പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രശസ്ത ശില്പി ശ്രീ റാം സുതർ ജിയുടെ വിയോഗത്തിൽ പ്രധാനമന്ത്രി ദുഃഖം രേഖപ്പെടുത്തി.

प्रविष्टि तिथि: 18 DEC 2025 12:01PM by PIB Thiruvananthpuram

ശ്രീ റാം സുതർ ജിയുടെ വിയോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.

കെവാഡിയയിലെ സ്റ്റാച്യു ഓഫ് യൂണിറ്റി ഉൾപ്പെടെ ഇന്ത്യയ്ക്ക് ഏറ്റവും മികച്ച ചില സ്മാരകങ്ങൾ സംഭാവന ചെയ്ത  അസാധാരണ ശില്പിയായിരുന്നു ശ്രീ റാം സുതർ ജി എന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ ചരിത്രം, സംസ്കാരം, കൂട്ടായ മനോഭാവം എന്നിവയുടെ ശക്തമായ പ്രകടനങ്ങളായി അദ്ദേഹം ഒരുക്കിയ ശില്പങ്ങൾ എപ്പോഴും പ്രശംസിക്കപ്പെടുമെന്നും,ഇവയിലൂടെ വരും തലമുറകൾക്കായി അദ്ദേഹം ദേശീയ അഭിമാനത്തെ അനശ്വരമാക്കിയെന്നും ശ്രീ മോദി പറഞ്ഞു. അദ്ദേഹത്തിന്റെ സൃഷ്ടികൾ  കലാകാരന്മാരെയും പൗരന്മാരെയും ഒരുപോലെ പ്രചോദിപ്പിക്കുമെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി 'എക്സ്' ൽ  കുറിച്ചു ;

“കെവാഡിയയിലെ സ്റ്റാച്യു ഓഫ് യൂണിറ്റി ഉൾപ്പെടെ ഇന്ത്യയ്ക്ക് ഏറ്റവും മികച്ച ചില അടയാളങ്ങൾ നൽകിയ ശ്രദ്ധേയനായ ശില്പി ശ്രീ റാം സുതർ ജിയുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. ഇന്ത്യയുടെ ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും കൂട്ടായ മനോഭാവത്തിന്റെയും ശക്തമായ പ്രകടനങ്ങളായി അദ്ദേഹം ഒരുക്കിയ ശില്പങ്ങൾ  എപ്പോഴും പ്രശംസിക്കപ്പെടും.ഇവയിലൂടെ വരും തലമുറകൾക്കായി അദ്ദേഹം ദേശീയ അഭിമാനത്തെ  അനശ്വരമാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ സൃഷ്ടികൾ കലാകാരന്മാരെയും പൗരന്മാരെയും ഒരുപോലെ പ്രചോദിപ്പിക്കും. അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകർക്കും അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ജീവിതവും പ്രവർത്തനവും സ്പർശിച്ച എല്ലാവർക്കും എന്റെ ഹൃദയംഗമമായ അനുശോചനം. ഓം ശാന്തി.”

“श्री राम सुतार जी यांच्या निधनाने मन अत्यंत दुःखी झाले आहे, त्यांच्या अद्वितीय शिल्पांच्या माध्यमातून भारताला काही प्रतिष्ठीत मानचिन्हे लाभली, त्यात केवाडिया येथील स्टॅच्यू ऑफ युनिटी हे प्रतीकात्मक शिल्प विशेष उल्लेखनीय आहे. त्यांच्या कलाकृती भारताच्या इतिहास, संस्कृती आणि सामूहिक चेतनेचे प्रभावी दर्शन घडवतात. राष्ट्राभिमानाला त्यांनी शाश्वत रूप देत पुढील पिढ्यांसाठी एक अमूल्य वारसा निर्माण केला आहे. त्यांच्या कलाकृती कलाकार आणि नागरिकांना सदैव प्रेरणा देत राहतील. त्यांचे कुटुंब, चाहते आणि त्यांच्या महान जीवनकार्याचा प्रभाव असलेल्या सर्वांप्रति मी माझ्या संवेदना व्यक्त करतो. ॐ शांती."

***

NK


(रिलीज़ आईडी: 2205848) आगंतुक पटल : 10
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Bengali , Bengali-TR , Assamese , Manipuri , Punjabi , Gujarati , Tamil , Telugu , Kannada