ഉപരാഷ്ട്രപതിയുടെ കാര്യാലയം
മകരസംക്രാന്തി, പൊങ്കൽ, ലോഹ്റി, മാഗ് ബിഹു, കനുമ, ഉത്തരായൻ, തുസു പരബ്, മുതലായ വിളവെടുപ്പ് ഉത്സവ വേളയിൽ രാജ്യത്തിന് ആശംസകൾ നേർന്ന് ഉപരാഷ്ട്രപതി.
प्रविष्टि तिथि:
13 JAN 2026 6:40PM by PIB Thiruvananthpuram
രാജ്യമെമ്പാടും ഈ സമയത്ത് ആഘോഷിക്കപ്പെടുന്ന മകരസംക്രാന്തി, പൊങ്കൽ, ലോഹ്റി, മാഘ ബിഹു, കനുമ, ഉത്തരായൻ, തുസു പരബ്, മറ്റ് വിളവെടുപ്പ് ഉത്സവങ്ങൾ എന്നിവയിൽ എൻ്റെ സഹോദരീസഹോദരന്മാർക്ക്, പ്രത്യേകിച്ച് നമ്മുടെ കർഷക സമൂഹത്തിന് എൻ്റെ ഊഷ്മളമായ ആശംസകളും എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
നമ്മുടെ രാജ്യത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ വ്യത്യസ്ത പേരുകളിലും രീതികളിലും ആചരിക്കുന്ന ഈ ഉത്സവങ്ങൾ ഋതുക്കളുടെ മാറ്റം, സൂര്യൻ്റെ ഉത്തരായന യാത്ര, മാസങ്ങളുടെ സമർപ്പണത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും വളർത്തിയെടുത്ത വിളകളുടെ വിളവെടുപ്പ് എന്നിവയെ സൂചിപ്പിക്കുന്നു. കൃഷിയുമായും പ്രകൃതിയുമായും ഇന്ത്യയുടെ നിലനിൽക്കുന്ന നാഗരിക ബന്ധത്തെ ഇവയെല്ലാം ഒന്നിച്ച് പ്രതിഫലിപ്പിക്കുന്നു, കൂടാതെ നമ്മുടെ സമ്പന്നമായ വൈവിധ്യത്തിന് അടിവരയിടുന്ന ഐക്യത്തെ എടുത്തുകാട്ടുന്നു.
കൃഷിയുടെ പ്രാധാന്യവും കർഷകൻ്റെ മഹത്വവും പ്രകീർത്തിച്ച തിരുവള്ളുവരുടെ അഗാധമായ ജ്ഞാനത്തെ കുറിച്ച് എന്നെ ഓർമ്മിപ്പിക്കുകയാണ് ഈ കാലം.
“சுழன்றும்ஏர்ப் பின்னது உலகம் அதனால்
உழந்தும் உழவே தலை.”
എല്ലാവിധ പുരോഗതിയും ഉണ്ടായിട്ടും, ലോകം ആത്യന്തികമായി കലപ്പയെ ആശ്രയിക്കുന്നുവെന്നും, എല്ലാ പരിശ്രമങ്ങളിലും വച്ച് കൃഷിയെ മുൻപന്തിയിലാക്കുന്നുവെന്നും ഈ കാലാതീതമായ വാക്കുകൾ സ്ഥിരീകരിക്കുന്നു.
ഇന്ത്യയുടെ കാർഷിക പൈതൃകം അതിൻ്റെ സമ്പദ്‌വ്യവസ്ഥയുടെയും സംസ്കാരത്തിൻ്റെയും സാമൂഹിക ജീവിതത്തിൻ്റെയും അടിത്തറയായി നിലകൊള്ളുന്നു.
കൃഷിയെ ശക്തിപ്പെടുത്തുന്നതിനും കർഷകരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനുമായി ഇന്ത്യ ദൂരവ്യാപകമായ സംരംഭങ്ങൾ ഏറ്റെടുത്തിട്ടുണ്ട്. വരുമാന സുരക്ഷ ഉറപ്പാക്കൽ, സ്ഥാപനങ്ങളുടെ വായ്പാ വികസനം, മണ്ണിൻ്റെ ആരോഗ്യം മെച്ചപ്പെടുത്തൽ, ജലസേചനം വർദ്ധിപ്പിക്കൽ, വിള ഇൻഷുറൻസ് പ്രോത്സാഹിപ്പിക്കൽ, ഡിജിറ്റൽ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തൽ, വിപണി പ്രവേശനം മെച്ചപ്പെടുത്തൽ എന്നിവ ലക്ഷ്യമിട്ടുള്ള നടപടികൾ കർഷകരെ ശാക്തീകരിക്കാനും കൃഷിയെ കൂടുതൽ പ്രതിരോധശേഷിയുള്ളതും സുസ്ഥിരവുമാക്കാനും സഹായിച്ചിട്ടുണ്ട്. കർഷകരെ വികസനത്തിൻ്റെ കേന്ദ്ര ബിന്ദുവായി കാണുകയും, കൃഷിയെ ഇന്ത്യയുടെ സാമ്പത്തിക, സാമൂഹിക പുരോഗതിയുടെ ഒരു ആണിക്കല്ലായി അംഗീകരിക്കുന്നതിനുമുള്ള രാജ്യത്തിൻ്റെ പ്രതിബദ്ധത ഈ ശ്രമങ്ങൾ വീണ്ടും ഊട്ടിയുറപ്പിക്കുന്നു.
ശുഭകരമായ ഈ അവസരങ്ങളിൽ, നമ്മുടെ കർഷക സമൂഹങ്ങളെ പിന്തുണയ്ക്കാനും, നമ്മുടെ സാംസ്കാരിക പാരമ്പര്യങ്ങൾ സംരക്ഷിക്കാനും, എല്ലാവരെയും ഉൾക്കൊള്ളുന്നതും, കരുത്തുറ്റതും, സമൃദ്ധവുമായ ഒരു ഇന്ത്യയ്ക്കായി ഒരുമിച്ച് പ്രവർത്തിക്കാനുമുള്ള നമ്മുടെ ദൃഢനിശ്ചയം നമുക്ക് പുതുക്കാം.
എല്ലാ പൗരന്മാർക്കും സന്തോഷം, നല്ല ആരോഗ്യം, സമൃദ്ധി എന്നിവ നേരുന്നു.
ജയ് ഹിന്ദ്. ഭാരതമാതാവ് നീണാൾ വാഴട്ടെ.
****
(रिलीज़ आईडी: 2214333)
आगंतुक पटल : 13