ഉപരാഷ്ട്രപതിയുടെ കാര്യാലയം
സ്വാമി വിവേകാനന്ദന്റെ ജന്മവാർഷികത്തിൽ ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ ആദരാഞ്ജലികൾ അർപ്പിച്ചു
प्रविष्टि तिथि:
12 JAN 2026 11:05AM by PIB Thiruvananthpuram
ഇന്ത്യയിലെ ഉന്നത ആത്മീയ പ്രതിഭകളിൽ ഒരാളായ സ്വാമി വിവേകാനന്ദന്റെ ജന്മവാർഷികവും ദേശീയ യുവജന ദിനമായി ആചരിക്കുന്നതുമായ ഇന്ന്, ന്യൂഡൽഹിയിലെ വൈസ് പ്രസിഡന്റ്സ് എൻക്ലേവിൽ, ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ പുഷ്പാർച്ചന നടത്തി.
ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ, സ്വാമി വിവേകാനന്ദന്റെ ശാശ്വത പൈതൃകത്തെ അനുസ്മരിച്ചുകൊണ്ട്, സ്വാമിജിയുടെ ജീവിതവും പാഠങ്ങളും ലക്ഷ്യബോധമുള്ള ജീവിതത്തിന്റെ നെടുംതൂണുകളായ ആന്തരിക ശക്തി, അച്ചടക്കം, നിസ്വാർത്ഥ സേവനം എന്നിവയെ ഊന്നിപ്പറഞ്ഞുവെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. ഇന്ത്യയുടെ നാഗരിക ജ്ഞാനം ലോകത്തിന് മുന്നിൽ എത്തിച്ചുകൊണ്ട്, സ്വാമി വിവേകാനന്ദൻ ദേശീയ അഭിമാനം ജ്വലിപ്പിക്കുകയും യുവാക്കളിൽ രാജ്യത്തിന്റെ പുരോഗതിക്കായി പ്രവർത്തിക്കാനുള്ള ആത്മവിശ്വാസം വളർത്തുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു.
സ്വാമി വിവേകാനന്ദന്റെ ആദർശങ്ങൾ തലമുറകളെ പ്രചോദിപ്പിക്കുന്നത് തുടരുന്നുവെന്ന് ഉപരാഷ്ട്രപതി കൂട്ടിച്ചേർത്തു.
***
(रिलीज़ आईडी: 2213617)
आगंतुक पटल : 10