റെയില്‍വേ മന്ത്രാലയം
52 ആഴ്ചയിൽ 52 പരിഷ്കാരങ്ങൾ: കാര്യക്ഷമത, ഭരണ നിർവ്വഹണം, സേവന വിതരണം എന്നിവയിൽ വ്യവസ്ഥാപിതമായ പുരോഗതി ലക്ഷ്യമിട്ട് ഇന്ത്യൻ റെയിൽവേയിൽ വൻ പരിഷ്‌കാരങ്ങൾ
റെയിൽവേയിൽ വൻതോതിൽ പരിഷ്‌കാരങ്ങൾ നടപ്പാക്കുന്നതിന് സുരക്ഷ, നിർമ്മിതബുദ്ധിയും സാങ്കേതിക മുന്നേറ്റവും, നൈപുണ്യ വികസനവും പരിശീലനവും, ഭക്ഷണ-കാറ്ററിംഗ് നവീകരണം എന്നിവയിൽ പ്രത്യേക ശ്രദ്ധ
प्रविष्टि तिथि:
08 JAN 2026 8:11PM by PIB Thiruvananthpuram
കേന്ദ്ര റെയിൽവേ, വാർത്താവിതരണ പ്രക്ഷേപണ, ഇലക്ട്രോണിക്സ്, വിവരസാങ്കേതിക മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ്, കേന്ദ്ര സഹമന്ത്രിമാരായ ശ്രീ വി. സോമണ്ണ, ശ്രീ രവ്നീത് സിംഗ് എന്നിവരുമായും റെയിൽവേ ബോർഡ് ചെയർമാനും സിഇഒയുമായ ശ്രീ സതീഷ് കുമാറുമായും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരുമായും ന്യൂഡൽഹിയിലെ റെയിൽ ഭവനിൽ കൂടിക്കാഴ്ച നടത്തി.
ഈ വർഷം 52 പരിഷ്കാരങ്ങൾ നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെ റെയിൽവേയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ യോഗത്തിൽ തീരുമാനമായി. പുതുവർഷം, പുതിയ തീരുമാനങ്ങൾ എന്ന കാഴ്ചപ്പാടോടെ റെയിൽവേയിൽ സമഗ്രമായ പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനാണ് യോഗം പ്രാധാന്യം നല്കിയത്.
52 ആഴ്ചയിൽ 52 പരിഷ്കാരങ്ങൾ - കാര്യക്ഷമത, ഭരണനിർവ്വഹണം, സേവന വിതരണം എന്നിവയിൽ വ്യവസ്ഥാപിതമായ പുരോഗതി ഉറപ്പാക്കുന്നു.
സുരക്ഷയിൽ ശ്രദ്ധ - ട്രെയിൻ അപകടങ്ങളിൽ ഏകദേശം 90 ശതമാനം കുറവുണ്ടായി (2014-15 കാലയളവിലെ 135 അപകടങ്ങളിൽ നിന്ന് 2025-26 ൽ ഇത് 11 ആയി കുറഞ്ഞു). ഇത് ഒറ്റയക്കത്തിലേക്ക് എത്തിക്കുകയാണ് റെയിൽവേയുടെ ലക്ഷ്യം.
എഐ, സാങ്കേതിക മുന്നേറ്റം- സുരക്ഷ, അറ്റകുറ്റപ്പണികൾ, പ്രവർത്തനങ്ങൾ എന്നിവയ്ക്കായി നിർമ്മിതബുദ്ധിയുടേയും നൂതന സാങ്കേതികവിദ്യകളുടേയും ഉപയോഗം വേഗത്തിലാക്കുന്നു.
നൈപുണ്യ വികസനവും പരിശീലനവും- ജീവനക്കാരുടെ കഴിവുകൾ വർദ്ധിപ്പിക്കുന്നതിനും മികച്ച ടാലൻ്റ് മാനേജ്‌മെൻ്റിനുമായി നൂതന പരിശീലന രീതികൾ നടപ്പിലാക്കുന്നു.
ഭക്ഷണവും കാറ്ററിംഗും- ട്രെയിനുകളിലെ ഭക്ഷണത്തിൻ്റെ ഗുണനിലവാരം, കാറ്ററിംഗ്, മറ്റ് ഓൺബോർഡ് സേവനങ്ങൾ എന്നിവ മെച്ചപ്പെടുത്തുന്നതിനായി വലിയ പരിഷ്‌കാരങ്ങൾ കൊണ്ടുവരുന്നു.
കേന്ദ്ര സഹമന്ത്രിമാർ, റെയിൽവേ ബോർഡ് ചെയർമാൻ - സിഇഒ, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ തങ്ങളുടെ ഔദ്യോഗിക അനുഭവങ്ങൾ യോഗത്തിൽ പങ്കുവെച്ചു. റെയിൽവേയുടെ അടിസ്ഥാന സൗകര്യ വികസനം, അറ്റകുറ്റപ്പണികൾ, ശേഷി വർദ്ധിപ്പിക്കൽ എന്നിവയ്ക്കായുള്ള സംരംഭങ്ങൾ യോഗം അവലോകനം ചെയ്തു. പരിഷ്‌കാരങ്ങൾ, സുരക്ഷ, സാങ്കേതിക പുരോഗതി, യാത്രക്കാർക്ക് മുൻഗണന നല്കിക്കൊണ്ടുള്ള വികസനം എന്നിവയോടുള്ള പ്രതിബദ്ധത റെയിൽവേ മന്ത്രാലയം ഈ യോഗത്തിൽ വീണ്ടും ഊട്ടിയുറപ്പിച്ചു.
****
(रिलीज़ आईडी: 2212675)
आगंतुक पटल : 15