിഥികളുടെ പട്ടികയിലുണ്ട്. രാഷ്ട്രനിര്‍മാണത്തില്‍ നല്‍കിയ സംഭാവനകളെ ആദരിക്കാനും ദേശീയ പ്രാധാന്യമേറിയ പരിപാടികളില്‍ ജനപങ്കാളിത്തം  വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് പരിപാടിയിലേക്ക് അവരെ ക്ഷണിച്ചിരിക്കുന്നത്. വിശിഷ്ടാതിഥികളുടെ പട്ടിക താഴെ:

ക്രമ

നമ്പര്‍

വിഭാഗം

 

  1.  

ലോക പാരാ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് വിജയികള്‍

  1.  

പ്രകൃതി കൃഷി നടത്തുന്ന കര്‍ഷകര്‍

  1.  

'പയറുവര്‍ഗ സ്വയംപര്യാപ്തത ദൗത്യ'ത്തിന്റെ ഭാഗമായി പയറുവര്‍ഗങ്ങളും  എണ്ണക്കുരുക്കളും ചോളവും കൃഷിചെയ്യാന്‍  സബ്‌സിഡി ലഭിച്ച മികച്ച കര്‍ഷകര്‍.

  1.  
പിഎം സ്‌മൈല്‍ (പാര്‍ശ്വവത്കരിക്കപ്പെട്ട വ്യക്തികളുടെ ഉപജീവനത്തിനും  സംരംഭകത്വത്തിനും പിന്തുണ) പദ്ധതിക്ക് കീഴില്‍ പുനരധിവസിപ്പിക്കപ്പെട്ട ട്രാന്‍സ്‌ജെന്‍ഡറുകളും ഭിക്ഷാടന വിമുക്തരാക്കപ്പെട്ടവരും
  1.  
ധര്‍ത്തി ആബ ജന്‍ജാതീയ ഗ്രാമ ഉത്കര്‍ഷ് അഭിയാന്‍ പദ്ധതി ഗുണഭോക്താക്കള്‍
  1.  
ഗ്രാമപ്രദേശങ്ങളില്‍ കന്നുകാലി വളര്‍ത്തല്‍ സേവനങ്ങളും പ്രജനന സൗകര്യങ്ങളും ലഭ്യമാക്കുന്നതിന്  പരിശീലനം ലഭിച്ച മൈത്രി (ഗ്രാമീണ ഇന്ത്യയിലെ വിവിധോദ്ദേശ്യ കൃത്രിമ ബീജസങ്കലന സാങ്കേതിക വിദഗ്ധര്‍) പ്രവര്‍ത്തകര്‍
  1.  
ദേശീയ ഹരിത ഹൈഡ്രജന്‍ ദൗത്യത്തിന് കീഴിലെ സൈറ്റ് (ഹരിത ഹൈഡ്രജന്‍ പരിവര്‍ത്തനത്തിന് തന്ത്രപരമായ ഇടപെടല്‍) പദ്ധതി പ്രകാരം ഹൈഡ്രജന്‍ ഉല്പാദനത്തിനും ഇലക്ട്രോലൈസര്‍ നിര്‍മാണത്തിനും പ്രോത്സാഹന ആനുകൂല്യങ്ങള്‍  ലഭിച്ച കമ്പനികളുടെ മേധാവികള്‍/സിഇഒമാര്‍
  1.  
ഗഗന്‍യാന്‍, ചന്ദ്രയാന്‍ തുടങ്ങി ISRO-യുടെ സമീപകാല  ദൗത്യങ്ങളില്‍ പങ്കാളികളായ മികച്ച ശാസ്ത്രജ്ഞരും സാങ്കേതിക വിദഗ്ധരും
  1.  
വൈദ്യശാസ്ത്രം, വ്യവസായം, കൃഷി എന്നീ മേഖലകളിലെ ഐസോടോപ്പ്  ഉല്പാദന രംഗത്തെ മികച്ച ഗവേഷകരും നൂതനാശയങ്ങള്‍ അവതരിപ്പിച്ചവരും
  1.  
ആഴക്കടല്‍ ദൗത്യത്തിന്  കീഴിലെ  ഗവേഷകരും ശാസ്ത്രജ്ഞരും
  1.  
അടല്‍ നൂതനാശയ ദൗത്യത്തിന്  കീഴിലെ അടല്‍ ടിങ്കറിങ് ലാബുകളില്‍ പരിശീലനം നേടിയ മികച്ച വിദ്യാര്‍ത്ഥികള്‍
  1.  
വിവിധ അന്താരാഷ്ട്ര കായിക മത്സരങ്ങളിലെ വിജയികള്‍
  1.  
പിഎം ധന്‍ ധാന്യ കൃഷി യോജനയ്ക്ക് കീഴില്‍ ക്ഷീരകൃഷിയ്‌ക്കോ ജൈവകൃഷിയ്‌ക്കോ വേണ്ടി പരിശീലനം, വായ്പ, വിപണന സൗകര്യങ്ങള്‍ എന്നിവ ലഭ്യമാക്കിയ വനിതാ ഉല്പാദക സംഘങ്ങള്‍  
  1.  
ഖാദി വികാസ് യോജനയ്ക്ക് കീഴില്‍ പരിശീലനം നേടിയ മികച്ച കരകൗശല വിദഗ്ധര്‍
  1.  
പിഎം ജന്‍ജാതി ആദിവാസി ന്യായ മഹാ അഭിയാന്‍ (പിഎംജന്‍മന്‍) പദ്ധതി ഗുണഭോക്താക്കള്‍
  1.  
ഗോത്രവര്‍ഗ പൗരന്മാരെ ശാക്തീകരിക്കുന്നതിന്  ആരോഗ്യം, നൂതനാശയം, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളില്‍ അറിവും അവബോധവും നല്‍കുന്ന ആദി കര്‍മയോഗി, ആദി സഹയോഗി, ആദി സാഥി എന്നിവര്‍
  1.  
കന്നുകാലി അടിസ്ഥാനസൗകര്യ വികസന ഫണ്ടില്‍  നിന്നും വായ്പ ലഭിച്ച വ്യക്തികള്‍, സ്വകാര്യ കമ്പനികള്‍, കാര്‍ഷികോല്പാദക സംഘങ്ങള്‍  എംഎസ്എംഇകള്‍   തുടങ്ങിയവര്‍
  1.  
അര്‍ധചാലക ഇന്ത്യ പദ്ധതിക്ക് കീഴില്‍ മികച്ച പ്രകടനം കാഴ്ചവെച്ച സ്റ്റാര്‍ട്ടപ്പുകളും എംഎസ്എംഇകളും
  1.  
സുപ്രധാന പദ്ധതികളില്‍ പ്രവര്‍ത്തിക്കുന്ന ഡിആര്‍ഡിഒയിലെ മികച്ച പ്രകടനം കാഴ്ചവെച്ച ശാസ്ത്രജ്ഞരും സാങ്കേതിക വിദഗ്ധരും
  1.  
 ബയോ E3 നയത്തിന് കീഴില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ജൈവസാങ്കേതിക സ്റ്റാര്‍ട്ടപ്പുകളും സംരംഭകരും.
  1.  
സ്വയംപര്യാപ്ത ഇന്ത്യ ഫണ്ടില്‍ നിന്നും മൂലധന സഹായം ലഭിച്ച മികച്ച പ്രകടനം കാഴ്ചവെച്ച എംഎസ്എംഇകള്‍
  1.  
പിഎം ശ്രമയോഗി മാന്‍ധന്‍ യോജനയ്ക്ക് കീഴില്‍ പെന്‍ഷന്‍ ലഭിക്കുന്ന അസംഘടിത മേഖലയിലെ തൊഴിലാളികള്‍.
  1.  
കാര്‍ഷിക വിപണി അടിസ്ഥാന സൗകര്യ ഫണ്ടിന്റെ  പ്രയോജനം ലഭിച്ച കര്‍ഷക ഉല്പാദക സംഘടനകള്‍
  1.  
പ്രധാന്‍ മന്ത്രി ജന്‍ ഔഷധി പരിയോജനയ്ക്ക് കീഴില്‍ ജന്‍ ഔഷധി കേന്ദ്രങ്ങള്‍ തുടങ്ങുന്നതിന് പ്രത്യേക ആനുകൂല്യങ്ങള്‍ ലഭിച്ച വനിതാ സംരംഭകര്‍, ദിവ്യാംഗര്‍, പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാര്‍, മുന്‍ സൈനികര്‍ എന്നിവര്‍.
  1.  
 ജിഎസ്ടി 2.0 ആനുകൂല്യങ്ങള്‍ ഉപഭോക്താക്കളിലെത്തിച്ച  മികച്ച പ്രകടനം കാഴ്ചവെച്ച കടയുടമകളും വ്യാപാരികളും എംഎസ്എംഇകളും  
  1.  
നൂതനാശയം, ബഹിരാകാശം,  വൈദ്യശാസ്ത്രം തുടങ്ങിയ മേഖലകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച സ്റ്റാര്‍ട്ടപ്പുകള്‍.
  1.  
 വീര്‍ ഗാഥ പദ്ധതിയിലെ വിജയികള്‍.
  1.  
കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളില്‍ പൂര്‍ണത കൈവരിച്ച പഞ്ചായത്തുകളിലെ അധ്യക്ഷന്മാര്‍.  
  1.  
പിഎം ആവാസ് യോജന ഗ്രാമീണ്‍  പദ്ധതിയ്ക്ക് കീഴില്‍ കെട്ടുറപ്പുള്ള വീടുകള്‍ ലഭിച്ച ഗ്രാമീണ ഗുണഭോക്താക്കള്‍.
  1.  
പ്രധാന്‍ മന്ത്രി ഫസല്‍ ബീമാ യോജന പ്രകാരം പ്രകൃതിക്ഷോഭം, കീടങ്ങള്‍, രോഗങ്ങള്‍ എന്നിവ മൂലമുണ്ടാകുന്ന വിളനാശത്തിന് സാമ്പത്തിക സംരക്ഷണം ലഭിച്ച കര്‍ഷകര്‍
  1.  
മഹിളാ കയര്‍ യോജനയ്ക്ക് കീഴില്‍ പരിശീലനം നേടിയ മികച്ച വനിതാ കരകൗശല വിദഗ്ധര്‍
  1.  
മിഷന്‍ സക്ഷം അങ്കണവാടി, പോഷന്‍ 2.0  എന്നീ  പദ്ധതികള്‍ക്ക് കീഴില്‍ മികച്ച പ്രകടനം കാഴ്ചവെച്ച അങ്കണവാടി പ്രവര്‍ത്തകര്‍
  1.  
പിഎം സ്വനിധി  പദ്ധതിയുടെ ഗുണഭോക്താക്കളായ  തെരുവ് കച്ചവടക്കാര്‍
  1.  
വടക്കുകിഴക്കന്‍ മേഖലയിലെ മികച്ച പ്രകടനം കാഴ്ചവെച്ച കരകൗശല വിദഗ്ധര്‍, കായിക താരങ്ങള്‍, ഗോത്രവര്‍ഗക്കാര്‍, സംരംഭകര്‍, ഗായകര്‍, നര്‍ത്തകര്‍ തുടങ്ങിയവര്‍.
  1.  
പിഎം മുദ്ര യോജന  വഴി വായ്പ ലഭിച്ച വനിതാ സംരംഭകര്‍
  1.  
ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷനിലെ  (ബിആര്‍ഒ) നിര്‍മാണ തൊഴിലാളികള്‍.
  1.  
ശുചിത്വപൂര്‍ണ ഗംഗയ്ക്കായി ആവിഷ്‌കരിച്ച ദേശീയ ദൗത്യത്തിന്  കീഴിലെ ജല പോരാളികള്‍
  1.  
ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്റെ  ഗുണഭോക്താക്കള്‍.
  1.  
പിഎം ഇന്റേണ്‍ഷിപ്പ്  പദ്ധതിക്ക് കീഴില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഇന്റേണുകള്‍.
  1.  
ദേശീയ സ്‌കൂള്‍ ബാന്‍ഡ് മത്സരത്തില്‍  വിജയികളായ കുട്ടികള്‍.
  1.  
ദേശീയ ദുരന്ത നിവാരണ അതോറിറ്റിക്ക് കീഴില്‍ മികച്ച പ്രകടനം കാഴ്ചവെച്ച തൊഴിലാളികളും സന്നദ്ധപ്രവര്‍ത്തകരും
  1.  
മികച്ച പ്രകടനം കാഴ്ചവെച്ച പ്രാഥമിക കാര്‍ഷിക  വായ്പാ സംഘങ്ങള്‍
  1.  
മികച്ച പ്രകടനം കാഴ്ചവെച്ച മൈ ഭാരത്  സന്നദ്ധപ്രവര്‍ത്തകര്‍
  1.  
ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിന് കീഴില്‍ സ്വയം സഹായ സംഘങ്ങളില്‍ ലഖ്പതി ദീദി  പദവി നേടിയ മികച്ച പ്രകടനം കാഴ്ചവെച്ച വനിതകള്‍.
  1.  
പിഎം വിശ്വകര്‍മ പദ്ധതിയ്ക്ക് കീഴില്‍ പരിശീലനം നേടിയ മികച്ച പ്രകടനം കാഴ്ചവെച്ച കരകൗശല വിദഗ്ധരും ശില്പികളും
  1.  
 കര്‍ത്തവ്യ ഭവന്റെ  നിര്‍മാണ തൊഴിലാളികള്‍.
  1.  
ജല്‍ ജീവന്‍ ദൗത്യത്തിന്  കീഴില്‍ പൈപ്പ് വഴി കുടിവെള്ള കണക്ഷന്‍ ലഭിച്ച ഗ്രാമീണ കുടുംബങ്ങളിലെയും ദരിദ്ര ജനവിഭാഗങ്ങളിലെയും പാര്‍ശ്വവല്‍കരിക്കപ്പെട്ടവരിലെയും  പട്ടികജാതി-പട്ടികവര്‍ഗ ഭൂരിപക്ഷ ഗ്രാമങ്ങളിലെയും ദുര്‍ബല ഗോത്ര വിഭാഗങ്ങളിലെയും  ആളുകള്‍
  1.  
പേറ്റന്റുകള്‍, രൂപകല്പന, പകര്‍പ്പവകാശം, വ്യാപാരമുദ്ര തുടങ്ങി ബൗദ്ധിക സ്വത്തവകാശ  രംഗങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ചവര്‍.
  1.  
മന്‍ കി ബാത്ത് പരിപാടിയില്‍ പങ്കെടുത്തവര്‍.
  1.  
സീഡ്  പദ്ധതിയുടെ സ്വയം സഹായ സംഘം ഉപജീവന ഘടകത്തിന്  കീഴില്‍ ആനുകൂല്യങ്ങള്‍ ലഭിച്ച വനിതാ ഗുണഭോക്താക്കള്‍

      51.

യൂത്ത് എക്‌സ്‌ചേഞ്ച് പ്രോഗ്രാം 2026ലെ വിദേശ പ്രതിനിധികളും  പങ്കെടുത്ത ഇന്ത്യന്‍ സംഘവും

      52.

രണ്ടാം ആഗോള ബുദ്ധമത ഉച്ചകോടി 2026ല്‍  പങ്കെടുക്കുന്ന അന്താരാഷ്ട്ര, ഇന്ത്യന്‍ സംന്യാസി പ്രതിനിധി സംഘങ്ങള്‍

      53.

അന്താരാഷ്ട്ര ജൂനിയര്‍ ആസ്‌ട്രോണമി ആന്‍ഡ് ആസ്‌ട്രോഫിസിക്‌സ് ഒളിമ്പ്യാഡിലെ മെഡല്‍ ജേതാക്കള്‍

 

ഈ വിശിഷ്ടാതിഥികള്‍ക്ക് കര്‍ത്തവ്യ പഥില്‍ പ്രാധാന്യമേറിയ ഇരിപ്പിടങ്ങള്‍ സജ്ജീകരിക്കും. ആഘോഷങ്ങള്‍ക്ക് പുറമെ ദേശീയ യുദ്ധസ്മാരകം, പ്രധാനമന്ത്രി സംഗ്രഹാലയം,  ഡല്‍ഹിയിലെ മറ്റ് പ്രമുഖ സ്ഥലങ്ങള്‍ എന്നിവ സന്ദര്‍ശിക്കാന്‍ ക്രമീകരണങ്ങളും ഇവര്‍ക്കായി ചെയ്തിട്ടുണ്ട്. അതത് മന്ത്രിമാരുമായി ആശയവിനിമയം നടത്താനും ഇവര്‍ക്ക് അവസരം ലഭിക്കും.

 

****


(रिलीज़ आईडी: 2216290) आगंतुक पटल : 6
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Bengali , Tamil