രാജ്യരക്ഷാ മന്ത്രാലയം
2026-ലെ റിപ്പബ്ലിക് ദിന പരേഡ്, ബീറ്റിങ് റിട്രീറ്റ് ഫുള്‍ ഡ്രസ് റിഹേഴ്സല്‍, ബീറ്റിങ് റിട്രീറ്റ് എന്നിവയുടെ ടിക്കറ്റ് വില്പന ജനുവരി 5 മുതൽ
प्रविष्टि तिथि:
03 JAN 2026 10:59AM by PIB Thiruvananthpuram
2026 ജനുവരി 26-ന് നടക്കുന്ന റിപ്പബ്ലിക് ദിന പരേഡ്, ജനുവരി 28-ന് നടക്കുന്ന ബീറ്റിങ് റിട്രീറ്റ് ഫുള്‍ ഡ്രസ് റിഹേഴ്സല്‍, ജനുവരി 29-ലെ പ്രധാന ബീറ്റിങ് റിട്രീറ്റ് ചടങ്ങ് എന്നിവയുടെ ടിക്കറ്റ് വില്പന ജനുവരി 5-ന് ആരംഭിക്കും. ടിക്കറ്റുകളുടെ വിശദാംശങ്ങൾ താഴെ:
|
ക്രമ
നമ്പര്‍
|
ചടങ്ങ്
|
ടിക്കറ്റ് നിരക്ക്
|
സമയക്രമം
|
|
1
|
റിപ്പബ്ലിക്ക് ദിന പരേഡ്
(26.01.2026)
|
100/- രൂപ
&
20/- രൂപ
|
ജനുവരി 5 മുതല്‍ 14 വരെ
രാവിലെ 9 മണി മുതല്‍
അതത് ദിവസത്തെ
നിശ്ചിത എണ്ണം
ടിക്കറ്റുകള്‍ തീരുന്നതുവരെ
|
|
2
|
ബീറ്റിങ് റിട്രീറ്റ് ഫുള്‍ ഡ്രസ് റിഹേഴ്സല്‍
(28.01.2026)
|
20/- രൂപ
|
|
3
|
ബീറ്റിങ് റിട്രീറ്റ്
(29.01.2026)
|
100/- രൂപ
|
ടിക്കറ്റുകൾ ആമന്ത്രൺ വെബ്‌സൈറ്റിൽ നിന്ന് (www.aamantran.mod.gov.in) നേരിട്ട് വാങ്ങാവുന്നതാണ്. ആധാർ കാർഡ്, വോട്ടർ ഐഡി, ഡ്രൈവിംഗ് ലൈസൻസ്, പാൻ കാർഡ്, പാസ്‌പോർട്ട്, കേന്ദ്ര/സംസ്ഥാന സർക്കാരുകൾ നൽകുന്ന തിരിച്ചറിയൽ രേഖകള്‍ തുടങ്ങിയവയിൽ ഏതെങ്കിലും ഒന്നിന്റെ അസൽ ഹാജരാക്കി ആറ് കേന്ദ്രങ്ങളില്‍ സജ്ജീകരിച്ച ബൂത്തുകളിൽ നിന്നും കൗണ്ടറുകളിൽ നിന്നും ടിക്കറ്റുകൾ വാങ്ങാം. റിപ്പബ്ലിക് ദിനം, ബീറ്റിങ് റിട്രീറ്റ് ഫുൾ ഡ്രസ് റിഹേഴ്സൽ, ബീറ്റിങ് റിട്രീറ്റ് എന്നീ മൂന്ന് ചടങ്ങുകള്‍ക്കും ഇതേ തിരിച്ചറിയൽ കാർഡ് തന്നെ കൈവശം വെക്കണം. ടിക്കറ്റുകൾ ലഭ്യമാകുന്ന ആറ് കേന്ദ്രങ്ങളുടെ വിവരങ്ങളും തീയതിയും സമയവും താഴെ:
|
ക്രമനമ്പര്‍
|
ടിക്കറ്റ് കൗണ്ടറുകൾ
സജ്ജീകരിച്ച സ്ഥലങ്ങൾ
|
തിയതിയും സമയവും
|
|
1
|
സേന ഭവന്‍
(ചുറ്റുമതിലിനകത്ത് അഞ്ചാം ഗേറ്റിന് സമീപം)
|
ജനുവരി 5 മുതല്‍ 14 വരെ
രാവിലെ– 10 മുതല്‍ 1 മണി വരെ
ഉച്ചകഴിഞ്ഞ് – 2 മുതല്‍ 5 മണി വരെ
|
|
2
|
ശാസ്ത്രി ഭവന്‍
(ചുറ്റുമതിലിനകത്ത് മൂന്നാം ഗേറ്റിന് സമീപം)
|
|
3
|
ജന്തര്‍ മന്ദര്‍
(ചുറ്റുമതിലിനകത്ത് പ്രധാന കവാടത്തില്‍)
|
|
4
|
പാർലമെന്റ് ഹൗസ്
(റിസപ്ഷൻ കേന്ദ്രം)
|
|
5
|
രാജീവ് ചൗക്ക് മെട്രോ സ്റ്റേഷന്‍
(ഡി-ബ്ലോക്ക്, മൂന്നും നാലും ഗേറ്റുകള്‍ക്ക് സമീപം)
|
|
6
|
കശ്മീരി ഗേറ്റ് മെട്രോ സ്റ്റേഷന്‍ (കണ്‍കോഴ്സ് ലെവല്‍, 8-ാം നമ്പര്‍ ഗേറ്റിന് സമീപം)
|
2026-ലെ റിപ്പബ്ലിക് ദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ https://rashtraparv.mod.gov.in/ എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.
***
(रिलीज़ आईडी: 2211065)
आगंतुक पटल : 78