PIB Headquarters
azadi ka amrit mahotsav

തൊഴിൽ പരിഷ്കാരങ്ങൾ: ഇന്ത്യയിലെ ഗിഗ്, പ്ലാറ്റ്‌ഫോം തൊഴിലാളികളുടെ ഔപചാരികവൽക്കരണവും സംരക്ഷണവും

प्रविष्टि तिथि: 09 DEC 2025 1:14PM by PIB Thiruvananthpuram

പ്രധാന വസ്തുതകൾ

  • തൊഴിൽ നിയമപ്രകാരം ഗിഗ്, പ്ലാറ്റ്‌ഫോം തൊഴിലാളികൾക്ക് ഔദ്യോഗികമായി അംഗീകാരം ലഭിച്ചു.
  • സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങളിൽ ലൈഫ്, ഡിസബിലിറ്റി പരിരക്ഷ, ആരോഗ്യ-പ്രസവാനുകൂല്യങ്ങൾ, പെൻഷൻ, അപകട ഇൻഷുറൻസ്, ക്രഷ് തുടങ്ങിയവ ഉൾപ്പെടുന്നു.
  • തൊഴിലാളികളുടെ പരാതികൾ പരിഹരിക്കുന്നതിനായി അഗ്രഗേറ്റർ ​ഗവൺമെന്റ് രൂപീകരിക്കുന്ന സാമൂഹിക സുരക്ഷാ ഫണ്ടിലേക്കും ഫെസിലിറ്റേഷൻ സെന്ററിലേക്കും സംഭാവന നൽകുന്നു.
  • ഓരോ തൊഴിലാളിക്കും ഇ-ശ്രാം പോർട്ടലിൽ ആധാർ അധിഷ്ഠിതമായ ഒരു സവിഷേഷ ഐ.ഡി. ലഭിക്കും, ഇത് പ്ലാറ്റ്‌ഫോമുകൾ മാറിയാലും ആനുകൂല്യങ്ങൾ നിലനിർത്താൻ സഹായിക്കുന്നു.

 

ഇന്ത്യയുടെ ഗിഗ് സമ്പദ്‌വ്യവസ്ഥയിലെ ഒരു സുപ്രധാന പരിഷ്കാരം

ഇന്ത്യയിലെ അതിവേഗം വളരുന്ന ഗിഗ്, പ്ലാറ്റ്‌ഫോം തൊഴിലാളികൾ യുവജനസംഖ്യ, ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സ്വീകാര്യത, അതിവേഗ നഗരവൽക്കരണം എന്നിവയാൽ ശക്തിപ്പെടുന്ന പുതിയ സാമ്പത്തിക ആവാസവ്യവസ്ഥയുടെ നിർണായക ചാലകശക്തിയായി മാറിയിരിക്കുന്നു. അവരുടെ പങ്ക് തിരിച്ചറിഞ്ഞുകൊണ്ട്, 2020-ലെ സാമൂഹിക സുരക്ഷാ കോഡ് (SS) (സമീപകാല തൊഴിൽ പരിഷ്കാരങ്ങളിൽ നടപ്പിലാക്കിയ നാല് തൊഴിൽ കോഡുകളിൽ ഒന്ന്) ഗിഗ്, പ്ലാറ്റ്‌ഫോം തൊഴിലാളികളെ വിപുലമായ സംരക്ഷണ വലയത്തിന് കീഴിൽ കൊണ്ടുവരുന്നു. തത്തുല്യമായ സംരക്ഷണമില്ലാതെ ഇന്ത്യയുടെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയെ ദീർഘകാലം മുന്നോട്ട് നയിച്ച ഈ തൊഴിലാളികൾക്ക് ഈ പരിഷ്കാരം ഏറെക്കാലമായി വേണ്ട സുരക്ഷാ സംവിധാനങ്ങൾ സ്ഥാപിക്കുന്നു.

ഗിഗ്, പ്ലാറ്റ്‌ഫോം തൊഴിലാളികളെ ശാക്തീകരിക്കുന്നു

നിയമപരമായ അംഗീകാരം, പോർട്ടബിൾ സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ, സമർപ്പിത ക്ഷേമനിധി, ദേശീയ രജിസ്ട്രേഷൻ ചട്ടക്കൂട് എന്നിവയിലൂടെ ഈ പുതിയ വ്യവസ്ഥകൾ ഗിഗ്, പ്ലാറ്റ്‌ഫോം തൊഴിലാളികളെ അവശ്യ സുരക്ഷാ കവചങ്ങളാൽ സജ്ജരാക്കുകയും പോർട്ടബിൾ അവകാശങ്ങളാൽ ശാക്തീകരിക്കുകയും അനൗപചാരിക ജോലിയെ സുരക്ഷിതവും അംഗീകരിക്കപ്പെട്ടതും സുസ്ഥിരവുമായ ഉപജീവനമാർഗ്ഗമാക്കി മാറ്റുകയും ചെയ്യുന്നു.

നിയമപരമായ അംഗീകാരം

 

വേതന പേയ്‌മെന്റ് നിയമം (1936), മിനിമം വേതന നിയമം (1948), ഇ.പി.എഫ്. നിയമം, ഇ.എസ്.ഐ. നിയമം എന്നിവയ്ക്ക് കീഴിൽ ഒരു അംഗീകാരവും ഇല്ലാതിരുന്നതിനാൽ ഗിഗ്, പ്ലാറ്റ്‌ഫോം തൊഴിലാളികളെ അനൗപചാരിക/ അസംഘടിത മേഖലയുടെ ഭാഗമായാണ് കണക്കാക്കിയിരുന്നത്. SS കോഡ് ആദ്യമായി ഗിഗ് തൊഴിലാളികൾക്കും പ്ലാറ്റ്‌ഫോം തൊഴിലാളികൾക്കും ഔപചാരികമായ അംഗീകാരം നൽകുകയും അവരെ സാമൂഹിക സുരക്ഷയുടെയും നിയമപരമായ സംരക്ഷണത്തിൻ്റെയും പരിധിയിൽ കൊണ്ടുവരികയും ചെയ്യുന്നു. കൂടാതെ, അംഗീകാരം വർദ്ധിപ്പിക്കുന്നതിനായി ചില നിർവചനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്:

  • അഗ്രഗേറ്റർ”: ഒരു സേവനത്തിൻ്റെ ഉപയോക്താവിനെയോ വാങ്ങുന്നയാളെയോ സേവനദാതാവുമായോ വിൽക്കുന്നയാളുമായോ ബന്ധിപ്പിക്കുന്ന ഒരു ഡിജിറ്റൽ ഇടനിലക്കാരൻ അല്ലെങ്കിൽ വിപണി.
  • ഗിഗ് തൊഴിലാളി’: പരമ്പരാഗത തൊഴിലുടമ-തൊഴിലാളി ബന്ധത്തിന് പുറത്ത് ജോലി ചെയ്യുന്നതോ അല്ലെങ്കിൽ ഒരു ജോലി ക്രമീകരണത്തിൽ പങ്കെടുക്കുന്നതോ ആയ, അതിലൂടെ വരുമാനം നേടുന്ന വ്യക്തി.
  • പ്ലാറ്റ്‌ഫോം തൊഴിലാളി’: പ്ലാറ്റ്‌ഫോം ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന അല്ലെങ്കിൽ അത് ഏറ്റെടുക്കുന്ന വ്യക്തി.
  • പ്ലാറ്റ്‌ഫോം ജോലി’: പരമ്പരാഗത തൊഴിലുടമ-തൊഴിലാളി ബന്ധത്തിന് പുറത്തുള്ള ഒരു തൊഴിൽ ക്രമീകരണം. ഇതിൽ, പ്രത്യേക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനോ പ്രത്യേക സേവനങ്ങൾ നൽകുന്നതിനോ അല്ലെങ്കിൽ കേന്ദ്ര ​ഗവൺമെന്റ് അറിയിക്കുന്ന മറ്റ് ഏതെങ്കിലും പ്രവർത്തനങ്ങൾക്കോ വേണ്ടി സംഘടനകളോ വ്യക്തികളോ ഓൺലൈൻ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് മറ്റ് സംഘടനകളിലേക്കോ വ്യക്തികളിലേക്കോ പ്രവേശിക്കുന്നു, ഇതിന് പ്രതിഫലമായി പണം കൈമാറുന്നു.

ക്ഷേമ / സാമൂഹിക സുരക്ഷാ ഫണ്ട്

SS കോഡ് അനുസരിച്ച്, അഗ്രഗേറ്റർമാർ അവരുടെ വാർഷിക വിറ്റുവരവിൻ്റെ 1-2% ഒരു സാമൂഹിക സുരക്ഷാ ഫണ്ടിലേക്ക് സംഭാവന ചെയ്യേണ്ടതുണ്ട് (ഇത് ഗിഗ്/പ്ലാറ്റ്‌ഫോം തൊഴിലാളികൾക്ക് നൽകുന്ന/നൽകാനുള്ള പേയ്‌മെൻ്റിൻ്റെ 5% ആയി പരിമിതപ്പെടുത്തിയിരിക്കുന്നു). ഈ ഫണ്ട് തൊഴിലാളികൾക്കായുള്ള നിരവധി ക്ഷേമ പദ്ധതികൾക്ക് ധനസഹായം നൽകുന്നു. നേരത്തെ, ഈ തൊഴിലാളികൾ എല്ലാ അപകടസാധ്യതകളും സ്വയം വഹിച്ചിരുന്നു, അവരുടെ ക്ഷേമത്തിനായി സംഭാവന നൽകാൻ അഗ്രഗേറ്റർമാർക്ക് ബാധ്യതയുണ്ടായിരുന്നില്ല. ​ഗവൺമെന്റിൽ നിന്നും CSR സംരംഭങ്ങളിൽ നിന്നും മറ്റുമുള്ള ഒന്നിലധികം ധനസഹായ സംവിധാനങ്ങൾ കോഡിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്.

സാമൂഹിക സുരക്ഷാ പദ്ധതികൾ

സ്വമേധയാ ഉള്ള പദ്ധതികളെയോ CSR സംരംഭങ്ങളെയോ മാത്രം ആശ്രയിച്ചിരുന്ന ഗിഗ്, പ്ലാറ്റ്‌ഫോം തൊഴിലാളികൾക്ക്, ഇപ്പോൾ അപകട ഇൻഷുറൻസ്, ആരോഗ്യ, പ്രസവാനുകൂല്യങ്ങൾ, മറ്റ് ആനുകൂല്യങ്ങൾ എന്നിവ പോലുള്ള ​ഗവൺമെന്റ് വിജ്ഞാപനം ചെയ്യുന്ന സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടാകും. നിയമപരമായ ചട്ടക്കൂടിൽ അദൃശ്യരായിരുന്ന ഈ തൊഴിലാളികളെ ഔപചാരിക സാമൂഹിക സുരക്ഷാ ചട്ടക്കൂടിൻ്റെ ഭാഗമാക്കുന്ന സുപ്രധാന പരിഷ്കാരമാണിത്.

ആനുകൂല്യങ്ങളുടെ പോർട്ടബിലിറ്റി

ഗിഗ്, പ്ലാറ്റ്‌ഫോം തൊഴിലാളികൾ ജോലിയോ പ്ലാറ്റ്‌ഫോമുകളോ മാറുമ്പോഴും അവരുടെ സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ തുടർന്നും ആസ്വദിക്കാൻ കഴിയും, ഇത് തുടർച്ചയും സുരക്ഷയും ഉറപ്പാക്കുന്നു. നേരത്തെ, ജോലി മാറുമ്പോൾ ഈ ആനുകൂല്യങ്ങൾ നഷ്ടപ്പെടുമായിരുന്നു. എന്നാൽ, ഇപ്പോൾ ഓരോ തൊഴിലാളിക്കും ഇ-ശ്രാം പോർട്ടലിൽ രജിസ്ട്രേഷൻ വഴി ആധാർ അധിഷ്ഠിതമായ ഒരു സവിശേഷ ഐ.ഡി. ലഭിക്കും, ഇത് അവരുടെ സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ പ്ലാറ്റ്‌ഫോമുകൾക്കിടയിൽ നിലനിർത്താൻ (പോർട്ടബിൾ) അനുവദിക്കുന്നു.

രജിസ്ട്രേഷനും ഡാറ്റാബേസും

ഗിഗ്, പ്ലാറ്റ്‌ഫോം തൊഴിലാളികൾക്ക് ​ഗവൺമെന്റ് ഇ-ശ്രാം പോർട്ടലിൽ സ്വയം രജിസ്റ്റർ ചെയ്യാം. ഇത് സാമൂഹിക സുരക്ഷ, നൈപുണ്യ വികസനം, ക്ഷേമ പദ്ധതികളുടെ ലക്ഷ്യബോധമുള്ള വിതരണം, നയരൂപീകരണം എന്നിവയെ പിന്തുണയ്ക്കുന്ന ഒരു സമഗ്രമായ ദേശീയ ഡാറ്റാബേസ് സൃഷ്ടിക്കാൻ സഹായിക്കുന്നു.

പരാതി പരിഹാരം

നേരത്തെ, ഗിഗ്, പ്ലാറ്റ്‌ഫോം തൊഴിലാളികൾക്ക് ഔപചാരിക തൊഴിൽ നിയമങ്ങളിലേക്ക് പ്രവേശനമില്ലായിരുന്നു, അതിനാൽ ഘടനാപരമായ പരാതി പരിഹാര സംവിധാനവും ഉണ്ടായിരുന്നില്ല. SS കോഡ് അനുസരിച്ച്, തൊഴിലാളികളുടെ പരാതികൾ പരിഹരിക്കുന്നതിനും കൃത്യ സമയത്തുള്ള പിന്തുണ ഉറപ്പാക്കുന്നതിനും ഉചിതമായ ഗവൺമെന്റ് ഒരു ടോൾ ഫ്രീ ഹെൽപ്പ് ലൈൻ, കോൾ സെൻ്റർ, അല്ലെങ്കിൽ ഫെസിലിറ്റേഷൻ സെൻ്റർ എന്നിവ സ്ഥാപിച്ചേക്കാം.

ഗിഗ് സമ്പദ്‌വ്യവസ്ഥയുടെ പരിവർത്തനം: അനൗദ്യോഗികതയിൽ നിന്ന് സംരക്ഷിതത്വത്തിലേക്ക്

ഒരു കാലത്ത് അദൃശ്യരും അതീവ ദുർബലരും ഏകീകൃത ആനുകൂല്യങ്ങൾ ഇല്ലാത്തവരുമായിരുന്നു ഗിഗ്, പ്ലാറ്റ്‌ഫോം തൊഴിലാളികൾ. എന്നാൽ ഇപ്പോൾ അവർക്ക് അടിസ്ഥാന സംരക്ഷണങ്ങളും സാമൂഹിക സുരക്ഷാ പരിരക്ഷയും ലഭിക്കുന്നു. ഈ പരിഷ്‌കാരം ഗിഗ് സമ്പദ്‌വ്യവസ്ഥയെ ഔപചാരികമാക്കുന്നതിലേക്കുള്ള ഒരു വലിയ ചുവടുവെപ്പാണ്. സമർപ്പിതമായ ഒരു സാമൂഹിക സുരക്ഷാ ഫണ്ട്, പോർട്ടബിൾ ആനുകൂല്യങ്ങൾ, ഇ-ശ്രാം വഴിയുള്ള ദേശീയ രജിസ്ട്രേഷൻ ചട്ടക്കൂട് എന്നിവ സ്ഥാപിക്കുന്നതിലൂടെ ഇന്നത്തെ തൊഴിലാളികളെ സംരക്ഷിക്കുക മാത്രമല്ല, 2020-ലെ സാമൂഹിക സുരക്ഷാ കോഡ് കൂടുതൽ സമഗ്രവും പ്രതിരോധശേഷിയുള്ളതും ഭാവിക്കായി തയ്യാറെടുക്കുന്നതുമായ ഒരു ഗിഗ് സമ്പദ്‌വ്യവസ്ഥയ്ക്ക് അടിത്തറയിടുകയും ചെയ്യുന്നു.

 

Click here to see PDF

***

SK


(रिलीज़ आईडी: 2212000) आगंतुक पटल : 11
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Bengali , Bengali-TR , Gujarati , Tamil