പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഭാരതരത്ന ഡോ. എം.ജി. രാമചന്ദ്രന്റെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അർപ്പിച്ചു.

प्रविष्टि तिथि: 17 JAN 2026 10:17AM by PIB Thiruvananthpuram

തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ഭാരതരത്ന ഡോ. എം.ജി. രാമചന്ദ്രന്റെ (എം.ജി.ആർ) ജന്മവാർഷിക ദിനത്തിൽ  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി  അദ്ദേഹത്തിന്  ശ്രദ്ധാഞ്ജലി അർപ്പിച്ചു.

തമിഴ്‌നാടിന്റെ സാമൂഹിക-സാമ്പത്തിക വികസനത്തിൽ എം.ജി.ആർ വഹിച്ച മഹത്തായ പങ്കും, തമിഴ് സംസ്കാരത്തെ ആഗോളതലത്തിൽ എത്തിക്കുന്നതിനായി അദ്ദേഹം നടത്തിയ പരിശ്രമങ്ങളും എടുത്തുപറഞ്ഞുകൊണ്ട് അദ്ദേഹത്തിന്റെ ബഹുമുഖമായ പൈതൃകത്തെ പ്രധാനമന്ത്രി പ്രകീർത്തിച്ചു.

എക്സിലെ വ്യത്യസ്ത പോസ്റ്റുകളിൽ പ്രധാനമന്ത്രി കുറിച്ചു: 

"അസാമാന്യ വ്യക്തിത്വത്തിനുടമയായിരുന്ന എം.ജി.ആറിന് അദ്ദേഹത്തിന്റെ ജയന്തി ദിനത്തിൽ പ്രണാമം അർപ്പിക്കുന്നു. തമിഴ്‌നാടിന്റെ പുരോഗതിക്കായി  സമാനതകളില്ലാത്ത സംഭാവനകളാണ് അദ്ദേഹം നൽകിയത്. തമിഴ് സംസ്കാരത്തെ ജനപ്രിയമാക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്കും ഒരുപോലെ ശ്രദ്ധേയമാണ്. സമൂഹത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ  കാഴ്ചപ്പാടുകൾ സാക്ഷാത്കരിക്കുന്നതിനായി നാം എപ്പോഴും പരിശ്രമിച്ചുകൊണ്ടേയിരിക്കും."

 

“எம்.ஜி.ஆரின் பிறந்தநாளில் அவருக்கு மரியாதை செலுத்துகிறேன். தமிழ்நாட்டின் முன்னேற்றத்திற்கு அவரது பங்களிப்பு மகத்தானது. தமிழ்க் கலாச்சாரத்தைப் பிரபலப்படுத்துவதிலும் அவரது பங்கு அதே அளவுக்குக் குறிப்பிடத்தக்கது. சமூகத்திற்கான அவரது தொலைநோக்குப் பார்வையை நனவாக்க நாங்கள் எப்போதும்  பாடுபடுவோம்.”

 

 

-SK-

(रिलीज़ आईडी: 2215539) आगंतुक पटल : 12
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Manipuri , Bengali , Assamese , Gujarati , Tamil , Telugu , Kannada , Malayalam