ആഭ്യന്തരകാര്യ മന്ത്രാലയം
പ്രശസ്ത ഹിന്ദി എഴുത്തുകാരനും ജ്ഞാനപീഠ അവാർഡ് ജേതാവുമായ വിനോദ് കുമാർ ശുക്ലയുടെ നിര്യാണത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ അനുശോചിച്ചു
प्रविष्टि तिथि:
23 DEC 2025 10:04PM by PIB Thiruvananthpuram
പ്രശസ്ത ഹിന്ദി എഴുത്തുകാരനും ജ്ഞാനപീഠ അവാർഡ് ജേതാവുമായ വിനോദ് കുമാർ ശുക്ലയുടെ നിര്യാണത്തിൽ കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ അനുശോചിച്ചു.
വിനോദ് കുമാർ ശുക്ലയുടെ വിയോഗം സാഹിത്യ ലോകത്തിന് വലിയ നഷ്ടമാണെന്ന് ഒരു 'എക്സ്' പോസ്റ്റിൽ കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ പറഞ്ഞു. ലളിതമായ രചനാ ശൈലിക്കും എളിമയുള്ള വ്യക്തിത്വത്തിനും പേരുകേട്ട വിനോദ് കുമാർ ശുക്ല തന്റെ അതുല്യമായ സാഹിത്യ കലാവൈഭവത്തിന് എന്നും ഓർമ്മിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. "അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകർക്കും എണ്ണമറ്റ വായനക്കാർക്കും എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു. പരേതൻ്റെ ആത്മാവിന് ദൈവം ശാന്തി നൽകട്ടെ. ഓം ശാന്തി ശാന്തി ശാന്തി."
***
(रिलीज़ आईडी: 2207968)
आगंतुक पटल : 5