വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

വേവ്‌സ് വഴി ഇന്ത്യയുടെ ആനിമേഷന്‍, ഗെയിമിംഗ്, എക്‌സ്ആര്‍ ആവാസവ്യവസ്ഥ ശക്തിപ്പെടുത്തുന്നു; ഈ പ്ലാറ്റ്‌ഫോം രാജ്യത്തെ സര്‍ഗ്ഗാത്മകതയുടെ ആഗോള കേന്ദ്രമായി സ്ഥാപിക്കുന്നു

प्रविष्टि तिथि: 19 DEC 2025 8:03PM by PIB Thiruvananthpuram

എ.വി.ജി.സി-എക്‌സ്.ആര്‍ മേഖലയ്ക്കായുള്ള നാഷണല്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ് (NCoE), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്‌നോളജീസ് (IICT) എന്ന പേരില്‍ പ്രവര്‍ത്തനം ആരംഭിച്ചു. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം സര്‍ഗ്ഗാത്മക സാങ്കേതികവിദ്യാ രംഗത്തെ രാജ്യത്തെ പ്രമുഖ സ്ഥാപനമാണ്.

IITകളുടേയും IIMകളുടേയും മാതൃകയില്‍, സര്‍ഗ്ഗാത്മക സാങ്കേതികവിദ്യകള്‍ക്കായി (AVGC-XR ഉള്‍പ്പെടെ) വികസിപ്പിച്ചെടുത്തിട്ടുള്ള IICT-ക്കായി ആകെ 391.15 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. മുംബൈയിലെ എന്‍.എഫ്.ഡി.സി ക്യാമ്പസിലാണ് നിലവില്‍ ഇതിന്റെ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്.

ആഗോളതലത്തിലെ മികച്ച രീതികളുമായി സംയോജിപ്പിച്ച വ്യവസായ കേന്ദ്രീകൃതമായ പാഠ്യപദ്ധതിയാണ് ഈ സ്ഥാപനം പിന്തുടരുന്നത്. ഒരു ഹബ്ബ് ആന്‍ഡ് സ്‌പോക്ക് ചട്ടക്കൂടിന് കീഴില്‍, ദേശീയ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഈ ഇന്‍സ്റ്റിറ്റിയൂട്ട് പൊതുസ്വകാര്യ പങ്കാളിത്ത (PPP) മാതൃകയിലാണ് വിഭാവനം ചെയ്തിരിക്കുന്നത്.

വെര്‍ച്വല്‍ റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി, 3ഡി മോഡലിംഗ് എന്നിവയിലെ നൈപുണ്യ വിടവുകള്‍ പരിഹരിക്കുന്നതിന് പ്രത്യേക പരിശീലന പരിപാടികള്‍, വ്യവസായ  ലോകത്തിന് അനുയോജ്യമായ പാഠ്യപദ്ധതികള്‍, പ്രായോഗിക ഗവേഷണവികസന പ്രവര്‍ത്തനങ്ങള്‍ എന്നിവയിലൂടെ  IICT പ്രവര്‍ത്തിക്കുന്നു.

ഗെയിമിംഗ്, പോസ്റ്റ്‌പ്രൊഡക്ഷന്‍, ആനിമേഷന്‍, കോമിക്‌സ്, എക്‌സ്ആര്‍ എന്നീ മേഖലകളിലായി 17 പ്രത്യേക അക്കാദമിക് പ്രോഗ്രാമുകള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍  https://iict.org/academics/programs എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്

പാഠ്യപദ്ധതി വികസിപ്പിക്കുന്നതിനും ആധുനിക സാങ്കേതിക ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതിനും മെന്റര്‍ഷിപ്പിനും വ്യവസായ സഹകരണത്തിനുമായി ഗൂഗിള്‍, മെറ്റാ, എന്‍വിഡിയ, മൈക്രോസോഫ്റ്റ്, ആപ്പിള്‍, അഡോബ്, ഡബ്ല്യു.പി.പി തുടങ്ങിയ പ്രമുഖ ആഗോള കമ്പനികളുമായി ഇന്‍സ്റ്റിറ്റിയൂട്ട് പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്

ഇന്ത്യയിലെ സര്‍ഗ്ഗാത്മക സാങ്കേതിക സ്റ്റാര്‍ട്ടപ്പുകളെ ആഗോള സ്റ്റുഡിയോകളുമായും നിക്ഷേപകരുമായും വിപണികളുമായും ബന്ധിപ്പിക്കുന്നതിലൂടെ സ്റ്റാര്‍ട്ടപ്പ് ഇന്‍കുബേഷനും ഐപി നിര്‍മ്മാണത്തിനും IICT പിന്തുണ നല്കുന്നു. ഇതിലൂടെ ക്രിയേറ്റ് ഇന്‍ ഇന്ത്യ, ബ്രാന്‍ഡ് ഇന്ത്യ എന്നീ ലക്ഷ്യങ്ങളെ ഇന്‍സ്റ്റിറ്റിയൂട്ട് മുന്നോട്ട് കൊണ്ടുപോകുന്നു.

AVGC കയറ്റുമതി ഉള്‍പ്പടെയുള്ള സര്‍ഗ്ഗാത്മക സാങ്കേതിക വിദ്യകളുടെ വളര്‍ച്ചയ്ക്കായി കേന്ദ്ര സര്‍ക്കാര്‍ വിവിധ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. അവ താഴെ പറയുന്നവയാണ്:

 കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ 2022 ഏപ്രിലില്‍ കേന്ദ്ര വാര്‍ത്താവിതരണ, പ്രക്ഷേപണ മന്ത്രാലയം AVGC പ്രമോഷന്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു. ആനിമേഷന്‍, വി.എഫ്.എക്‌സ്, ഗെയിമിംഗ്, കോമിക്‌സ് എന്നീ മേഖലകളിലെ നൈപുണ്യവും തൊഴിലവസരങ്ങളും നിക്ഷേപവും ഇന്ത്യയ്ക്ക് എങ്ങനെ വര്‍ദ്ധിപ്പിക്കാമെന്നും, രാജ്യത്തെ ഒരു ആഗോള മാധ്യമ, വിനോദ ഹബ്ബായി എങ്ങനെ മാറ്റാമെന്നും രൂപരേഖ തയ്യാറാക്കാന്‍ ഈ സമിതി വ്യവസായ പ്രമുഖരേയും സര്‍ക്കാരിനേയും ഒരുമിച്ച് കൊണ്ടുവന്നു.

2022 ഡിസംബറില്‍ ടാസ്‌ക് ഫോഴ്‌സ് അതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ദേശീയ AVGC മിഷന്‍, മികവിന്റെ  കേന്ദ്രങ്ങള്‍, ശക്തമായ അടിസ്ഥാന സൗകര്യങ്ങള്‍, ഇന്ത്യന്‍ ഐപി, കയറ്റുമതി എന്നിവയ്ക്കായുള്ള പ്രത്യേക പിന്തുണ എന്നിവ ഈ റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്തു.

 ഉയര്‍ന്ന നിലവാരമുള്ള പരിശീലനവും ഗവേഷണവും ശക്തിപ്പെടുത്തുന്നതിനായി IICT മുംബൈ സ്ഥാപിക്കുകയും ഒരു പ്രത്യേക മികവിന്റെ കേന്ദ്രമായി വികസിപ്പിക്കുകയും ചെയ്യുന്നു.

 ഉന്നത നിലവാരമുള്ള ഉത്പാദന ശേഷി  വര്‍ദ്ധിപ്പിക്കുന്നതിലും പ്രതിഭകളെ വാര്‍ത്തെടുക്കുന്നതിലും അന്താരാഷ്ട്ര വിപണികളിലേക്കുള്ള പ്രവേശനം മെച്ചപ്പെടുത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്  2025 മെയ് മാസത്തില്‍ 'വേവ്‌സ് 2025' സംഘടിപ്പിച്ചു. മാധ്യമ, വിനോദ മേഖലയ്ക്കായുള്ള ഒരു ആഗോള വേദിയാണിത്.

കൂടാതെ, താഴെ പറയുന്ന മൂന്ന് വിഭാഗങ്ങളിലൂടെ വേവ്‌സ്, AVGC മേഖലയേയും സ്റ്റാര്‍ട്ടപ്പുകളേയും പിന്തുണയ്ക്കുന്നു:

1. വേവ്‌സ് ബസാര്‍: ഇന്ത്യയുടെ മാധ്യമ, വിനോദ മേഖലയ്ക്കായി വര്‍ഷം മുഴുവനും പ്രവര്‍ത്തിക്കുന്ന ഒരു ഹൈബ്രിഡ് ആഗോള വിപണിയാണിത്. ഇത് വ്യവസ്ഥാപിതമായ ബി2ബി മീറ്റിംഗുകള്‍ക്കും, സഹനിര്‍മ്മാണ അവസരങ്ങള്‍ക്കും സൗകര്യമൊരുക്കുന്നു. കൂടാതെ ഇന്ത്യന്‍ സിനിമകള്‍, ആനിമേഷന്‍, ഗെയിമിംഗ്, വി.എഫ്.എക്‌സ് , എക്‌സ്ആര്‍  ഉത്പന്നങ്ങള്‍ എന്നിവ അന്താരാഷ്ട്ര വാങ്ങലുകാര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നു.

2. വേവ്‌സ്എക്‌സ് : AVGC-XR മേഖലയ്ക്കും വളര്‍ന്നു വരുന്ന മാധ്യമ സാങ്കേതികവിദ്യകള്‍ക്കുമായി സമര്‍പ്പിച്ചിരിക്കുന്ന ഒരു സ്റ്റാര്‍ട്ടപ്പ് ആക്‌സിലറേറ്ററും ഇന്‍കുബേറ്ററുമാണിത്. ഇത് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വിദഗ്ധ മാര്‍ഗ്ഗനിര്‍ദ്ദേശം, അത്യാധുനിക പ്രൊഡക്ഷന്‍  ഇമ്മേഴ്‌സീവ് ടെക് ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നിവയിലേക്ക് പ്രവേശനം എന്നിവ നല്കുന്നതോടൊപ്പം നിക്ഷേപകരുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നു.

2025ലെ വേവ്‌സ് ഉച്ചകോടിയില്‍, മൈക്രോസോഫ്റ്റ്, യൂണികോണ്‍ ഇന്ത്യ വെഞ്ചേഴ്‌സ് തുടങ്ങിയ നിക്ഷേപകര്‍ക്ക് മുന്നില്‍ 30 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് തങ്ങളുടെ ആശയങ്ങള്‍ അവതരിപ്പിക്കാന്‍ അവസരം നല്കുകയും  നൂറിലധികം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രദര്‍ശന സ്ഥലം ഒരുക്കുകയും ചെയ്തു.

ടി-ഹബ്ബ് , IICT എന്നിവയുമായുള്ള പങ്കാളിത്തത്തിലൂടെ ഇന്‍കുബേഷന്‍, സര്‍ക്കാരിന്റെ  പൈലറ്റ് പദ്ധതികള്‍, ഭാഷാസേതു പോലുള്ള ഇന്നൊവേഷന്‍ ചലഞ്ചുകള്‍ എന്നിവയ്ക്ക്  വേവ്‌സ് പിന്തുണ നല്കുന്നു. IFFI പോലുള്ള പ്ലാറ്റ്‌ഫോമുകളിലൂടെ ആഗോള ശ്രദ്ധ നേടിക്കൊടുക്കുന്നതിലൂടെ വിദേശ നിക്ഷേപം ഉറപ്പാക്കാനും ഇന്ത്യന്‍ ബൗദ്ധിക സ്വത്തവകാശങ്ങള്‍ അന്താരാഷ്ട്രതലത്തില്‍ അംഗീകരിപ്പിക്കാനും ഇത് സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കുന്നു.

3. ക്രിയേറ്റോസ്ഫിയര്‍: ആനിമേഷന്‍, ഗെയിമിംഗ്, വെബ്ടൂണുകള്‍, ഡിജിറ്റല്‍ സ്‌റ്റോറിടെല്ലിംഗ് എന്നിവയിലായി പ്രതിവര്‍ഷം 30–35 ദേശീയ മത്സരങ്ങള്‍ നടത്തുന്ന ഒരു ക്രിയേറ്റ് ഇന്‍ ഇന്ത്യ ടാലന്റ് ഹണ്ട് പദ്ധതിയാണിത്. പുതിയ സ്രഷ്ടാക്കളെ കണ്ടെത്തി അവര്‍ക്ക് മെന്റര്‍ഷിപ്പ്, ഇന്‍കുബേഷന്‍, വ്യവസായ അവസരങ്ങള്‍ എന്നിവ നല്കിക്കൊണ്ട് അവരെ വളര്‍ത്തിയെടുക്കാന്‍ ഇത് ലക്ഷ്യമിടുന്നു.


ഡോ. പാര്‍മര്‍ ജശ്വന്ത് സിംഗ് സലാംസിംഗ്, ശ്രീ. കേസരിദേവ് സിംഗ് ഝാല എന്നിവര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയായി കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ സഹമന്ത്രി ഡോ. എല്‍. മുരുകന്‍ ഇന്ന് രാജ്യസഭയില്‍ സമര്‍പ്പിച്ചതാണ് ഈ വിവരങ്ങള്‍.

***


(रिलीज़ आईडी: 2206846) आगंतुक पटल : 6
इस विज्ञप्ति को इन भाषाओं में पढ़ें: English , Gujarati , हिन्दी , Assamese , Telugu , Kannada