പ്രധാനമന്ത്രിയുടെ ഓഫീസ്
സ്വാഹിദ് ദിവസിൽ പ്രണാമമർപ്പിച്ച് പ്രധാനമന്ത്രി
प्रविष्टि तिथि:
10 DEC 2025 8:51AM by PIB Thiruvananthpuram
ചരിത്രപ്രധാനമായ അസം പ്രസ്ഥാനത്തിൽ പങ്കെടുത്ത എല്ലാവരുടെയും ധീരതയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സ്വാഹിദ് ദിനത്തിൽ അനുസ്മരിച്ചു.
അസം പ്രസ്ഥാനം തലമുറകളെ പ്രചോദിപ്പിക്കുന്നത് തുടരുന്നുവെന്ന് ശ്രീ മോദി ഊന്നിപ്പറഞ്ഞു. സംസ്ഥാനത്തിന്റെ സാംസ്കാരിക ശക്തിയും സമഗ്ര വികസനവും എന്ന കാഴ്ചപ്പാട് യാഥാർത്ഥ്യമാക്കുന്നതിനുള്ള ഗവൺമെന്റിന്റെ അർപ്പണബോധം അദ്ദേഹം ആവർത്തിച്ചുറപ്പിച്ചു.
എക്‌സ് സന്ദേശത്തിൽ പ്രധാനമന്ത്രി പറഞ്ഞു:
"ഇന്ന് സ്വാഹിദ് ദിനത്തിൽ, അസം പ്രസ്ഥാനത്തിൻ്റെ ഭാഗമായിരുന്ന എല്ലാവരുടെയും ധീരതയെ നാം അനുസ്മരിക്കുന്നു. ഈ പ്രസ്ഥാനത്തിന് നമ്മുടെ ചരിത്രത്തിൽ എല്ലായ്‌പ്പോഴും ഒരു പ്രധാന സ്ഥാനമുണ്ടാകും. അസം പ്രസ്ഥാനത്തിൽ പങ്കെടുത്തവരുടെ സ്വപ്നങ്ങൾ, പ്രത്യേകിച്ച് അസമിന്റെ സംസ്കാരം ശക്തിപ്പെടുത്തുന്നതിനും സംസ്ഥാനത്തിന്റെ സർവതോമുഖമായ പുരോഗതിക്കും വേണ്ടിയുള്ള ഞങ്ങളുടെ പ്രതിബദ്ധത ഞങ്ങൾ ആവർത്തിച്ചുറപ്പിക്കുന്നു."
“আজি শ্বহীদ দিৱস উপলক্ষে অসম আন্দোলনত অংশগ্ৰহণ কৰা সকলোৰে শৌৰ্য্যক স্মৰণ কৰিছো। এই আন্দোলনে সদায় আমাৰ ইতিহাসত এক গুৰুত্বপূৰ্ণ স্থান অধিকাৰ কৰি থাকিব। আমি পুনৰ উল্লেখ কৰিব বিচাৰো যে, অসমৰ সংস্কৃতিক সবল কৰাৰ লগতে ৰাজ্যখনৰ সৰ্বাংগীন উন্নয়নৰ সপোন যিসকল আন্দোলনকাৰীয়ে দেখিছিল, সেই সপোনসমূহ পূৰণ কৰিবলৈ আমি প্ৰতিশ্ৰুতিবদ্ধ।”
***
AT
(रिलीज़ आईडी: 2201271)
आगंतुक पटल : 8