പ്രധാനമന്ത്രിയുടെ ഓഫീസ്
അയോധ്യയിലെ രാം ലല്ലയുടെ പ്രാണപ്രതിഷ്ഠയുടെ രണ്ടാം വാർഷികത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി
प्रविष्टि तिथि:
31 DEC 2025 1:51PM by PIB Thiruvananthpuram
അയോധ്യയിലെ രാം ലല്ലയുടെ പ്രാണപ്രതിഷ്ഠയുടെ രണ്ടാം വാർഷികത്തിന്റെ ശുഭകരമായ വേളയിൽ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജ്യത്തിനും ലോകമെമ്പാടുമുള്ള ഭക്തർക്കും ഹൃദയംഗമമായ ആശംസകൾ നേർന്നു.
ഇന്ത്യയുടെ വിശ്വാസത്തിന്റെയും സാംസ്കാരിക പൈതൃകത്തിന്റെയും ദിവ്യമായ ആഘോഷമായാണ് ശ്രീ മോദി വാർഷികത്തെ വിശേഷിപ്പിച്ചത്. ഇന്ത്യയിലും വിദേശത്തുമുള്ള എണ്ണമറ്റ ഭക്തർക്ക് വേണ്ടി അദ്ദേഹം ശ്രീരാമന്റെ പാദങ്ങളിൽ ആദരപൂർവ്വം വന്ദിച്ചു; എല്ലാ രാജ്യവാസികൾക്കും അദ്ദേഹം ആശംസകൾ നേർന്നു.
നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു ദൃഢനിശ്ചയത്തിന്റെ ചരിത്രപരമായ പൂർത്തീകരണം അനുസ്മരിച്ചുകൊണ്ട്, ശ്രീരാമന്റെ കൃപയും അനുഗ്രഹവും കൊണ്ട്, അഞ്ച് നൂറ്റാണ്ടുകളായുള്ള ദശലക്ഷക്കണക്കിന് ഭക്തരുടെ പവിത്രമായ അഭിലാഷം സാക്ഷാത്കരിക്കപ്പെട്ടുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാം ലല്ല വീണ്ടും തന്റെ മഹത്തായ വാസസ്ഥലത്ത് വസിക്കുന്നു, ഈ വർഷം അയോധ്യ, ധർമ്മ ധ്വജത്തിനും രാം ലല്ലയുടെ പ്രതിഷ്ഠ ദ്വാദശിയുടെ മഹത്വത്തിനും സാക്ഷ്യം വഹിക്കുന്നു. കഴിഞ്ഞ മാസം ഈ ധർമ്മ ധ്വജം സമർപ്പിക്കാൻ അവസരം ലഭിച്ചതിന്റെ ഭാഗ്യം പ്രധാനമന്ത്രി പ്രകടിപ്പിച്ചു.
മര്യാദ പുരുഷോത്തമൻ ശ്രീരാമന്റെ പ്രചോദനം ഓരോ പൗരന്റെയും ഹൃദയങ്ങളിൽ സേവനത്തിന്റെയും സമർപ്പണത്തിന്റെയും കാരുണ്യത്തിന്റെയും ചൈതന്യത്തെ കൂടുതൽ ആഴ്ത്തട്ടെയെന്ന് ശ്രീ മോദി ആശംസിച്ചു. ഈ മൂല്യങ്ങൾ സമൃദ്ധവും സ്വാശ്രയവുമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുള്ള ശക്തമായ അടിത്തറയാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
'എക്സ്' ൽ ശ്രീ മോദി കുറിച്ചു :
"अयोध्या जी की पावन धरा पर आज रामलला की प्राण-प्रतिष्ठा की द्वितीय वर्षगांठ मनाई जा रही है। ये वर्षगांठ हमारी आस्था और संस्कारों का एक दिव्य उत्सव है। इस पावन-पुनीत अवसर पर देश-विदेश के सभी रामभक्तों की ओर से प्रभु श्री राम के चरणों में मेरा कोटि-कोटि नमन और वंदन! समस्त देशवासियों को मेरी अनंत शुभकामनाएं।
"भगवान श्री राम की असीम कृपा और आशीर्वाद से असंख्य रामभक्तों का पांच सदियों का संकल्प साकार हुआ है। आज रामलला अपने भव्य धाम में पुन: विराजित हैं और इस वर्ष अयोध्या की धर्म ध्वजा, रामलला की प्रतिष्ठा द्वादशी की साक्षी बन रही है। ये मेरा सौभाग्य है कि पिछले महीने मुझे इस ध्वजा की पुण्य स्थापना का सुअवसर मिला।"
"मेरी कामना है कि मर्यादा पुरुषोत्तम की प्रेरणा हर देशवासी के हृदय में सेवा, समर्पण और करुणा की भावना को और प्रगाढ़ करे, जो समृद्ध और आत्मनिर्भर भारत के निर्माण का सशक्त आधार भी बने।
जय सियाराम!"
***
SK
(रिलीज़ आईडी: 2210112)
आगंतुक पटल : 4