വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം
azadi ka amrit mahotsav

2026 ലെ യുപിയു അന്താരാഷ്ട്ര കത്തെഴുത്ത് മത്സരത്തിൽ പങ്കെടുക്കാൻ ഇന്ത്യ പോസ്റ്റ് വിദ്യാർത്ഥികളെ ക്ഷണിക്കുന്നു

प्रविष्टि तिथि: 15 JAN 2026 5:33PM by PIB Thiruvananthpuram
സ്കൂൾ വിദ്യാർത്ഥികൾക്കിടയിൽ സർഗ്ഗാത്മകത, വിമർശനാത്മക ചിന്ത, കത്തെഴുത്ത് കല എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി യൂണിവേഴ്സൽ പോസ്റ്റൽ യൂണിയന്റെ (യുപിയു) വാർഷിക ആഗോള പരിപാടിയുടെ ഭാഗമായി  ഇന്ത്യപോസ്റ്റ്,  'യുപിയു അന്താരാഷ്ട്ര കത്തെഴുത്ത് മത്സരം' നടത്തുന്നു.
 
2026 ലെ പ്രമേയം: “ഡിജിറ്റൽ ലോകത്ത് മനുഷ്യർ തമ്മിലുള്ള ബന്ധം എന്തുകൊണ്ട് പ്രധാനമാണെന്ന് ഒരു സുഹൃത്തിന് ഒരു കത്ത് എഴുതുക.”
 
സ്കൂളുകളുമായും വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും ഏകോപിപ്പിച്ച് എല്ലാ പോസ്റ്റൽ സർക്കിളുകളും വഴി ഇന്ത്യയിലുടനീളം മത്സരം സംഘടിപ്പിക്കുന്നു. ഇന്ത്യ പോസ്റ്റ്, പങ്കാളിത്തം പ്രോത്സാഹിപ്പിക്കുകയും എൻട്രികൾ ശേഖരിക്കുകയും സർക്കിൾ തലത്തിലും, ദേശീയ തലത്തിലും അവയെ വിലയിരുത്തി, സാധാരണയായി ലോക തപാൽ ദിനത്തിൽ (ഒക്ടോബർ 9) സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു. മികച്ച ദേശീയ എൻട്രി അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കും. അവിടെ യുപിയു മെഡലുകൾ (സ്വർണ്ണം, വെള്ളി, വെങ്കലം), സർട്ടിഫിക്കറ്റുകൾ, മറ്റ് സമ്മാനങ്ങൾ എന്നിവ നൽകും. സ്വർണ്ണ മെഡൽ ജേതാവിന് സ്വിറ്റ്സർലൻഡിലെ ബേണിലുള്ള യുപിയു ആസ്ഥാനം സന്ദർശിക്കാനോ അല്ലെങ്കിൽ ബദൽ സമ്മാനമോ ലഭിക്കും
 
യോഗ്യതയും മാർഗ്ഗനിർദ്ദേശങ്ങളും
 
  • പ്രായപരിധി: 9 മുതൽ 15 വയസ്സ് വരെ
  • രീതി: കൈ കൊണ്ട് എഴുതിയ കത്ത്
  • ഭാഷ: ഇംഗ്ലീഷ് അല്ലെങ്കിൽ ഇന്ത്യൻ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ പട്ടികപ്പെടുത്തിയിട്ടുള്ള ഏതെങ്കിലും ഭാഷ
  • പങ്കെടുക്കാൻ കഴിയുന്നവർ: അംഗീകൃത സ്കൂളുകളിലെയും സ്ഥാപനങ്ങളിലെയും വിദ്യാർത്ഥികൾ
 
 
സ്കൂളുകൾ മത്സരം ആഭ്യന്തരമായി സംഘടിപ്പിക്കുകയും തിരഞ്ഞെടുത്ത എൻട്രികൾ 2026 മാർച്ച് 20-നകം അതത് പോസ്റ്റൽ സർക്കിളുകളിലേക്ക് അയയ്ക്കുകയും വേണം. സർക്കിളുകൾ ഈ എൻട്രികളെ  വിലയിരുത്തി മികച്ച മൂന്നെണ്ണം 2026 മാർച്ച് 31-നകം ഡയറക്ടറേറ്റിന് അയയ്ക്കും.
 
സമ്മാനങ്ങൾ
 
സർക്കിൾ തലം:
 
  • ഒന്നാം സമ്മാനം: 25,000 രൂപയും സർട്ടിഫിക്കറ്റും
  • രണ്ടാം സമ്മാനം: 10,000 രൂപയും സർട്ടിഫിക്കറ്റും
  • മൂന്നാം സമ്മാനം: ₹5,000 രൂപയും സർട്ടിഫിക്കറ്റും
 
ദേശീയ തലം:
 
  • ഒന്നാം സമ്മാനം: ₹50,000 രൂപയും സർട്ടിഫിക്കറ്റും
  • രണ്ടാം സമ്മാനം: ₹25,000 രൂപയും സർട്ടിഫിക്കറ്റും
  • മൂന്നാം സമ്മാനം: ₹10,000 രൂപയും സർട്ടിഫിക്കറ്റും
 
 എൻട്രികളിൽ നിർബന്ധിതമായി ചേർക്കേണ്ട വിശദാംശങ്ങൾ
 
ഓരോ എൻട്രിയിലും ആദ്യ പേജിൽ ഇനിപ്പറയുന്നവ ഇംഗ്ലീഷിലും ഹിന്ദിയിലും ഉൾപ്പെടുത്തണം.
 
1.അപേക്ഷകന്റെ പാസ്‌പോർട്ട് സൈസ് ഫോട്ടോ
2 കാൻഡിഡേറ്റിൻ്റെ പേര്
3.ജനനത്തീയതി
4.ലിംഗഭേദം
5.പിതാവിന്റെ/രക്ഷിതാവിന്റെ പേര്
6.സ്കൂളിന്റെ/സ്ഥാപനത്തിന്റെ പേരും പൂർണ്ണ വിലാസവും
7.പൂർണ്ണ തപാൽ വിലാസം
 
കൂടുതൽ വിവരങ്ങൾക്ക് വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, സ്കൂളുകൾ എന്നിവർക്ക് അവരുടെ ചീഫ് പോസ്റ്റ്മാസ്റ്റർ ജനറൽ/പോസ്റ്റ്മാസ്റ്റർ ജനറൽ/ഡയറക്ടർ പോസ്റ്റൽ സർവീസസ്/നോഡൽ ഓഫീസർ എന്നിവരെ ബന്ധപ്പെടാം. കൂടുതൽ വിവരങ്ങൾ തപാൽ വകുപ്പിന്റെ www.indiapost.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്
 

***


(रिलीज़ आईडी: 2215055) आगंतुक पटल : 8
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Telugu