വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
प्रविष्टि तिथि:
17 DEC 2025 2:23PM by PIB Thiruvananthpuram
സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഉപയോക്താക്കൾക്ക് സ്വതന്ത്രവും സുരക്ഷിതവും വിശ്വസനീയവും ഉത്തരവാദിത്തപൂര്‍ണവുമായ ഇൻ്റർനെറ്റ് ഉറപ്പാക്കുകയാണ് സർക്കാര്‍ നയങ്ങളുടെ ലക്ഷ്യം.
അശ്ലീലവും മോശവുമായ ഉള്ളടക്കങ്ങള്‍ ഉള്‍പ്പെടെ എല്ലാത്തരം നിയമവിരുദ്ധ ഉള്ളടക്കങ്ങളിൽ നിന്നും വിവരങ്ങളിൽ നിന്നും രാജ്യത്തെ ഇന്റര്‍നെറ്റ് സേവനം മുക്തമാണെന്ന് ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്.
ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലെ നിയമവിരുദ്ധ ഉള്ളടക്കം തടയുന്ന നിയമ ചട്ടക്കൂടുകൾ
വിവരസാങ്കേതിക (ഐടി) നിയമം, 2000
വിവരസാങ്കേതിക നിയമവും 2021-ലെ ഐടി (പ്ലാറ്റ്ഫോം മാർഗനിർദേശങ്ങളും ഡിജിറ്റൽ മാധ്യമ ധാര്‍മിക കോഡും) ചട്ടങ്ങളും ചേര്‍ന്ന് ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലെ നിയമവിരുദ്ധവും അപകടകരവുമായ ഉള്ളടക്കം കൈകാര്യം ചെയ്യാന്‍ കർശന ചട്ടക്കൂട് ഏർപ്പെടുത്തിയിട്ടുണ്ട്.
ഇതനുസരിച്ച്, പ്ലാറ്റ്ഫോമുകളുടെ ഉത്തരവാദിത്തം ഉറപ്പാക്കാന്‍ വ്യക്തമായ ബാധ്യതകള്‍ നിശ്ചയിക്കുന്നു.
സ്വകാര്യതാ ലംഘനം (സെക്ഷൻ 66E), അശ്ലീലമോ ലൈംഗികമോ ആയ ഉള്ളടക്കം പ്രസിദ്ധീകരിക്കുകയോ കൈമാറുകയോ ചെയ്യല്‍ (സെക്ഷൻ 67, 67A, 67B) തുടങ്ങിയ വിവിധ സൈബർ കുറ്റകൃത്യങ്ങൾക്ക് ഐടി നിയമം ശിക്ഷ ഉറപ്പാക്കുന്നു.
കൂടാതെ കുറ്റകൃത്യങ്ങൾ അന്വേഷിക്കാനും (സെക്ഷൻ 78) പൊതുസ്ഥലങ്ങളിൽ പ്രവേശിച്ച് പരിശോധന നടത്താനും സംശയിക്കുന്ന വ്യക്തിയെ അറസ്റ്റ് ചെയ്യാനും (സെക്ഷൻ 80) നിയമം പൊലീസിന് അധികാരം നല്‍കുന്നു.
ഐടി (പ്ലാറ്റ്ഫോം മാർഗനിർദേശങ്ങളും ഡിജിറ്റൽ മാധ്യമ ധാര്‍മിതക കോഡും) ചട്ടങ്ങൾ, 2021
സമൂഹമാധ്യമ പ്ലാറ്റ്ഫോമുകള്‍ ഉൾപ്പെടെ ഡിജിറ്റല്‍ മാധ്യമ പ്ലാറ്റ്ഫോമുകള്‍ക്ക് 2021-ലെ ഐടി ചട്ടങ്ങൾ ജാഗ്രതാപാലന ഉത്തരവാദിത്തം നൽകുന്നു. നിയമവിരുദ്ധ ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നതും കൈമാറുന്നതും തടയുന്നതിനായി ഇവ ഫലപ്രദമായി നടപ്പിലാക്കാൻ ചട്ടം നിഷ്കര്‍ഷിക്കുന്നു.
2021-ലെ ഐടി ചട്ടങ്ങൾക്ക് കീഴിലെ പ്രധാന വ്യവസ്ഥകൾ
|
വ്യവസ്ഥ
|
വിശദാംശങ്ങള്‍
|
|
ചട്ടം 3(1)(b) പ്രകാരം നിയന്ത്രിതമായ വിവരങ്ങള്‍
|
താഴെ നല്‍കിയ തരം വിവരങ്ങളോ ഉള്ളടക്കങ്ങളോ പങ്കിടാന്‍ ഇന്റർനെറ്റിൽ അവസരം നല്‍കുന്നതും അവ സൂക്ഷിക്കുന്നതും കൈമാറുന്നതും പ്രദർശിപ്പിക്കുന്നതും പ്രസിദ്ധീകരിക്കുന്നതും ഈ നിയമം വിലക്കുന്നു:
· അശ്ലീലമോ ലൈംഗികമോ മറ്റൊരാളുടെ സ്വകാര്യത ലംഘിക്കുന്നതോ ആയ ഉള്ളടക്കങ്ങളും ലിംഗഭേദത്തിന്റെ അടിസ്ഥാനത്തിൽ അപമാനിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നവയും വംശീയമായി ആക്ഷേപിക്കുന്നതോ വിദ്വേഷവും അക്രമവും പ്രോത്സാഹിപ്പിക്കുന്നതോ ആയവ.
· കുട്ടികളെ ദോഷകരമായി ബാധിക്കുന്ന ഉള്ളടക്കം.
· ഡീപ്ഫേക്കുകൾ ഉൾപ്പെടെ തെറ്റായ വിവരങ്ങൾ നൽകുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്യുന്ന ഉള്ളടക്കം
· നിർമിത ബുദ്ധി ഉപയോഗിച്ചോ അല്ലാതെയോ ആള്‍മാറാട്ടം നടത്തുന്ന ഉള്ളടക്കം.
· രാജ്യസുരക്ഷയെയോ ക്രമസമാധാനത്തെയോ വെല്ലുവിളിക്കുന്ന ഉള്ളടക്കം.
· നിലവിലെ ഏതെങ്കിലും നിയമങ്ങളെ ലംഘിക്കുന്ന ഉള്ളടക്കം.
|
|
ഉപയോക്തൃ ബോധവൽക്കരണ ബാധ്യതകൾ
|
നിയമവിരുദ്ധ ഉള്ളടക്കം പങ്കുവെയ്ക്കുന്നതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ഡിജിറ്റല്‍ മാധ്യമ പ്ലാറ്റ്ഫോമുകള്‍ സേവന നിബന്ധനകളിലൂടെയും ഉപയോക്തൃ കരാറുകളിലൂടെയും ഉപയോക്താക്കളെ വ്യക്തമായി അറിയിച്ചിരിക്കണം. ഉള്ളടക്കം നീക്കം ചെയ്യുന്നതും അക്കൗണ്ട് താല്‍ക്കാലികമായി വിലക്കുന്നതും അക്കൗണ്ട് റദ്ദാക്കുന്നതും ഇതിലുള്‍പ്പെടുന്നു.
|
|
ഉള്ളടക്കം നീക്കം ചെയ്യുന്നതിലെ ഉത്തരവാദിത്തം
|
കോടതി ഉത്തരവുകൾ, സർക്കാരിന്റെ കൃത്യമായ അറിയിപ്പുകൾ, ഉപയോക്താക്കളുടെ പരാതികൾ എന്നിവ ലഭിച്ചാൽ നിയമവിരുദ്ധ ഉള്ളടക്കം നിശ്ചിത സമയപരിധിയ്ക്കകം പെട്ടെന്ന് നീക്കം ചെയ്യാൻ പ്ലാറ്റ്ഫോമുകല്‍ തയ്യാറാകണം.
|
|
പരാതി പരിഹാരം
|
· ഇടനിലക്കാർ പരാതി പരിഹാര ഉദ്യോഗസ്ഥരെ നിയമിക്കണം.
· നിയമവിരുദ്ധ ഉള്ളടക്കം നീക്കം ചെയ്ത് 72 മണിക്കൂറിനകം പരാതികൾ പരിഹരിക്കണമെന്ന് നിഷ്കര്‍ശിക്കുന്നു.
· സ്വകാര്യത ലംഘിക്കുന്നതോ ആൾമാറാട്ടം നടത്തുന്നതോ നഗ്നത പ്രദർശിപ്പിക്കുന്നതോ ആയ ഉള്ളടക്കങ്ങൾ പരാതി ലഭിച്ച് 24 മണിക്കൂറിനകം നീക്കം ചെയ്യണം.
|
|
പരാതി പരിഹാര അപ്പീൽ സമിതി (ജിഎസി) സംവിധാനം
|
ഡിജിറ്റല്‍ മാധ്യമ പ്ലാറ്റ്ഫോമുകളുടെ പരാതി പരിഹാര ഉദ്യോഗസ്ഥർ പരാതികളിൽ നടപടിയെടുക്കാത്ത സാഹചര്യത്തില്‍ ഉപയോക്താക്കൾക്ക് www.gac.gov.in എന്ന വെബ്സൈറ്റിൽ ഓൺലൈനായി അപ്പീൽ നൽകാം. ഉള്ളടക്ക നിയന്ത്രണവുമായി ബന്ധപ്പെട്ട തീരുമാനങ്ങളിലെ ഉത്തരവാദിത്തവും സുതാര്യതയും ഈ സമിതികൾ ഉറപ്പാക്കുന്നു.
|
|
സർക്കാർ ഏജൻസികൾക്ക് പ്ലാറ്റ്ഫോമുകള്‍ നൽകേണ്ട സഹായം
|
തിരിച്ചറിയൽ രേഖകൾ പരിശോധിക്കാനോ സൈബർ സുരക്ഷയുമായി ബന്ധപ്പെട്ടതടക്കം കുറ്റകൃത്യങ്ങൾ തടയാനോ കണ്ടെത്താനോ അന്വേഷിക്കാനോ വിചാരണ നടത്താനോ ആവശ്യമായ വിവരങ്ങള്‍ പ്ലാറ്റ്ഫോമുകള്‍ കൈമാറുകയും അംഗീകൃത സർക്കാർ ഏജൻസികൾക്ക് ആവശ്യമായ സഹായങ്ങള്‍ നൽകുകയും വേണം.
|
|
പ്രധാന സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളുടെ (ഇന്ത്യയിൽ 50 ലക്ഷമോ അതിൽ കൂടുതലോ രജിസ്റ്റർ ചെയ്ത ഉപയോക്താക്കളുള്ള സമൂഹമാധ്യമ പ്ലാറ്റ്ഫോമുകള്‍) അധിക ബാധ്യതകൾ
|
· മെസ്സേജിങ് സേവനങ്ങൾ നൽകുന്ന പ്രധാന സമൂഹമാധ്യമ പ്ലാറ്റ്ഫോമുകള്‍ ഗുരുതരമോ വൈകാരികമോ ആയ ഉള്ളടക്കത്തിന്റെ ഉറവിടം കണ്ടെത്താൻ നിയമപാലകരെ സഹായിക്കണം.
· ചില നിയമവിരുദ്ധ ഉള്ളടക്കങ്ങൾ കണ്ടെത്താനും വ്യാപനം നിയന്ത്രിക്കാനും സ്വയം നിയന്ത്രിത സംവിധാനങ്ങള്‍ ഉപയോഗിക്കണം.
· നിയമപാലന റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുകയും പ്രാദേശിക ഉദ്യോഗസ്ഥരെ നിയമിക്കുകയും നിയമപാലകരുമായി ഏകോപിച്ച് പ്രവര്‍ത്തിക്കാനും നിയമപാലനം ഉറപ്പാക്കാനും ഇന്ത്യയിലെ ഓഫീസ് വിലാസം പങ്കുവെയ്ക്കുകയും വേണം.
· സ്വമേധയാ ഉപയോക്തൃ സ്ഥിരീകരണത്തിനും ആഭ്യന്തര അപ്പീലുകൾക്കും സമൂഹമാധ്യമ പ്ലാറ്റ്ഫോമുകള്‍ അവസരം നൽകണം. കൂടാതെ സ്വമേധയാ നടപടിയെടുക്കുന്നതിന് മുന്‍പ് ഉപയോക്താവിന് പറയാനുള്ളത് കേൾക്കാനും അവസരം നൽകണം.
|
2021-ലെ ഐടി ചട്ടങ്ങളില്‍ വ്യവസ്ഥ ചെയ്തിരിക്കുന്ന നിയമപരമായ ഉത്തരവാദിത്തം പാലിക്കുന്നതിൽ വീഴ്ച വരുത്തിയാൽ ഐടി നിയമത്തിലെ സെക്ഷൻ 79 പ്രകാരം മൂന്നാം കക്ഷി വിവരങ്ങളുടെ കാര്യത്തിൽ പ്ലാറ്റ്ഫോമുകള്‍ക്ക് ലഭിക്കുന്ന നിയമപരിരക്ഷ നഷ്ടമാകും.
നിലവിലെ മറ്റ് നിയമങ്ങൾ പ്രകാരം ശിക്ഷാനടപടികൾക്കോ വിചാരണയ്ക്കോ അവർ ബാധ്യസ്ഥരാകും.
ഭാരതീയ ന്യായ സംഹിത, 2023
സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകൾ വഴി നടത്തുന്നതടക്കം ഓൺലൈൻ അതിക്രമങ്ങള്‍, അശ്ലീലം, വ്യാജവിവരങ്ങളുടെ പ്രചാരണം, മറ്റ് സൈബർ കുറ്റകൃത്യങ്ങൾ എന്നിവ നേരിടുന്നതിനായി രൂപീകരിച്ച നിയമ ചട്ടക്കൂടിന് ഭാരതീയ ന്യായ സംഹിത - 2023 കൂടുതൽ കരുത്തേകുന്നു.
· സെക്ഷൻ 296 പ്രകാരം അശ്ലീല പ്രവൃത്തികൾക്കും സെക്ഷൻ 294 പ്രകാരം അശ്ലീല ഉള്ളടക്കം ഇലക്ട്രോണിക് രൂപത്തിൽ പ്രദർശിപ്പിക്കുന്നതടക്കം കുറ്റകൃത്യങ്ങൾക്കും ശിക്ഷ നൽകുന്നു.
സമാനമായി ഒടിടി പ്ലാറ്റ്‌ഫോമുകളിലെ അപകടകരമായ ഉള്ളടക്കങ്ങൾ മൂലമുണ്ടാകുന്ന ദോഷഫലങ്ങൾ തടയുന്നതിന് 2000-ത്തിലെ ഐടി നിയമത്തിന് കീഴിൽ 2021 ഫെബ്രുവരി 25-ന് 'ഐടി (പ്ലാറ്റ്ഫോമുകള്‍ക്ക് മാർഗനിർദേശങ്ങളും ഡിജിറ്റൽ മാധ്യമ ധാര്‍മികത കോഡും) ചട്ടങ്ങൾ' സർക്കാർ വിജ്ഞാപനം ചെയ്തു.
· ഈ ചട്ടങ്ങളിലെ ഭാഗം-III ഡിജിറ്റൽ വാർത്താ പ്രസാധകർക്കും ഒടിടി പ്ലാറ്റ്‌ഫോമുകൾക്കും പെരുമാറ്റച്ചട്ടം നടപ്പാക്കുന്നു.
· നിലവിൽ നിയമം മൂലം നിരോധിച്ച യാതൊരു ഉള്ളടക്കവും പങ്കിടാന്‍ ഒടിടി പ്ലാറ്റ്‌ഫോമുകൾക്ക് അവകാശമില്ല.
· അശ്ലീല ഉള്ളടക്കം പ്രദർശിപ്പിച്ചതിന് ഇതുവരെ 43 ഒടിടി പ്ലാറ്റ്‌ഫോമുകളെ രാജ്യത്ത് പൊതുജനങ്ങൾക്ക് ലഭ്യമാകാത്ത വിധം സർക്കാർ പ്രവർത്തനരഹിതമാക്കി.
ലോക്‌സഭയിൽ ഇന്ന് ശ്രീ നിഷികാന്ത് ദുബെ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി കേന്ദ്ര വാർത്താവിനിമയ പ്രക്ഷേപണ, പാർലമെൻ്ററി കാര്യ സഹമന്ത്രി ഡോ. എൽ. മുരുകൻ നൽകിയ വിവരങ്ങളാണിത്.