പ്രധാനമന്ത്രിയുടെ ഓഫീസ്
യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ പ്രധാനമന്ത്രി സ്വീകരിച്ചു
प्रविष्टि तिथि:
19 JAN 2026 5:05PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിലെ വിമാനത്താവളത്തിൽ യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ സ്വീകരിച്ചു.
എക്സിലെ ഒരു പോസ്റ്റിൽ ശ്രീ മോദി കുറിച്ചു:
"എന്റെ സഹോദരനും യു.എ.ഇ പ്രസിഡന്റുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ സ്വീകരിക്കാൻ ഞാൻ വിമാനത്താവളത്തിൽ പോയിരുന്നു. അദ്ദേഹത്തിന്റെ ഈ സന്ദർശനം ഇന്ത്യ-യു.എ.ഇ സൗഹൃദത്തിന് അദ്ദേഹം നൽകുന്ന പ്രാധാന്യം വ്യക്തമാക്കുന്നു. നമ്മുടെ ചർച്ചകൾക്കായി ഞാൻ കാത്തിരിക്കുന്നു. @MohamedBinZayed"
NK
***
(रिलीज़ आईडी: 2216183)
आगंतुक पटल : 12