യുവജനകാര്യ, കായിക മന്ത്രാലയം
SAI ഭരണസമിതി നിരവധി അടിസ്ഥാനസൗകര്യ വികസന, നവീകരണ പദ്ധതികൾക്ക് അംഗീകാരം നൽകി
യുവ കായിക ആവാസ വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനുള്ള അത്‌ലറ്റ് കേന്ദ്രീകൃത തീരുമാനങ്ങൾക്ക് കേന്ദ്ര കായിക മന്ത്രി ഊന്നൽ നൽകി
प्रविष्टि तिथि:
22 DEC 2025 7:32PM by PIB Thiruvananthpuram
കേന്ദ്ര യുവജനകാര്യ, കായിക മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയിൽ ഇന്ന് ന്യൂഡൽഹിയിൽ നടന്ന യോഗത്തിൽ സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (SAI) ഭരണസമിതി രാജ്യത്തുടനീളം നടപ്പാക്കുന്ന വിപുലമായ അടിസ്ഥാന സൗകര്യ വികസന, നവീകരണ പദ്ധതികൾക്ക് അംഗീകാരം നൽകി.
"ഇന്ത്യൻ കായിക പരിസ്ഥിതി ഇപ്പോൾ അതിന്റെ യുവത്വഘട്ടത്തിലാണ്. ശോഭനമായ ഭാവിയ്ക്കായി സാധ്യമായ എല്ലാ വിധത്തിലും മേഖലയെ ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഇന്ന് നാം കൈക്കൊള്ളുന്ന തീരുമാനങ്ങൾ അത്‌ലറ്റുകളെ കേന്ദ്രീകരിച്ചുള്ളതാണ്. കായികതാരങ്ങൾക്ക് ആവശ്യമായ ഏറ്റവും മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടെന്ന് ഉറപ്പാക്കുക എന്നതാണ് ലക്ഷ്യം. കോമൺ വെൽത്ത്, ഒളിമ്പിക്‌സ് എന്നിവയ്ക്കായി നമ്മുടെ മെഡൽ പ്രതീക്ഷകൾ നിറവേറ്റപ്പെടുന്നതായി ഉറപ്പിക്കുക," SAI ഭരണസമിതിയെ അഭിസംബോധന ചെയ്തുകൊണ്ട് ഡോ. മാണ്ഡവ്യ പറഞ്ഞു.
ഇന്ത്യൻ പുരുഷ-വനിതാ ദേശീയ, 'എ' ഹോക്കി ടീമുകൾക്കുള്ള പരിശീലന കേന്ദ്രമായി പ്രവർത്തിക്കുന്ന ബെംഗളൂരുവിലെ SAI NSSC-ക്ക് വേണ്ടി പോളിഗ്രാസ് പാരീസ് GT സീറോ ഹോക്കി ടർഫ് വാങ്ങുന്നതിന് ഭരണസമിതി ശുപാർശ ചെയ്തു
ഇന്ത്യയിലെ നിലവിലെ മികച്ചതും വളർന്നുവരുന്നതുമായ ഷൂട്ടർമാരുടെ പരിശീലന ഗ്രൗണ്ടായ കർണി സിംഗ് ഷൂട്ടിംഗ് റേഞ്ചിൽ (KSSR) നിലവിലുള്ള ഇലക്ട്രോണിക് ഷൂട്ടിംഗ് ലക്ഷ്യ കേന്ദ്രം മാറ്റി ലേസർ ടാർഗെറ്റ് സംവിധാനങ്ങൾ സ്ഥാപിക്കാനും ഭരണസമിതി തീരുമാനിച്ചു
ഈ പ്രധാന തീരുമാനങ്ങൾക്ക് പുറമേ, തീവ്ര പരിശീലനവും സമഗ്ര അത്‌ലറ്റ് വികസനവും സാധ്യമാക്കുന്നതിനായി സായി NCOE ഛത്രപതി സംഭാജിനഗർ (മുമ്പ് SAI ഔറംഗാബാദ്), SAI NSNIS പട്യാല, SAI LNCPE തിരുവനന്തപുരം എന്നിവിടങ്ങളിലായി മൂന്ന് വിവിധോദ്ദേശ്യ ഹാളുകൾ നിർമ്മിക്കുന്നതിനും ഭരണസമിതി അംഗീകാരം നൽകി.
SAI NCEO ഛത്രപതി സംഭാജിനഗറിൽ കാലാവസ്ഥയെ പ്രതിരോധിക്കുന്ന ബോക്സിംഗ് പരിശീലന കേന്ദ്രം, സ്‌ട്രെങ്ത് & കണ്ടീഷനിംഗ് ഏരിയ, വോളിബോൾ, ബാഡ്മിന്റൺ എന്നിവയ്ക്കായി ഇൻഡോർ സ്ഥലങ്ങൾ എന്നിവ ഉണ്ടായിരിക്കും, അതേസമയം SAI NSNIS പട്യാലയിലെ ഇൻഡോർ പരിശീലന ഹാളിന്റെ ശേഷി വർദ്ധിപ്പിക്കുക വഴി കായികതാരങ്ങളുടെ പ്രകടനം, കായികശാസ്ത്രപിന്തുണ, കണ്ടീഷനിംഗ്, പുനരുജീവനം എന്നിവയ്ക്കായി ആധുനികവും സംയോജിതവുമായ ആവാസവ്യവസ്ഥ നൽകുമെന്ന് പ്രതീക്ഷിക്കുന്നു.
ഇന്ത്യയിലെ പ്രമുഖ അക്കാദമിക് സ്ഥാപനവും മികച്ച കായിക പരിശീലന കേന്ദ്രവുമായ LNCPE തിരുവനന്തപുരത്തിന്, വർഷം മുഴുവനും തടസ്സമില്ലാത്ത പരിശീലനവും അക്കാദമിക് പ്രവർത്തനങ്ങളും ഉറപ്പാക്കുന്നതിന് ഒരു പുതിയ വിവിധോദ്ദേശ്യ ഹാൾ അനുവദിച്ചു
പശ്ചിമ ബംഗാളിലെ SAI STC ജൽപൈഗുരിയിൽ 400 മീറ്റർ, 8-പാതകളുള്ള സിന്തറ്റിക് അത്‌ലറ്റിക്സ് ട്രാക്ക് നിർമ്മിക്കുന്നതിനും ഭരണസമിതി അംഗീകാരം നൽകി. SAI STC ജൽപൈഗുരി അത്‌ലറ്റിക്സ് പരിശീലനത്തിനുള്ള ഒരു പ്രധാന കേന്ദ്രമായി ഉയർന്നുവന്നിട്ടുണ്ടെന്നും, അടിസ്ഥാന സൗകര്യങ്ങൾ പരിമിതമാണെങ്കിലും,ഇവിടത്തെ താരങ്ങൾ പ്രാദേശിക, ദേശീയ തലങ്ങളിൽ സ്ഥിരമായി അഭിനന്ദനാർഹമായ പ്രകടനങ്ങൾ കാഴ്ചവച്ചിട്ടുണ്ടെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി.
SAI STC ജൽപൈഗുരിയ്ക്ക് പുറമെ, ഭോപ്പാലിലെ SAI CRC യിൽ ഒരു പുതിയ സിന്തറ്റിക് ട്രാക്ക് സ്ഥാപിക്കുന്നതിനും കമ്മിറ്റി അംഗീകാരം നൽകി. വ്യത്യസ്ത കായിക ഇനങ്ങളിലെ അത്‌ലറ്റുകൾക്ക് പരിശീലനം നൽകുന്ന ഈ കേന്ദ്രം, രണ്ട് ഒളിമ്പ്യൻമാർ ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര തല അത്‌ലറ്റുകളെ സൃഷ്ടിച്ചിട്ടുണ്ട്.
*****
(रिलीज़ आईडी: 2207646)
आगंतुक पटल : 43