യു.പി.എസ്.സി
ബെഞ്ച്മാർക്ക് വൈകല്യമുള്ള (PwBD) എല്ലാ ഉദ്യോഗാർത്ഥികൾക്കും ഐച്ഛിക പരീക്ഷാ കേന്ദ്രം തെരഞ്ഞെടുക്കാനുള്ള സൗകര്യം അവതരിപ്പിച്ച് യു.പി.എസ്.സി
प्रविष्टि तिथि:
12 DEC 2025 11:22AM by PIB Thiruvananthpuram
ബെഞ്ച്മാർക്ക് വൈകല്യമുള്ള (PwBD) വ്യക്തികൾക്ക് പരീക്ഷാ പ്രവേശനക്ഷമതയും സൗകര്യവും വർദ്ധിപ്പിക്കുന്നതിനുള്ള ഒരു സുപ്രധാന നീക്കമെന്ന നിലയിൽ എല്ലാ PwBD ഉദ്യോഗാർത്ഥികൾക്കും അവർക്ക് 'ഇഷ്ടമുള്ള പരീക്ഷാ കേന്ദ്രം' അനുവദിക്കാൻ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) തീരുമാനിച്ചു. ഈ ഉദ്യോഗാർത്ഥികൾ പലപ്പോഴും അഭിമുഖീകരിക്കുന്ന യാത്രാപ്രശ്നങ്ങളും പ്രത്യേക ആവശ്യകതകളും പരിഗണിച്ച്, അപേക്ഷാ ഫോമിൽ അവർ താൽപ്പര്യമുള്ളതായി സൂചിപ്പിക്കുന്ന പരീക്ഷാ കേന്ദ്രം തന്നെ എല്ലാ PwBD അപേക്ഷകർക്കും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് കമ്മീഷൻ ഈ സംരംഭം ആരംഭിച്ചത്.
ഈ സംരംഭത്തെക്കുറിച്ച് സംസാരിച്ച യു.പി.എസ്.സി. ചെയർമാൻ ഡോ. അജയ് കുമാർ പറഞ്ഞു;
"കഴിഞ്ഞ അഞ്ച് വർഷത്തെ പരീക്ഷാ കേന്ദ്രങ്ങളുടെ വിവരങ്ങൾ വിശകലനം ചെയ്തപ്പോൾ ഡൽഹി, കട്ടക്ക്, പട്ന, ലഖ്‌നൗ തുടങ്ങിയ ചില കേന്ദ്രങ്ങളിൽ അപേക്ഷകരുടെ എണ്ണം കൂടുതലായതിനാൽ വളരെ വേഗം സീറ്റുകൾ നിറയുന്നതായി ഞങ്ങൾക്ക് കണ്ടെത്താൻ സാധിച്ചു. ഇത് PwBD ഉദ്യോഗാർത്ഥികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും സൗകര്യപ്രദമല്ലാത്ത കേന്ദ്രങ്ങൾ തിരഞ്ഞെടുക്കാൻ അവർ നിർബന്ധിതരാകുകയും ചെയ്തു. എന്നാൽ ഇപ്പോൾ ഈ തീരുമാനത്തിലൂടെ എല്ലാ PwBD ഉദ്യോഗാർത്ഥികൾക്കും അവർക്ക് ഇഷ്ടമുള്ള പരീക്ഷാ കേന്ദ്രം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും അതുവഴി യു.പി.എസ്.സി. പരീക്ഷകൾക്ക് ഹാജരാകുന്നതുമായി ബന്ധപ്പെട്ട് ഉദ്യോഗാർത്ഥികൾക്ക് പരമാവധി സൗകര്യവും എളുപ്പവും ഉറപ്പുവരുത്താനും സാധിച്ചതിൽ സന്തോഷമുണ്ട്."
ഈ സംരംഭം നടപ്പാക്കുന്നതിനായി കമ്മീഷൻ സ്വീകരിച്ച നടപടി ക്രമങ്ങൾ ചുവടെപ്പറയുന്നവയാണ്:
- ഓരോ പരീക്ഷാ കേന്ദ്രത്തിൻ്റേയും നിലവിലുള്ള ശേഷി ആദ്യം PwBD, PwBD അല്ലാത്ത ഉദ്യോഗാർത്ഥികൾ എന്നീ രണ്ട് വിഭാഗങ്ങളിലുമുള്ള ഉദ്യോഗാർത്ഥികൾക്കായി ഉപയോഗിക്കും.
- ഒരു പരീക്ഷാ കേന്ദ്രങ്ങളും പൂർണ്ണ ശേഷിയിലെത്തിക്കഴിഞ്ഞാൽ, അത് PwBD അല്ലാത്ത ഉദ്യോഗാർത്ഥികൾക്ക് തിരഞ്ഞെടുക്കാൻ ലഭ്യമാകില്ല. എന്നിരുന്നാലും, PwBD ഉദ്യോഗാർത്ഥികൾക്ക് ആ കേന്ദ്രം തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ തുടർന്നും ഉണ്ടായിരിക്കും.
- PwBD ഉദ്യോഗാർത്ഥികൾക്ക് ഇഷ്ടമുള്ള കേന്ദ്രം നിഷേധിക്കപ്പെടുന്നില്ല എന്ന് ഉറപ്പാക്കാൻ യു.പി.എസ്.സി. കൂടുതൽ സീറ്റുകൾക്ക് വേണ്ടിയുള്ള ക്രമീകരണങ്ങൾ ചെയ്യും.
SKY
****
(रिलीज़ आईडी: 2202882)
आगंतुक पटल : 15