ടെക്‌സ്റ്റൈല്‍സ് മന്ത്രാലയം
azadi ka amrit mahotsav

വിവിധ വിഭാഗങ്ങൾക്കായുള്ള 2026-27 ബാച്ചിലേക്കുള്ള പ്രവേശന പരീക്ഷാ ഫീസുകളിൽ ഇളവ് വരുത്തി NIFT

प्रविष्टि तिथि: 19 DEC 2025 10:01AM by PIB Thiruvananthpuram
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയുടെ (NIFT) ഫാഷൻ ഡിസൈൻ, മാനേജ്‌മെൻ്റ്,  ടെക്നോളജി എന്നീ മേഖലകളിലെ വിവിധ  യുജി, പിജി കോഴ്സുകളിലെ 2026-27 ബാച്ചിലേക്കുള്ള പ്രവേശന പരീക്ഷാ നടപടികൾ ആരംഭിച്ചു. അപേക്ഷാ ഫോം സമർപ്പിക്കേണ്ട അവസാന തീയതി 2026 ജനുവരി 6 ആണ് (ലേറ്റ് ഫീ സഹിതം 2026 ജനുവരി 7 മുതൽ 10 വരെ). പരീക്ഷ 2026 ഫെബ്രുവരി 8-ന് നടക്കും. നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) നടത്തുന്ന ഈ അഖിലേന്ത്യാ പ്രവേശന പരീക്ഷ രാജ്യത്തുടനീളമുള്ള നൂറിലധികം നഗരങ്ങളിൽ കമ്പ്യൂട്ടർ അധിഷ്ഠിതമായും (CBT) പേന -പേപ്പർ രീതിയിലും നടത്തപ്പെടും.

2026-27 ബാച്ചിലേക്കുള്ള, ഓപ്പൺ, ഒ.ബി.സി (NCL), ഓപ്പൺ-ഇ.ഡബ്ല്യു.എസ് വിഭാഗങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്കുള്ള ഫീസ് 3,000 രൂപയിൽ നിന്ന് 2,000 രൂപയായും, എസ്.സി, എസ്.ടി, പി.ഡബ്ല്യു.ഡി വിഭാഗങ്ങളിൽപ്പെട്ടവർക്കുള്ള ഫീസ് 1,500 രൂപയിൽ നിന്ന് 500 രൂപയായും കുറച്ചു.
 
SKY
 
*****
 

(रिलीज़ आईडी: 2206489) आगंतुक पटल : 18
इस विज्ञप्ति को इन भाषाओं में पढ़ें: Tamil , English , Gujarati , Urdu , Marathi , हिन्दी