ന്യൂനപക്ഷകാര്യ മന്ത്രാലയം
azadi ka amrit mahotsav

2026 ലെ ഹജ്ജിനായി HGO-കൾ/PTO-കൾ വഴി ബുക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് തീർത്ഥാടകർക്കുള്ള മാർഗ നിർദേശം

प्रविष्टि तिथि: 15 DEC 2025 2:12PM by PIB Thiruvananthpuram
സൗദി അറേബ്യയിലെ ഹജ്ജ് & ഉംറ മന്ത്രാലയം പുറപ്പെടുവിച്ച സമയപരിധി പ്രകാരം, 2026 ലെ ഹജജിനോടാനുബന്ധിച്ച താമസ, സേവന സൗകര്യങ്ങളുടെ കരാറുകൾ അന്തിമമാക്കുന്നതിനുള്ള അവസാന തീയതി 2026 ഫെബ്രുവരി 1 ആണെന്ന് എല്ലാ തീർത്ഥാടകരുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. സൗദി അറേബ്യയിലെത്തുന്ന തീർത്ഥാടകർക്ക് താമസം, ഗതാഗതം, മറ്റ് ലോജിസ്റ്റിക്കൽ സേവനങ്ങൾ എന്നിവ ഉറപ്പാക്കുന്നതിന് ഈ നിർബന്ധിത കരാർ ക്രമീകരണങ്ങൾ നടപ്പാക്കേണ്ടത് അനിവാര്യമാണ്.

മുകളിൽ സൂചിപ്പിച്ച സമയപരിധിയുടെ പശ്ചാത്തലത്തിൽ, ഹജ്ജ് ഗ്രൂപ്പ് സംഘാടകരും (HGO-കൾ) സ്വകാര്യ ടൂർ ഓപ്പറേറ്റർമാരും (PTO-കൾ) പൂർത്തിയാക്കേണ്ട വിവിധ തയ്യാറെടുപ്പുകൾ കണക്കിലെടുക്കുമ്പോൾ, ഈ HGO-കൾ/PTO-കൾ വഴി ഹജ്ജ് നിർവഹിക്കാൻ ഉദ്ദേശിക്കുന്ന എല്ലാ തീർത്ഥാടകരും അവരുടെ ബുക്കിംഗുകൾ മുൻകൂട്ടി ഉറപ്പാക്കാൻ നിർദ്ദേശിക്കുന്നു. 2026 ലെ ഹജ്ജിനായി സൗദി അറേബ്യ നിശ്ചയിച്ചിട്ടുള്ള സമയപരിധിക്കുള്ളിൽ താമസം, ഗതാഗത കരാറുകൾ എന്നിവ അന്തിമമാക്കുന്നത് ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പാലിക്കുന്നതിന് ബുക്കിംഗ് സമയബന്ധിതമായി പൂർത്തിയാക്കേണ്ടത് അനിവാര്യ വസ്തുതയാണ്.

 
അതനുസരിച്ച്, എല്ലാ തീർത്ഥാടകരും 15.01.2026-നോ അതിനുമുമ്പോ ബുക്കിംഗ് നടപടിക്രമങ്ങൾ പൂർത്തിയാക്കി നിശ്ചിത സമയപരിധിക്കുള്ളിൽ ആവശ്യമായ താമസ, സേവന കരാറുകൾ അന്തിമമാക്കുന്നതിനും നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനും അവസാന നിമിഷത്തെ അസൗകര്യങ്ങൾ ഒഴിവാക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ് എന്ന് നിർദ്ദേശിക്കുന്നു.
 
ബുക്ക് ചെയ്യുന്നതിന് മുമ്പ് ബന്ധപ്പെട്ട HGO/PTO-യുടെ രജിസ്ട്രേഷൻ , ക്വാട്ട, അംഗീകാരം എന്നിവ പരിശോധിക്കാനും അംഗീകൃത HGO-കൾ വഴി മാത്രം ബുക്ക് ചെയ്യാനും തീർത്ഥാടകരോട് നിർദ്ദേശിക്കുന്നു.
 
GG
 
***

(रिलीज़ आईडी: 2204073) आगंतुक पटल : 9
इस विज्ञप्ति को इन भाषाओं में पढ़ें: Marathi , Bengali , Bengali-TR , English , Urdu , हिन्दी , Punjabi , Tamil