PIB Headquarters
azadi ka amrit mahotsav

ഇന്ത്യയിലെ ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ അവകാശങ്ങൾ


നിയമ പരിഷ്കരണങ്ങളും സമഗ്ര പുരോഗതിയും

പോസ്റ്റഡ് ഓണ്‍: 19 NOV 2025 11:07AM by PIB Thiruvananthpuram

 

പ്രധാന വസ്തുതകൾ

  • 2019-ലെ ട്രാൻസ്‌ജെൻഡർ പേഴ്‌സൺസ് (അവകാശ സംരക്ഷണം) നിയമവും 2020-ലെ അതിൻ്റെ ചട്ടങ്ങളും നിയമപരമായ അംഗീകാരം, ക്ഷേമ നടപടികൾ, വിവേചനത്തിൽ നിന്നുള്ള സംരക്ഷണം എന്നിവ ഉറപ്പാക്കുന്നു.
  • 2020 ഓഗസ്റ്റ് 21-ന് പുറത്തിറക്കിയ വിജ്ഞാപനം വഴി, ഈ നിയമത്തിന് കീഴിൽ, ​ഗവൺമെന്റ് ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കായുള്ള ദേശീയ കൗൺസിൽ രൂപീകരിച്ചു.
  • പാർശ്വവൽക്കരിക്കപ്പെട്ട വ്യക്തികളുടെ ഉപജീവനം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, പുനരധിവാസം എന്നിവയെ പിന്തുണയ്ക്കുന്നതിനായി SMILE സംരംഭം ഗരിമ ഗൃഹ് ഷെൽട്ടറുകളിലൂടെയും നൈപുണ്യ വികസന പരിപാടികളിലൂടെയും സഹായം നൽകുന്നു.
  • ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കായുള്ള ദേശീയ പോർട്ടൽ ബഹുഭാഷാ ഡിജിറ്റൽ സേവനങ്ങൾ വഴി തടസ്സരഹിതമായ സർട്ടിഫിക്കേഷനും പദ്ധതി പ്രവേശനവും സുതാര്യതയും സാധ്യമാക്കുന്നു.
  • ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 14, 15, 19, 21 എന്നിവ പ്രകാരം ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് തുല്യത, അന്തസ്സ്, വിവേചനമില്ലായ്മ എന്നിവ ഉറപ്പുനൽകുന്നു.

 

 

ആമുഖം

2011-ലെ സെൻസസ് പ്രകാരം ഇന്ത്യയിൽ ജെൻഡർ വിഭാഗത്തിൽ 'മറ്റുള്ളവ' എന്ന് രേഖപ്പെടുത്തിയ 4.87 ലക്ഷം പേരുണ്ടായിരുന്നു. ഈ കണക്ക് രാജ്യത്തെ നോൺ-ബൈനറി വ്യക്തികളുടെ ജനസംഖ്യയായി കണക്കാക്കപ്പെടുന്നു. സമഗ്രമായ നിയമ പരിരക്ഷകൾ, ക്ഷേമ പദ്ധതികൾ, ഡിജിറ്റൽ ലഭ്യത എന്നിവയിലൂടെ ട്രാൻസ്‌ജെൻഡർ സമൂഹത്തിൻ്റെ ചരിത്രപരമായ പാർശ്വവൽക്കരണം പരിഹരിക്കുന്നതിൽ ഇന്ത്യ നിർണ്ണായകമായ പുരോഗതി കൈവരിച്ചിട്ടുണ്ട്.  ഇന്ത്യൻ സമൂഹത്തിൽ ഉൾക്കൊള്ളലും സമത്വവും പ്രോത്സാഹിപ്പിക്കാനുള്ള വളർന്നുവരുന്ന അവബോധത്തെയും ശ്രമങ്ങളെയും ഈ മാറ്റം പ്രതിഫലിപ്പിക്കുന്നു.

2014 ഏപ്രിൽ 15-ന് സുപ്രീം കോടതി പുറപ്പെടുവിച്ച നാഷണൽ ലീഗൽ സർവീസസ് അതോറിറ്റി (NALSA) v. യൂണിയൻ ഓഫ് ഇന്ത്യ [റിട്ട് ഹർജി (സിവിൽ) നമ്പർ 400/2012] എന്ന സുപ്രധാന വിധിന്യായത്തിൽ ട്രാൻസ്‌ജെൻഡർ വ്യക്തികളെ "മൂന്നാം ലിംഗക്കാർ" ആയി വ്യക്തമായി അംഗീകരിക്കുകയും അവരുടെ ലിംഗഭേദം സ്വയം തിരിച്ചറിയാനുള്ള അവകാശം സ്ഥിരീകരിക്കുകയും ചെയ്തു. ഒപ്പം നിയമപരമായ അംഗീകാരം നൽകാനും തുല്യതയും വിവേചനമില്ലായ്മയും ഉറപ്പാക്കാനും ഗവൺമെന്റിനോട് നിർദ്ദേശിക്കുകയും ചെയ്തു.

2020 ജനുവരി 10-ന് വിജ്ഞാപനം ചെയ്ത 2019-ലെ ട്രാൻസ്‌ജെൻഡർ പേഴ്സൺസ് (അവകാശ സംരക്ഷണം) നിയമം നടപ്പിലാക്കൽ, നിയമ വ്യവസ്ഥകൾ നടപ്പിലാക്കുന്നതിനുള്ള 2020-ലെ ട്രാൻസ്‌ജെൻഡർ പേഴ്സൺസ് (അവകാശ സംരക്ഷണം) ചട്ടങ്ങൾ, ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കായുള്ള നയങ്ങൾ, പരിപാടികൾ, നിയമനിർമ്മാണം, പദ്ധതികൾ എന്നിവയെക്കുറിച്ച് ​ഗവൺമെന്റിനെ ഉപദേശിക്കുന്നതിനായി ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കായുള്ള ദേശീയ കൗൺസിലിന്റെ രൂപീകരണം, ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കായുള്ള ദേശീയ പോർട്ടലിന്റെ (2020 നവംബർ 25) ആരംഭം എന്നിവ ഗവൺമെന്റ് സംരംഭങ്ങളിലെ പ്രധാന നാഴികക്കല്ലുകളിൽ ഉൾപ്പെടുന്നു. ഈ നിയമങ്ങളും സംരംഭങ്ങളും വ്യവസ്ഥാപിത പിന്തുണയും ശാക്തീകരണവും, ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ ഉൾപ്പെടുത്തൽ, അന്തസ്സ്, വിവേചനമില്ലായ്മ, മുഖ്യധാരാ സംയോജനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് അടിത്തറ പാകി, തുല്യ അവകാശങ്ങളും അവസരങ്ങളും നൽകി അവർക്ക് അഭിവൃദ്ധി പ്രാപിക്കാൻ കഴിയുന്ന ഒരു സമൂഹത്തെ വളർത്തിയെടുത്തു.

ഭരണഘടനാ വ്യവസ്ഥകൾ

നാഷണൽ ലീഗൽ സർവീസസ് അതോറിറ്റി (NALSA) v. യൂണിയൻ ഓഫ് ഇന്ത്യ കേസിൽ സുപ്രീം കോടതി 2014 ഏപ്രിൽ 15-ന് പുറപ്പെടുവിച്ച വിധിന്യായത്തിൽ, ട്രാൻസ്‌ജെൻഡർ വ്യക്തികളെ "മൂന്നാം ലിംഗമായി" വ്യക്തമായി അംഗീകരിക്കുകയും ആർട്ടിക്കിൾ 14, 15, 16, 19, 21 എന്നിവ പ്രകാരം ഭരണഘടനാപരമായ സംരക്ഷണം ലഭിക്കാൻ അവർക്ക് അവകാശമുണ്ടെന്ന് വിധിക്കുകയും ചെയ്തു.

 

2019-ലെ ട്രാൻസ്‌ജെൻഡർ പേഴ്‌സൺസ് (അവകാശ സംരക്ഷണം) നിയമം

2020 ജനുവരി 10 മുതൽ പ്രാബല്യത്തിൽ വന്ന ഈ നിയമം, ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് നിയമപരമായ അംഗീകാരം നൽകുകയും വിവേചനം നിരോധിക്കുകയും അവരുടെ ക്ഷേമം ഉറപ്പാക്കുകയും ചെയ്യുന്നു.

പ്രധാന വ്യവസ്ഥകൾ

  1. സെക്ഷൻ 2: നിർവചനങ്ങൾ (ഉദാ: "ട്രാൻസ്‌ജെൻഡർ വ്യക്തി" എന്നതിൽ ട്രാൻസ്-പുരുഷന്മാർ/സ്ത്രീകൾ, ഇന്റർസെക്സ്, ജെൻഡർ ക്വിയർ, ഹിജഡ തുടങ്ങിയവർ ശസ്ത്രക്രിയ പരിഗണിക്കാതെ ഉൾപ്പെടുന്നു)
  2. സെക്ഷൻ 3: വിദ്യാഭ്യാസം, ജോലി, ആരോഗ്യസംരക്ഷണം, പൊതു സേവനങ്ങൾ, താമസം, സഞ്ചാരം തുടങ്ങിയ മേഖലകളിലെ വിവേചനം നിരോധിക്കുന്നു.
  3. സെക്ഷൻ 4-7: സ്വയം തിരിച്ചറിയാനുള്ള അവകാശം; തിരിച്ചറിയൽ സർട്ടിഫിക്കറ്റിനായുള്ള അപേക്ഷ (ജില്ലാ മജിസ്‌ട്രേറ്റ് വഴി); ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള പുതുക്കിയ സർട്ടിഫിക്കറ്റ്.
  4. സെക്ഷൻ 8: ​ക്ഷേമ പദ്ധതികൾ, ഉൾപ്പെടുത്തൽ, ജീവൻരക്ഷ, പുനരധിവാസം എന്നിവ ഉറപ്പാക്കുന്നതിനുള്ള ​ഗവൺമെന്റ് ബാധ്യതകൾ.
  5. സെക്ഷൻ 9-12: തൊഴിലിലെ വിവേചനമില്ലായ്മ; പരാതി പരിഹാര ഉദ്യോഗസ്ഥരെ നിയമിക്കൽ; കുടുംബത്തോടൊപ്പം താമസിക്കാനുള്ള അവകാശം.
  6. സെക്ഷൻ 13-15: എല്ലാവരെയും ഉൾക്കൊള്ളുന്ന വിദ്യാഭ്യാസം; തൊഴിലധിഷ്ഠിത പരിശീലന പദ്ധതികൾ; ആരോഗ്യസംരക്ഷണം (ഉദാഹരണത്തിന്, ലിംഗമാറ്റ ശസ്ത്രക്രിയ, കൗൺസിലിംഗ്, ഇൻഷുറൻസ് പരിരക്ഷ).
  7. സെക്ഷൻ 16-18: ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കായുള്ള ദേശീയ കൗൺസിൽ (നയങ്ങളിൽ ഉപദേശം നൽകുന്നു, നടപ്പാക്കൽ നിരീക്ഷിക്കുന്നു).
  8. സെക്ഷൻ 19-20: കുറ്റകൃത്യങ്ങൾ (വിവേചനം കാണിക്കുന്നത് രണ്ട് വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റം); നഷ്ടപരിഹാരവും പരിശോധനാ അധികാരങ്ങളും.
  9. സെക്ഷൻ 21-24: നിയമനിർമ്മാണ അധികാരങ്ങൾ: സദ്ദുദേശ്യത്തോടെയുള്ള പ്രവർത്തനങ്ങൾക്കുള്ള സംരക്ഷണം.

2020-ലെ ട്രാൻസ്‌ജെൻഡർ പേഴ്‌സൺസ് (അവകാശ സംരക്ഷണം) ചട്ടങ്ങൾ

ട്രാൻസ്‌ജെൻഡർ പേഴ്‌സൺസ് (അവകാശ സംരക്ഷണം), ചട്ടങ്ങൾ നിയമത്തിലെ വ്യവസ്ഥകൾ നടപ്പിലാക്കുന്നതിനായി 2020 സെപ്റ്റംബർ 25-ന് നിലവിൽ വന്നു.

  • ചട്ടം 11(5) അനുസരിച്ച്, ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കെതിരായ കുറ്റകൃത്യങ്ങൾ നിരീക്ഷിക്കുന്നതിനും അത്തരം കുറ്റകൃത്യങ്ങളുടെ സമയബന്ധിതമായ രജിസ്ട്രേഷൻ, അന്വേഷണം, പ്രോസിക്യൂഷൻ എന്നിവ ഉറപ്പാക്കുന്നതിനുമായി ഓരോ സംസ്ഥാനവും ട്രാൻസ്‌ജെൻഡർ സംരക്ഷണ സെല്ലുകൾ സ്ഥാപിക്കേണ്ടതുണ്ട്. ഇതുവരെ, താഴെ പറയുന്ന 20 സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ ട്രാൻസ്‌ജെൻഡർ സംരക്ഷണ സെല്ലുകൾ സ്ഥാപിച്ചിട്ടുണ്ട്:

ആൻഡമാൻ & നിക്കോബാർ, ആന്ധ്രാപ്രദേശ്, അരുണാചൽ പ്രദേശ്, അസം, ബിഹാർ, ചണ്ഡീഗഢ്, ഛത്തീസ്ഗഢ്, ഡൽഹി, ജമ്മു കശ്മീർ, മണിപ്പൂർ, മഹാരാഷ്ട്ര, മിസോറാം, ഒഡിഷ, പഞ്ചാബ്, രാജസ്ഥാൻ, സിക്കിം, തെലങ്കാന, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ

 

  • ചട്ടം 10(1) അനുസരിച്ച്, ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ അവകാശങ്ങളും താൽപ്പര്യങ്ങളും സംരക്ഷിക്കുന്നതിനും പദ്ധതികളും ക്ഷേമ നടപടികളും ലഭ്യമാക്കുന്നതിനും വേണ്ടി ട്രാൻസ്‌ജെൻഡർ ക്ഷേമ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതുവരെ, താഴെ പറയുന്ന 25 സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ ക്ഷേമ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്:

ആൻഡമാൻ & നിക്കോബാർ, ആന്ധ്രാപ്രദേശ്, അസം, ബിഹാർ, ചണ്ഡീഗഢ്, ഛത്തീസ്ഗഢ്, ഗുജറാത്ത്, ഹരിയാന, ജമ്മു കശ്മീർ, ഝാർഖണ്ഡ്, കേരളം, മഹാരാഷ്ട്ര, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, പോണ്ടിച്ചേരി, രാജസ്ഥാൻ, പഞ്ചാബ്, തമിഴ്നാട്, തെലങ്കാന, ത്രിപുര, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ

 

ഗവൺമെന്റ് സംരംഭങ്ങൾ

ഇന്ത്യാ ഗവൺമെന്റ് കേന്ദ്ര സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയം (MoSJE) വഴി ട്രാൻസ്‌ജെൻഡർ വ്യക്തികളെ സംരക്ഷിക്കുന്നതിനും ശാക്തീകരിക്കുന്നതിനുമായി നിരവധി നടപടികൾ ആരംഭിച്ചിട്ടുണ്ട്. ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കായുള്ള ദേശീയ കൗൺസിൽ നയങ്ങളെക്കുറിച്ച് ഉപദേശിക്കുകയും ക്ഷേമ പദ്ധതികൾ നിരീക്ഷിക്കുകയും ചെയ്യുന്നു. 2020 നവംബർ 25-ന് ആരംഭിച്ച ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കായുള്ള ദേശീയ പോർട്ടൽ ഐഡന്റിറ്റി സർട്ടിഫിക്കറ്റിനായുള്ള ഓൺലൈൻ അപേക്ഷകൾക്കും ആനുകൂല്യങ്ങൾ നേടുന്നതിനും സഹായിക്കുന്നു. 2022 ഫെബ്രുവരിയിൽ അവതരിപ്പിച്ച SMILE പദ്ധതി 'ഗരിമ ഗൃഹ്' കേന്ദ്രങ്ങൾ വഴി ഉപജീവനം, നൈപുണ്യ പരിശീലനം, ഷെൽട്ടർ പിന്തുണ എന്നിവയും 'ആയുഷ്മാൻ ഭാരത് ടിജി പ്ലസ്' ആരോഗ്യ പരിരക്ഷയും നൽകുന്നു. ഈ സംരംഭങ്ങളെല്ലാം ട്രാൻസ്‌ജെൻഡർ പൗരന്മാരുടെ ഉൾപ്പെടുത്തലും അന്തസ്സും തുല്യ അവസരങ്ങളും കൂട്ടായി പ്രോത്സാഹിപ്പിക്കുന്നു.

കൂടാതെ, ട്രാൻസ്‌ജെൻഡർ സമൂഹത്തിന് തൊഴിലവസരങ്ങളിൽ തുല്യ പ്രവേശനം ഉറപ്പാക്കുന്നതിനായി കേന്ദ്ര സാമൂഹ്യനീതി, ശാക്തീകരണ വകുപ്പ് "ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കായുള്ള തുല്യ അവസര നയം" പുറത്തിറക്കിയിട്ടുണ്ട്.

ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കായുള്ള ദേശീയ കൗൺസിൽ

2020 ഓഗസ്റ്റ് 21-ന് കേന്ദ്ര ഗവൺമെന്റ് ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കായുള്ള ദേശീയ കൗൺസിൽ രൂപീകരിക്കുകയും 2023 നവംബർ 16-ന് വീണ്ടും പുനഃസംഘടിപ്പിക്കുകയും ചെയ്തു. ഇന്ത്യയിലെ ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയത്തിന് കീഴിലുള്ള ഒരു നിയമപരമായ സ്ഥാപനമായി ഇത് പ്രവർത്തിക്കുന്നു. കൗൺസിലിൽ ട്രാൻസ്‌ജെൻഡർ സമൂഹത്തിൽ നിന്നുള്ള അഞ്ച് പ്രതിനിധികൾ, NHRC, NCW എന്നിവയുടെ പ്രതിനിധികൾ, സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ പ്രതിനിധികൾ, NGO-കളെ പ്രതിനിധീകരിക്കുന്ന വിദഗ്ധർ എന്നിവരും ഉൾപ്പെടുന്നു.

ചുമതലകളും ഉത്തരവാദിത്തങ്ങളും

  1. ഉപദേശക പങ്ക്: ട്രാൻസ്‌ജെൻഡർ വ്യക്തികളെ സംബന്ധിച്ച നയങ്ങൾ, പരിപാടികൾ, നിയമനിർമ്മാണം, പ്രോജക്റ്റുകൾ എന്നിവ രൂപീകരിക്കുന്നതിൽ കേന്ദ്ര ​ഗവൺമെന്റിനെ ഉപദേശിക്കുക.
  2. നിരീക്ഷണവും മൂല്യനിർണ്ണയവും: ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ തുല്യതയും പൂർണ്ണ പങ്കാളിത്തവും ഉറപ്പാക്കാൻ രൂപകൽപ്പന ചെയ്ത നയങ്ങളുടെയും പരിപാടികളുടെയും സ്വാധീനം നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുക.
  3. പുനരവലോകനവും ഏകോപനവും: ട്രാൻസ്‌ജെൻഡർ വ്യക്തികളുമായി ബന്ധപ്പെട്ട എല്ലാ ​ഗവൺമെന്റ് വകുപ്പുകളുടെയും ഗവൺമെന്റിതര സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങൾ അവലോകനം ചെയ്യുകയും ഏകോപിപ്പിക്കുകയും ചെയ്യുക.
  4. പരാതി പരിഹാരം: ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ പരാതികൾ പരിഹരിക്കുക.
  5. മറ്റ് നിർദ്ദിഷ്ട പ്രവർത്തനങ്ങൾ: കേന്ദ്ര ​ഗവൺമെന്റ് നിർദ്ദേശിക്കുന്ന മറ്റ് ചുമതലകൾ നിർവ്വഹിക്കുക.

SMILE (പാർശ്വവൽക്കരിക്കപ്പെട്ട വ്യക്തികൾക്ക് ഉപജീവനമാർഗ്ഗത്തിനും സംരംഭത്തിനുമുള്ള പിന്തുണ) പദ്ധതി

കേന്ദ്ര സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയം (MoSJ&E) ആരംഭിച്ച ഈ മുൻനിര സംരംഭം, ട്രാൻസ്‌ജെൻഡർ വ്യക്തികളുടെയും മറ്റ് പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളുടെയും സമഗ്രമായ പുനരധിവാസവും ശാക്തീകരണവും ലക്ഷ്യമിടുന്നു. ഒരു കേന്ദ്ര മേഖലാ പദ്ധതിയായി 2022 ഫെബ്രുവരി 12-ന് ആരംഭിച്ച SMILE, 2019-ലെ ട്രാൻസ്‌ജെൻഡർ പേഴ്‌സൺസ് (അവകാശ സംരക്ഷണം) നിയമവുമായി യോജിപ്പിച്ച് പ്രവർത്തനക്ഷമമാക്കി.

ആർട്ടിക്കിൾ 14, 15, 21 എന്നിവ പ്രകാരമുള്ള ഭരണഘടനാപരമായ അവകാശങ്ങൾ ഉയർത്തിപ്പിടിക്കാനും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് തുല്യതയും വിവേചനമില്ലായ്മയും ആത്മാഭിമാനത്തിനുള്ള അവകാശവും ഉറപ്പാക്കാനും SMILE ലക്ഷ്യമിടുന്നു. ലക്ഷ്യബോധമുള്ളതും ഉൾക്കൊള്ളുന്നതുമായ ഇടപെടലുകളിലൂടെ അവരുടെ സാമൂഹിക-സാമ്പത്തിക വെല്ലുവിളികളെ അഭിസംബോധന ചെയ്തുകൊണ്ട്, അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള ​ഗവൺമെന്റിന്റെ പ്രതിബദ്ധത ഈ പദ്ധതി പ്രതിഫലിപ്പിക്കുന്നു. "ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ ക്ഷേമത്തിനായുള്ള സമഗ്ര പുനരധിവാസം" വഴി സമഗ്രമായ പിന്തുണ നൽകുന്നതിനാണ് SMILE പദ്ധതി രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.

SMILE പദ്ധതിയുടെ പ്രാഥമിക ലക്ഷ്യങ്ങൾ

  1. നൈപുണ്യ വികസനവും തൊഴിലും: തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നതിനായി തൊഴിലധിഷ്ഠിത പരിശീലനവും നൈപുണ്യ നവീകരണ പരിപാടികളും വാഗ്ദാനം ചെയ്യുന്നു. എല്ലാവരെയും ഉൾക്കൊള്ളുന്ന വിദ്യാഭ്യാസം, തൊഴിലധിഷ്ഠിത അവസരങ്ങൾ എന്നിവ നിർബന്ധമാക്കുന്നു.
  2. സ്കോളർഷിപ്പ് പദ്ധതികൾ: ട്രാൻസ്‌ജെൻഡർ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസം ഇടയ്ക്കുവെച്ച് നിർത്തുന്നത് കുറയ്ക്കാനും പ്രാഥമിക ഘട്ടത്തിൽ നിന്ന് സെക്കൻഡറി ഘട്ടത്തിലേക്ക് മാറുന്നതിനെ സഹായിക്കാനുമായി, ഒറ്റ ലോഗിൻ ക്രെഡൻഷ്യൽ ഉപയോഗിച്ചുള്ള ഓട്ടോമേറ്റഡ് ഓൺലൈൻ സംവിധാനം വഴി സ്കോളർഷിപ്പുകൾ നൽകുന്നു.
  3. സമഗ്ര ആരോഗ്യ പരിരക്ഷ: താഴെ പറയുന്ന നടപടികളിലൂടെ ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നു. ഈ ആനുകൂല്യങ്ങൾ സ്വകാര്യ ആശുപത്രികളിലും ​ഗവൺമെന്റ് ആശുപത്രികളിലും ലഭ്യമാണ്.
  1. ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരമുള്ള ആരോഗ്യത്തിനുള്ള അവകാശം ഉയർത്തിപ്പിടിച്ചുകൊണ്ട് സൗജന്യ ചികിത്സാ പരിരക്ഷയ്ക്കായി ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന (PM-JAY) യുമായി സംയോജിപ്പിക്കുക, ലിംഗമാറ്റ ചികിത്സ, HIV നിരീക്ഷണം, കൗൺസിലിംഗ് എന്നിവ നൽകൽ.
  2. ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കായി ആയുഷ്മാൻ ഭാരത് ടിജി പ്ലസ് എന്ന പ്രത്യേക ആരോഗ്യ ഇൻഷുറൻസ് പദ്ധതി.
  3. പ്രതിവർഷം ഒരാൾക്ക് 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സാ ഇൻഷുറൻസ്.
  4. ഇൻഷുറൻസ് സമഗ്രമായ ഒരു ആരോഗ്യ പരിരക്ഷാ പാക്കേജ് ഉൾക്കൊള്ളുന്നു, അതിൽ ഇവ ഉൾപ്പെടുന്നു:
  • ലിംഗഭേദം സ്ഥിരീകരിക്കുന്ന നടപടിക്രമങ്ങൾ
  • ഹോർമോൺ തെറാപ്പി
  • ലിംഗമാറ്റ ശസ്ത്രക്രിയയും (SRS) ശസ്ത്രക്രിയാനന്തര പരിചരണവും
  1. സുരക്ഷിത അഭയകേന്ദ്രങ്ങൾ: 2019-ലെ ട്രാൻസ്‌ജെൻഡർ നിയമം സെക്ഷൻ 12(3) അനുസരിച്ച്, ഏതെങ്കിലും രക്ഷിതാവിനോ കുടുംബാംഗങ്ങൾക്കോ ഒരു ട്രാൻസ്‌ജെൻഡർ വ്യക്തിയെ പരിചരിക്കാൻ കഴിയുന്നില്ലെങ്കിൽ അത്തരം വ്യക്തികളെ പുനരധിവാസ കേന്ദ്രത്തിൽ പാർപ്പിക്കാൻ ഉത്തരവിടാൻ കോടതിക്ക് അധികാരമുണ്ട്. ഇതിന് അനുസൃതമായി, ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് ആവശ്യമായ ഭക്ഷണം, വൈദ്യസഹായം, വിനോദ സൗകര്യങ്ങൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളോടെയുള്ള ഗരിമ ​ഗൃഹങ്ങൾ സ്ഥാപിക്കാൻ SMILE പദ്ധതി വ്യവസ്ഥ ചെയ്യുന്നു.
  2. 21 ഗരിമ ​ഗൃഹ്- അഭയകേന്ദ്രങ്ങൾ: ആന്ധ്രാപ്രദേശ്, അസം, ബീഹാർ, ഛത്തീസ്ഗഢ്, ഡൽഹി, ഗുജറാത്ത്, ഝാർഖണ്ഡ്, കർണാടക, മധ്യപ്രദേശ് (2), മഹാരാഷ്ട്ര (3), മണിപ്പൂർ, ഒഡീഷ, പഞ്ചാബ്, രാജസ്ഥാൻ, തമിഴ്നാട്, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ (2) എന്നിങ്ങനെ 17 സംസ്ഥാനങ്ങളിലായി നിരാലംബരായ ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കായുള്ള 21 ഗരിമ ഗ‍ൃഹ്- അഭയകേന്ദ്രങ്ങൾ സ്ഥാപിച്ചു. അടുത്തിടെ പുതുച്ചേരി, ബസ്തി, ഗൗതംബുദ്ധ്നഗർ എന്നിവിടങ്ങളിൽ 3 ഗരിമ ഗൃഹങ്ങൾക്ക് കൂടി അനുമതി നൽകിയിട്ടുണ്ട്.
  3. ട്രാൻസ്‌ജെൻഡർ സംരക്ഷണ സെല്ലുകളും ദേശീയ പോർട്ടൽ സംയോജനവും: കുറ്റകൃത്യങ്ങൾ നിരീക്ഷിക്കുന്നതിനും സമയബന്ധിതമായി എഫ്.ഐ.ആർ. രജിസ്ട്രേഷൻ ഉറപ്പാക്കുന്നതിനും ബോധവൽക്കരണ പരിപാടികൾ നടത്തുന്നതിനും നിയമപരമായ സംരക്ഷണം ശക്തിപ്പെടുത്തുന്നതിനുമായി ജില്ലാ മജിസ്‌ട്രേറ്റിന് കീഴിൽ ജില്ലാതല സെല്ലുകൾ സ്ഥാപിക്കുന്നു.

ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കായുള്ള ദേശീയ പോർട്ടൽ

ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് സർട്ടിഫിക്കറ്റുകളും തിരിച്ചറിയൽ കാർഡുകളും നൽകുന്നതിനായി 2020 നവംബർ 25-നാണ് ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കായുള്ള ദേശീയ പോർട്ടൽ ആരംഭിച്ചത്. ഈ പോർട്ടൽ വിവിധ ഭാഷകളിൽ (ഇംഗ്ലീഷ്, ഹിന്ദി, ഗുജറാത്തി, മലയാളം, ബംഗാളി) ലഭ്യമാണ്. ഇത് അപേക്ഷകർക്ക് ട്രാൻസ്‌ജെൻഡർ സർട്ടിഫിക്കറ്റിനായി അപേക്ഷിക്കാനും സർട്ടിഫിക്കറ്റ് ലഭിച്ച ശേഷം അത് ഡൗൺലോഡ് ചെയ്യാനും യാതൊരു ഓഫീസിലും പോകേണ്ടതില്ലാത്ത രീതിയിലുള്ള ഒരു എൻഡ്-ടു-എൻഡ് ഓൺലൈൻ പ്രക്രിയയാണ്.

 

ഉപസംഹാരം

സമീപ വർഷങ്ങളിൽ, ഇന്ത്യാ ഗവൺമെൻ്റും ബന്ധപ്പെട്ട മന്ത്രാലയങ്ങളും മുൻകൈയെടുത്ത് ഇന്ത്യയിലെ ട്രാൻസ്‌ജെൻഡർ സമൂഹത്തിനായി സുപ്രധാനമായ നിയമപരവും നയപരവുമായ പരിഷ്കാരങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. 2019-ലെ ട്രാൻസ്‌ജെൻഡർ പേഴ്സൺസ് (അവകാശ സംരക്ഷണം) നിയമം തുടർന്നുള്ള ഭേദഗതികൾ, SMILE, ഗരിമ ഗൃഹ് പോലുള്ള പ്രത്യേക പദ്ധതികൾ എന്നിവ ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ സ്ഥിരീകരണ നടപടികൾ, നിയമപരമായ അംഗീകാരം, സാമൂഹിക സംരക്ഷണം എന്നിവയ്ക്ക് ശക്തമായ അടിത്തറയിട്ടിട്ടുണ്ട്. 2025-, കേന്ദ്ര സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയം ട്രാൻസ്‌ജെൻഡർ വ്യക്തികളെ നയപരമായ ചട്ടക്കൂടുകളിലും പൊതുജീവിതത്തിലും ഫലപ്രദമായി ഉൾപ്പെടുത്തുന്നതിനും അവബോധം പ്രോത്സാഹിപ്പിക്കുന്നതിനും കളങ്കം ഇല്ലാതാക്കുന്നതിനും വേണ്ടി ശേഷി വർദ്ധിപ്പിക്കൽ പരിപാടികൾ, ദേശീയ ക്യാമ്പയ്നുകൾ, സമ്മേളനങ്ങൾ എന്നിവ തുടർന്നും സംഘടിപ്പിച്ചു.

ഇന്ത്യ കൂടുതൽ നീതിയുക്തമായ ഭാവിയെ ലക്ഷ്യമാക്കി മുന്നേറുമ്പോൾ, ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് അന്തസ്സോടെയും സ്വയംഭരണത്തോടെയും അവസരങ്ങളോടെയും ജീവിക്കാൻ കഴിയുമെന്ന് ഉറപ്പാക്കുന്നത് രാജ്യത്തിൻ്റെ ജനാധിപത്യ, മനുഷ്യാവകാശ പ്രതിബദ്ധതകളുടെ കേന്ദ്രബിന്ദുവായി തുടരുന്നു.

 

References:

Press Information Bureau:

· https://www.pib.gov.in/PressReleasePage.aspx?PRID=2042571

· https://www.pib.gov.in/PressReleasePage.aspx?PRID=2163005

https://www.pib.gov.in/PressReleasePage.aspx?PRID=2157945#:~:text=The%20Garima%20Grehs%20supported%20by,DoSJE%20in%2015%20States%2FUTs.

· https://pib.gov.in

· https://static.pib.gov.in/WriteReadData/specificdocs/documents/2022/jun/doc202263068801.pdf

· https://www.pib.gov.in/PressReleaseIframePage.aspx?PRID=1648221

Press Release: Press Information Bureau

· Press Release:Press Information Bureau

Supreme Court of India

                  .https://api.sci.gov.in/supremecourt/2022/36593/36593_2022_1_1501_47792_Judgement_17-Oct-2023.pdf

Ministry of Social Justice and Empowerment:

· https://transgender.dosje.gov.in/

· https://socialjustice.gov.in/public/ckeditor/upload/2021-22%20AR%20Social%20Justice%20English_1648809478.pdf

· https://socialjustice.gov.in/writereaddata/UploadFile/44051740858189.pdf

· https://socialjustice.gov.in/writereaddata/UploadFile/32691723633555.pdf

· https://transgender.dosje.gov.in/Applicant/Registration/DisplayForm2

· 44051740858189.pdf

The National Legal Services Authority (NALSA)

· https://nalsa.gov.in/social-action-litigation/

Ministry of Law and Justice

· https://api.sci.gov.in/supremecourt/2022/36593/36593_2022_1_1501_47792_Judgement_17-Oct-2023.pdf

Click here to see pdf

***

SK

 


( റിലീസ് ഐ.ഡി: 2212842) സന്ദര്‍ശക കൗണ്ടര്‍ : 17
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Bengali , Punjabi , Gujarati , Odia , Tamil