പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

മന്നത്തു പത്മനാഭന് അദ്ദേഹത്തിന്റെ ജന്മവാർഷികത്തിൽ പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അർപ്പിച്ചു

प्रविष्टि तिथि: 02 JAN 2026 9:40AM by PIB Thiruvananthpuram

മന്നത്തു പത്മനാഭന്റെ ജന്മദിനമായ ഇന്ന്, സമൂഹത്തെ സേവിക്കുന്നതിനായി ജീവിതം സമർപ്പിച്ച ഒരു ഉന്നത വ്യക്തിത്വത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആഴമായ ആദരവോടെ അനുസ്മരിച്ചു.

മാന്യത, സമത്വം, സാമൂഹിക പരിഷ്കരണം എന്നിവയിലാണ് യഥാർത്ഥ പുരോഗതി വേരൂന്നിയിരിക്കുന്നതെന്ന് വിശ്വസിച്ചിരുന്ന ഒരു ദാർശനികനായിട്ടാണ് പ്രധാനമന്ത്രി മന്നത്തു പത്മനാഭനെ വിശേഷിപ്പിച്ചത്. ആരോഗ്യം, വിദ്യാഭ്യാസം, സ്ത്രീ ശാക്തീകരണം തുടങ്ങിയ മേഖലകളിലെ പത്മനാഭന്റെ മുൻനിര ശ്രമങ്ങളെ അദ്ദേഹം എടുത്തുപറഞ്ഞു, അവ രാഷ്ട്രത്തിന് വലിയ പ്രചോദനത്തിന്റെ ഉറവിടമായി തുടരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നീതിയും കാരുണ്യവും ഐക്യവും നിറഞ്ഞ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിന് മന്നത്തു പത്മനാഭന്റെ ആദർശങ്ങൾ നമ്മെ തുടർന്നും നയിക്കുന്നുണ്ടെന്ന് ശ്രീ മോദി ഊന്നിപ്പറഞ്ഞു.

'എക്സ്' ൽ ശ്രീ മോദി കുറിച്ചു :

"മന്നത്തു പത്മനാഭന്റെ ജന്മവാർഷികത്തിൽ, സമൂഹത്തെ സേവിക്കുന്നതിനായി ജീവിതം സമർപ്പിച്ച ഒരു ഉന്നത വ്യക്തിത്വത്തെ നമ്മൾ  ആഴമായ ആദരവോടെ ഓർക്കുന്നു. അന്തസ്സിലും സമത്വത്തിലും സാമൂഹിക പരിഷ്കരണത്തിലുമാണ് യഥാർത്ഥ പുരോഗതി വേരൂന്നിയിരിക്കുന്നതെന്ന് വിശ്വസിച്ച ഒരു ദാർശനികനായിരുന്നു അദ്ദേഹം. ആരോഗ്യം, വിദ്യാഭ്യാസം, സ്ത്രീ ശാക്തീകരണം തുടങ്ങിയ മേഖലകളിലെ അദ്ദേഹത്തിന്റെ ശ്രമങ്ങൾ വളരെ പ്രചോദനാത്മകമാണ്.അദ്ദേഹത്തിന്റെ ആദർശങ്ങൾ, നീതിയും കാരുണ്യവും ഐക്യവും നിറഞ്ഞ ഒരു സമൂഹത്തിലേക്ക്  നമ്മെ നയിക്കുന്നു."

 

On the birth anniversary of Mannathu Padmanabhan, we remember with deep reverence a towering personality whose life was dedicated to serving society. He was a visionary who believed that true progress is rooted in dignity, equality and social reform. His efforts in areas like…

— Narendra Modi (@narendramodi) January 2, 2026

 

“മന്നത്ത് പത്മനാഭന്റെ ജന്മവാർഷിക ദിനത്തിൽ, സാമൂഹ്യ സേവനത്തിനായി ജീവിതം സമർപ്പിച്ച ഒരു മഹദ് വ്യക്തിത്വത്തെ അങ്ങേയറ്റം ആദരവോടെ നാം സ്മരിക്കുകയാണ്. ആത്മാഭിമാനം, സമത്വം,  സാമൂഹിക പരിഷ്കരണം എന്നിവയിൽ വേരൂന്നിയതാണ് യഥാർത്ഥ പുരോഗതി എന്ന് വിശ്വസിച്ച  ക്രാന്തദർശിയായിരുന്നു അദ്ദേഹം. ആരോഗ്യം, വിദ്യാഭ്യാസം, സ്ത്രീ ശാക്തീകരണം തുടങ്ങിയ മേഖലകളിലെ അദ്ദേഹത്തിന്റെ അതുല്യമായ സംഭാവനകൾ പ്രചോദനാത്മകമാണ്. നീതിയും അനുകമ്പയും ഐക്യവും നിറഞ്ഞ ഒരു സമൂഹത്തിന്റെ സൃഷ്ടിക്കായുള്ള പ്രയാണത്തിൽ അദ്ദേഹത്തിന്റെ ദർശനങ്ങൾ നമ്മെ എക്കാലവും നയിക്കുന്നു.”

 

മന്നത്ത് പത്മനാഭന്റെ ജന്മവാർഷിക ദിനത്തിൽ, സാമൂഹ്യ സേവനത്തിനായി ജീവിതം സമർപ്പിച്ച ഒരു മഹദ് വ്യക്തിത്വത്തെ അങ്ങേയറ്റം ആദരവോടെ നാം സ്മരിക്കുകയാണ്. ആത്മാഭിമാനം, സമത്വം, സാമൂഹിക പരിഷ്കരണം എന്നിവയിൽ വേരൂന്നിയതാണ് യഥാർത്ഥ പുരോഗതി എന്ന് വിശ്വസിച്ച ക്രാന്തദർശിയായിരുന്നു അദ്ദേഹം.…

— Narendra Modi (@narendramodi) January 2, 2026

 

***

SK


(रिलीज़ आईडी: 2210746) आगंतुक पटल : 2
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Manipuri , Bengali , Assamese , Gujarati , Tamil , Telugu , Kannada