ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ മുൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായിരുന്ന മേജർ ജനറൽ (റിട്ട.) ബി. സി. ഖണ്ഡൂരിയുമായി കൂടിക്കാഴ്ച നടത്തി

प्रविष्टि तिथि: 17 JAN 2026 4:04PM by PIB Thiruvananthpuram

ഉപരാഷ്ട്രപതി  സി. പി. രാധാകൃഷ്ണൻ ഇന്ന്   മുൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയും മുൻ കേന്ദ്രമന്ത്രിയുമായ മേജർ ജനറൽ (റിട്ട.) ബി. സി. ഖണ്ഡൂരിയെ സന്ദർശിക്കുകയും അദ്ദേഹത്തിൻ്റെ ആരോഗ്യവിവരങ്ങൾ അന്വേഷിക്കുകയും ചെയ്തു. ഡെറാഡൂണിലെ അദ്ദേഹത്തിൻ്റെ   വസതിയിലായിരുന്നു കൂടിക്കാഴ്ച.  പതിറ്റാണ്ടുകളായുള്ള പൊതുപ്രവർത്തനത്തിലൂടെ ഇരു നേതാക്കളും തമ്മിലുണ്ടായിരുന്ന  ഊഷ്മളമായ വ്യക്തിബന്ധവും  പരസ്പര ബഹുമാനവും   പ്രതിഫലിപ്പിക്കുന്നതായിരുന്നു കൂടിക്കാഴ്ച . മുൻകൂട്ടി നിശ്ചയിക്കാതെയായിരുന്നു ഉപരാഷ്ട്രപതി,  ശ്രീ  ബി. സി. ഖണ്ഡൂരിയെ കാണാനെത്തിയത്.

മുപ്പത് വർഷത്തിലേറെ രാജ്യത്തെസേവിച്ച   പ്രഗത്ഭമതിയായ സൈനിക ഉദ്യോഗസ്ഥനായിരുന്ന  മേജർ ജനറൽ (റിട്ട.) ഖണ്ഡൂരിക്ക്   അസാധാരണമായ സേവനത്തിനുള്ള  അതിവിശിഷ്ട സേവാ മെഡൽ (AVSM) ലഭിച്ചിട്ടുണ്ട്. സൈന്യത്തിൽ നിന്ന് വിരമിച്ച ശേഷം പൊതുരംഗത്തേക്ക് പ്രവേശിച്ച അദ്ദേഹം ഉത്തരാഖണ്ഡിൻ്റെ   ഭരണത്തിലും വികസനത്തിലും  നിർണ്ണായക പങ്ക് വഹിച്ചു. രണ്ട് തവണ സംസ്ഥാന മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ച അദ്ദേഹം, മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിൽ ഉപരിതല ഗതാഗത-ഹൈവേ മന്ത്രാലയത്തിൽ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയായും പിന്നീട് ക്യാബിനറ്റ് മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.  അദ്ദേഹത്തിൻ്റെ   ഭരണകാലത്ത് ഇന്ത്യയുടെ റോഡ് ഇൻഫ്രാസ്ട്രക്ചറിലും കണക്റ്റിവിറ്റിയിലും വലിയ മാറ്റങ്ങൾ വരുത്തിയ സുവർണ്ണ ചതുർഭുജ പദ്ധതിയും (Golden Quadrilateral)ദേശീയ പാതാ  വികസന പരിപാടിയും മുന്നോട്ട് കൊണ്ടുപോകുന്നതിൽ   ശ്രീ  ബി. സി. ഖണ്ഡൂരി  പ്രധാന പങ്കുവഹിച്ചു.

ലോക്സഭാംഗങ്ങൾ എന്ന നിലയിലുള്ള തങ്ങളുടെ പഴയകാല ബന്ധം ഉപരാഷ്ട്രപതി ഓർത്തെടുത്തു. താൻ എം.പിയായിരുന്ന കാലത്ത്, തമിഴ്നാട്ടിലെ പ്രധാന സംസ്ഥാന പാതകളെ ദേശീയ പാതകളാക്കി മാറ്റണമെന്ന അഭ്യർത്ഥനയുമായി അന്നത്തെ കേന്ദ്രമന്ത്രിയായിരുന്ന മേജർ ജനറൽ ഖണ്ഡൂരിയെ സമീപിച്ചതും അദ്ദേഹം അത് ഉടനടി അംഗീകരിച്ചതും ഉപരാഷ്ട്രപതി പ്രത്യേകം സൂചിപ്പിച്ചു.

മെച്ചപ്പെട്ട റോഡ് സൗകര്യങ്ങൾ കോയമ്പത്തൂർ മേഖലയെ ഒരു പ്രധാന വ്യവസായ കേന്ദ്രമായി മാറ്റുന്നതിനും പ്രാദേശിക വികസനത്തിനും ഗണ്യമായ സംഭാവന നൽകിയെന്ന് ചൂണ്ടിക്കാട്ടിയ ഉപരാഷ്ട്രപതി, മേജർ ജനറൽ ഖണ്ഡൂരിയുടെ പിന്തുണയ്ക്കും ദീർഘവീക്ഷണത്തിനും നന്ദി അറിയിച്ചു.

****

 


(रिलीज़ आईडी: 2215640) आगंतुक पटल : 7
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Tamil