വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

സിനിമാറ്റോഗ്രാഫ് നിയമം അനുസരിച്ചുള്ള സുതാര്യവും നിയമപരവുമായ സിനിമാ സർട്ടിഫിക്കേഷൻ നടപടിക്രമം കേന്ദ്ര ഗവൺമെൻറ് എടുത്തുകാട്ടി

ചലച്ചിത്ര നിർമാണ സ്വാതന്ത്ര്യത്തിന് ഊന്നൽ നൽകിക്കൊണ്ട് ഏകദേശം 72,000 സിനിമകൾക്ക് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സി.ബി.എഫ്.സി. സർട്ടിഫിക്കറ്റ് നൽകി

प्रविष्टि तिथि: 12 DEC 2025 3:49PM by PIB Thiruvananthpuram
സിനിമാട്ടോഗ്രാഫ് നിയമം 1952 ,സിനിമാട്ടോഗ്രാഫ് സർട്ടിഫിക്കേഷൻ ചട്ടങ്ങൾ 2024, മറ്റ് അനുബന്ധ മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവ പ്രകാരം കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള  സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (CBFC) ചലച്ചിത്രങ്ങൾക്ക് പൊതുപ്രദർശനത്തിനുള്ള  സർട്ടിഫിക്കറ്റ് നൽകുന്നു.

രാജ്യത്തിൻ്റെ പരമാധികാരവും അഖണ്ഡതയും, സുരക്ഷ, പൊതുസമാധാനം, മാന്യത, ധാർമികത, അപകീർത്തിപ്പെടുത്തൽ, കോടതിയലക്ഷ്യം അല്ലെങ്കിൽ കുറ്റകൃത്യത്തിന് പ്രേരിപ്പിക്കൽ എന്നിവയുമായി ബന്ധപ്പെട്ട നിയമപരമായ മാനദണ്ഡങ്ങൾ  ലംഘിക്കുമ്പോൾ മാത്രമേ സിനിമകളിൽ തിരുത്തലുകളോ മാറ്റങ്ങളോ വരുത്താൻ ശുപാർശ ചെയ്യുകയുള്ളൂ.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ (2020-21 മുതൽ 2024-25 വരെ) CBFC, 71,963 സിനിമകൾക്ക് സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ട്.

ബോർഡിൻ്റെ ഉത്തരവിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ സിനിമാറ്റോഗ്രാഫ് നിയമം വ്യവസ്ഥ ചെയ്യുന്നു. അത്തരം കേസുകൾ നിയമ നടപടികളുടെ വിധിക്കനുസരിച്ച്  തുടർനടപടി സ്വീകരിക്കും.

സർക്കാരും ബോർഡും സിനിമാറ്റോഗ്രാഫി നിയമപ്രകാരമുള്ള തങ്ങളുടെ ബാധ്യതകൾ നിറവേറ്റുന്നതിനൊപ്പം ക്രിയാത്മകമായ സ്വാതന്ത്ര്യം സംരക്ഷിക്കുന്നകാര്യത്തിലും  പ്രതിജ്ഞാബദ്ധരാണ്.

ഡോ. ജോൺ ബ്രിട്ടാസിൻ്റെ ചോദ്യങ്ങൾക്ക് മറുപടിയായി വാർത്താവിതരണ പ്രക്ഷേപണ സഹമന്ത്രി ഡോ. എൽ. മുരുകനാണ്  ഇക്കാര്യം ഇന്ന് രാജ്യസഭയിൽ അറിയിച്ചത്.
 
*****

(रिलीज़ आईडी: 2203120) आगंतुक पटल : 4
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , Gujarati , Tamil , Telugu , Kannada