പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പരിശ്രമത്തിന്റെ കരുത്ത് ഉയർത്തിക്കാട്ടുന്ന സംസ്കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി

प्रविष्टि तिथि: 19 JAN 2026 9:29AM by PIB Thiruvananthpuram

രാഷ്ട്ര നിർമ്മാണത്തിൽ നിരന്തരമായ പരിശ്രമത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഇന്ത്യൻ പാരമ്പര്യത്തിന്റെ കാലാതീതമായ ജ്ഞാനത്തെ ഉദ്ധരിച്ചു. 

പരിശ്രമമില്ലാതെ നേടിയെടുത്തത് നഷ്ടപ്പെട്ടേക്കാമെന്നും ഭാവിയിലെ അവസരങ്ങൾ കൈവിട്ടുപോയേക്കാമെന്നും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. എന്നാൽ, നിരന്തരമായ പരിശ്രമത്തിലൂടെ ഫലങ്ങൾ കൈവരിക്കാനും അഭിവൃദ്ധി ഉറപ്പാക്കാനും കഴിയും.

ശ്രീ മോദി എക്സിൽ സംസ്കൃത ശ്ലോകം ഉദ്ധരിച്ചു:

“अनुत्थाने ध्रुवो नाशः प्राप्तस्यानागतस्य च।

प्राप्यते फलमुत्थानाल्लभते चार्थसम्पदम्॥”

***

SK


(रिलीज़ आईडी: 2215952) आगंतुक पटल : 9
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Bengali , Gujarati , Tamil , Kannada