പ്രധാനമന്ത്രിയുടെ ഓഫീസ്
ശ്രീ എസ്. സുരേഷ് കുമാർ ജിയുടെ ആവേശകരമായ സൈക്ലിംഗ് നേട്ടത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു
प्रविष्टि तिथि:
01 JAN 2026 10:01PM by PIB Thiruvananthpuram
ബെംഗളൂരുവിൽ നിന്ന് കന്യാകുമാരി വരെ വിജയകരമായി സൈക്കിൾ ചവിട്ടി എത്തിയ ശ്രീ എസ്. സുരേഷ് കുമാർ ജിയുടെ ശ്രദ്ധേയമായ നേട്ടത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പ്രശംസിച്ചു.
ശ്രീ സുരേഷ് കുമാർ ജിയുടെ ഈ നേട്ടം പ്രശംസനീയവും പ്രചോദനാത്മകവുമാണെന്ന് മാത്രമല്ല, അദ്ദേഹത്തിന്റെ മനോധൈര്യത്തിന്റെയും തളരാത്ത വീര്യത്തിന്റെയും തെളിവുകൂടിയാണെന്ന് ശ്രീ മോദി കുറിച്ചു. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ അതിജീവിച്ച ശേഷമാണ് അദ്ദേഹം ഈ ദൗത്യം പൂർത്തിയാക്കിയത് എന്നത് നേട്ടത്തിൻ്റെ ഗൗരവം വർധിപ്പിക്കുന്നതായി പ്രധാനമന്ത്രി കൂട്ടിച്ചേർത്തു .
ഇത്തരം പരിശ്രമങ്ങൾ സമൂഹത്തിന് ഫിറ്റ്‌നസിനെക്കുറിച്ചും ദൃഢനിശ്ചയത്തെക്കുറിച്ചും വലിയൊരു സന്ദേശമാണ് നൽകുന്നതെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. പ്രധാനമന്ത്രി നേരിട്ട് ശ്രീ സുരേഷ് കുമാർ ജിയെ ഫോണിൽ വിളിച്ച് അഭിനന്ദനങ്ങൾ അറിയിക്കുകയും ഈ യാത്ര സാധ്യമാക്കിയ അദ്ദേഹത്തിന്റെ ധൈര്യത്തെയും സ്ഥിരോത്സാഹത്തെയും അഭിനന്ദിക്കുകയും ചെയ്തു.
'എക്സ്' ലെ കുറിപ്പിൽ ശ്രീ മോദി കുറിച്ചു:
"ബെംഗളൂരുവിൽ നിന്ന് കന്യാകുമാരി വരെയുള്ള ശ്രീ എസ്. സുരേഷ് കുമാർ ജിയുടെ സൈക്ലിംഗ് നേട്ടം പ്രശംസനീയവും പ്രചോദനാത്മകവുമാണ്. ആരോഗ്യപ്രശ്നങ്ങളെ അതിജീവിച്ചുകൊണ്ട് അദ്ദേഹം ഇത് പൂർത്തിയാക്കി എന്നത് അദ്ദേഹത്തിന്റെ മനോധൈര്യത്തെയും തളരാത്ത വീര്യത്തെയും എടുത്തുകാണിക്കുന്നു. ഇത് ഫിറ്റ്‌നസിനെക്കുറിച്ചുള്ള പ്രധാനപ്പെട്ട സന്ദേശവും നൽകുന്നു. അദ്ദേഹത്തോട് സംസാരിക്കുകയും ഈ പരിശ്രമത്തിന് അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു."
@nimmasuresh
https://timesofindia.indiatimes.com/city/bengaluru/age-illness-no-bar-at-70-bengaluru-legislator-pedals-702km-to-kanyakumari-in-five-days/articleshow/126258645.cms#
“ಬೆಂಗಳೂರಿನಿಂದ ಕನ್ಯಾಕುಮಾರಿಯವರೆಗೆ ಸೈಕಲ್ ಸವಾರಿ ಕೈಗೊಂಡ ಶ್ರೀ ಎಸ್. ಸುರೇಶ್ ಕುಮಾರ್ ಅವರ ಸಾಧನೆ ಶ್ಲಾಘನೀಯ ಮತ್ತು ಸ್ಫೂರ್ತಿದಾಯಕವಾಗಿದೆ. ಆರೋಗ್ಯದ ಹಿನ್ನಡೆಗಳನ್ನು ಮೆಟ್ಟಿ ನಿಂತು ಅವರು ಈ ಸಾಧನೆ ಮಾಡಿರುವುದು ಅವರ ದೃಢ ನಿರ್ಧಾರ ಮತ್ತು ಅಚಲ ಮನೋಭಾವವನ್ನು ಎತ್ತಿ ತೋರಿಸುತ್ತದೆ. ಇದು ಫಿಟ್ನೆಸ್ ಕುರಿತು ಪ್ರಮುಖ ಸಂದೇಶವನ್ನೂ ನೀಡುತ್ತದೆ.
ಅವರೊಂದಿಗೆ ಮಾತನಾಡಿ, ಅವರ ಈ ಪ್ರಯತ್ನಕ್ಕೆ ಅಭಿನಂದನೆ ಸಲ್ಲಿಸಿದೆ.
@nimmasuresh
https://timesofindia.indiatimes.com/city/bengaluru/age-illness-no-bar-at-70-bengaluru-legislator-pedals-702km-to-kanyakumari-in-five-days/articleshow/126258645.cms#
***
SK
(रिलीज़ आईडी: 2210869)
आगंतुक पटल : 6